Jump to content

3ഡി അൾട്രാസൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(3D ultrasound എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20 ആഴ്ച പ്രായമുള്ള ഒരു മനുഷ്യ ഭ്രൂണത്തിന്റെ 3D അൾട്രാസൗണ്ട്

ഗർഭം, ഹൃദയം, ട്രാൻസ്-റെക്ടൽ, ഇൻട്രാ-വാസ്കുലർ എന്നിങ്ങനെയുള്ള മേഖലയിലെ ചികിൽസയിൽ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ അൾട്രാസൗണ്ട് വൈദ്യ പരിശോധന സാങ്കേതികതയാണ് 3ഡി അൾട്രാസൗണ്ട്. 3ഡി അൾട്രാസൗണ്ട് എന്നത് അൾട്രാസൗണ്ട് ഡാറ്റയുടെ വോളിയം റെൻഡറിംഗിനെ പ്രത്യേകമായി സൂചിപ്പിക്കുന്നു. കാലക്രമേണ ശേഖരിച്ച 3ഡി വോള്യങ്ങളുടെ ഒരു പരമ്പര ഉൾപ്പെടുത്തുമ്പോൾ, അതിനെ 4 ഡി അൾട്രാസൗണ്ട് (മൂന്ന് സ്പേഷ്യൽ അളവുകളും ഒരു സമയ അളവും) അല്ലെങ്കിൽ റിയൽ-ടൈം 3ഡി അൾട്രാസൗണ്ട് എന്നും വിളിക്കാം. [1]

ഗർഭ പരിശോധനകളിൽ, ദ്വിമാന ചിത്രങ്ങൾ നല്കുന്ന 2ഡി അൾട്രാസൌണ്ട് പോലെ, 3ഡി അൾട്രാസൗണ്ടുകളും ഗർഭസ്ഥ ശിശുവിന്റെ മൃദുവായ ടിഷ്യൂകൾ, അവയവങ്ങൾ, മറ്റ് ശരീരഘടനകൾ എന്നിവയുടെ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉയർന്ന ഫ്രീക്വൻസി ശബ്ദ തരംഗങ്ങളും ഒപ്പം പ്രത്യേക ഇമേജിംഗ് സോഫ്റ്റ്വെയറും ഉപയോഗിക്കുന്നു. എന്നാൽ 2ഡി അൾട്രാസൌണ്ടിൽ നിന്നും വ്യത്യസ്തമായി 3ഡി അൾട്രാസൗണ്ട് കൂടുതൽ മൂർച്ചയുള്ളതും വ്യക്തവുമായ ചിത്രങ്ങൾ നിർമ്മിക്കുന്നു.[2]

രീതികൾ

[തിരുത്തുക]

ഒരു 3ഡി വോളിയം സൃഷ്ടിക്കുമ്പോൾ, ഒരു സോണോഗ്രാഫർക്ക് അൾട്രാസൗണ്ട് ഡാറ്റ നാല് സാധാരണ രീതികളിൽ ശേഖരിക്കാനാകും:

  • ഫ്രീഹാൻഡ് രീതിയിൽ, പ്രോബ് ടിൽറ്റുചെയ്തു അൾട്രാസൗണ്ട് ചിത്രങ്ങളുടെ ഒരു പരമ്പര ക്യാപ്‌ചർ ചെയ്യുന്നതും ഓരോ സ്ലൈസിനും ട്രാൻസ്‌ഡ്യൂസർ ഓറിയന്റേഷൻ റെക്കോർഡുചെയ്യുന്നതും ഉൾപ്പെടുന്നു.
  • മെക്കാനിക്കൽ രീതിയിൽ ഇൻ്റെണൽ ലീനിയർ പ്രോബ് ടിൽറ്റ് കൈകാര്യം ചെയ്യുന്നത് പ്രോബിനുള്ളിലെ ഒരു മോട്ടോർ ആണ്.
  • ഒരു എൻഡോപ്രോബ് ഉപയോഗിച്ചുള്ള രീതിയിൽ, എൻഡോപ്രോബ് തിരുകിക്കൊണ്ട് വോളിയം സൃഷ്ടിക്കുന്നു, തുടർന്ന് നിയന്ത്രിത രീതിയിൽ ട്രാൻസ്ഡ്യൂസർ നീക്കം ചെയ്യുന്നു.
  • പിരമിഡ് ആകൃതിയിലുള്ള വോളിയത്തിലുടനീളം സാമ്പിൾ പോയിന്റുകളിലേക്ക് ബീം സ്റ്റിയറിംഗ് ഉപയോഗിക്കുന്ന ഒരു രീതിയാണ് മാട്രിക്സ് അറേ ട്രാൻസ്‌ഡ്യൂസർ. [3]

അപകടസാധ്യതകൾ

[തിരുത്തുക]

അടിസ്ഥാനപരമായി, പരമ്പരാഗത അൾട്രാസൗണ്ടുകൾ പോലെ, ഒരു 3ഡി അൾട്രാസൗണ്ടിൽ റേഡിയേഷനോ എക്സ്-റേയോ ഉൾപ്പെടുന്നില്ല എന്നതിനാൽ, പരിശീലനം ലഭിച്ച ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ മേൽനോട്ടത്തിൽ ചെയ്യുമ്പോൾ അത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.[2] എന്നിരുന്നാലും അൾട്രാസൗണ്ടിന്റെ പൊതുവായ അപകടസാധ്യതകൾ 3ഡി അൾട്രാസൗണ്ടിനും ബാധകമാണ്. മറ്റ് ഇമേജിംഗ് രീതികൾ റേഡിയോ ആക്ടീവ് ഡൈ അല്ലെങ്കിൽ അയോണൈസിംഗ് റേഡിയേഷൻ ഉപയോഗിക്കുമ്പോൾ, അൾട്രാസൗണ്ട് ട്രാൻസ്ഡ്യൂസറുകൾ ഉയർന്ന ഫ്രീക്വൻസി ശബ്ദത്തിന്റെ പൾസുകൾ ശരീരത്തിലേക്ക് അയയ്ക്കുകയും തുടർന്ന് പ്രതിധ്വനി പിടിച്ചെടുക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, അൾട്രാസൗണ്ടുമായി ബന്ധപ്പെട്ട പ്രാഥമിക അപകടസാധ്യതകൾ ടിഷ്യു അല്ലെങ്കിൽ കാവിറ്റേഷൻ ചൂടാകാനുള്ള സാധ്യതയായിരിക്കും. താപ സൂചിക (തെർമൽ ഇൻഡെക്സ്-TI), മെക്കാനിക്കൽ ഇൻഡക്സ് (MI) എന്നീ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ടിഷ്യു ചൂടാകലും കാവിറ്റേഷനും അളക്കുന്നത്. പരമാവധി TI, MI എന്നിവയ്‌ക്കായി എഫ്ഡിഐ വളരെ സുരക്ഷിതമായ മൂല്യങ്ങൾ പറയുന്നുണ്ടെങ്കിലും, അനാവശ്യമായ അൾട്രാസൗണ്ട് ഇമേജിംഗ് ഒഴിവാക്കാൻ ഇപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു. [4]

ആപ്ലിക്കേഷൻ

[തിരുത്തുക]

ഒബ്സ്റ്റെട്രിക്ക്സ് & ഗൈനക്കോളജി

[തിരുത്തുക]

3ഡി അൾട്രാസൗണ്ട് മറ്റ് കാര്യങ്ങൾക്കൊപ്പം, ഗർഭസ്ഥ ശിശുവിന്റെ അസ്ഥികൂടത്തിലെ അപാകതകളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും പോലെയുള്ള ചില ജന്മനായുള്ള വൈകല്യങ്ങളുടെ സ്വഭാവം കണ്ടെത്തുന്നത് സുഗമമാക്കുന്നതിന് ഉപയോഗപ്രദമാണ്. റിയൽ-ടൈം 3ഡി അൾട്രാസൗണ്ട് ഉപയോഗിച്ച്, ഗര്ഭപിണ്ഡത്തിന്റെ ഹൃദയമിടിപ്പ് തത്സമയം പരിശോധിക്കാം. [5] [6]

3ഡി അൾട്രാസൗണ്ട് ഗർഭാശയത്തിൻറെ കൊറോണൽ തലം ചിത്രീകരിക്കുന്നതിൽ ഉപയോഗപ്രദമാണ്.[7] ഇത് ഗർഭപാത്രത്തിന്റെ ആകൃതിയിലുള്ള അസാധാരണത്വങ്ങളുടെ (ഉദാ. മുള്ളേരിയൻ ഡക്ട് അസാധാരണത്വങ്ങൾ) വിലയിരുത്തൽ, ഗർഭാശയത്തിൽ സ്ഥാപിക്കുന്ന ഗർഭനിരോധന ഉപകരണങ്ങളായ ഇൻട്രാ യൂട്ടറിൻ കോൺട്രാസെപ്റ്റീവ് ഡിവൈസുകളുടെ (IUCD) സ്ഥാനം വിലയിരുത്തൽ, യൂട്ടറിൻ ഫൈബ്രോയിഡുകൾ, എൻഡോമെട്രിയൽ പോളിപ്സ്, ഇൻട്രായൂട്ടറിൻ അഡീഷനുകൾ മുതലായവയുടെ ചികിത്സ എന്നിവയിലും ഉപയോഗിക്കുന്നു.[7]

കാർഡിയോളജി

[തിരുത്തുക]

ഹൃദയ ചികിത്സയിലെ ത്രിമാന അൾട്രാസൗണ്ടിന്റെ പ്രയോഗങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സ്കാനിംഗിലും അവ ചികിത്സിക്കുന്നതിലും മികച്ച പുരോഗതി കൈവരിക്കുന്നതിന് സഹായകമായിട്ടുണ്ട്. ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ അവസ്ഥ ദൃശ്യവൽക്കരിക്കുന്നതിന് 3ഡി അൾട്രാസൗണ്ട് ഉപയോഗിക്കുമ്പോൾ, അതിനെ 3ഡി എക്കോകാർഡിയോഗ്രാഫി (3D ECG) എന്ന് വിളിക്കുന്നു. [8] മറ്റ് സാങ്കേതികവിദ്യകളുടെ സംയോജനത്തോടെ, ഇതുപയോഗിച്ച് കാർഡിയാക് സൈക്കിളിൽ ചേമ്പർ വോളിയം പോലുള്ള അളവുകൾ അളക്കാൻ കഴിയും. ഇത് രക്തപ്രവാഹം ട്രാക്കുചെയ്യൽ, അല്ലെങ്കിൽ സങ്കോചങ്ങളുടെയും വികാസങ്ങളുടെയും വേഗത പോലെയുള്ള മറ്റ് ഉപയോഗപ്രദമായ വിവരങ്ങളും നൽകുന്നു. [9] 3ഡി എക്കോകാർഡിയോഗ്രാഫി ഉപയോഗിച്ച്, ഫിസിഷ്യൻമാർക്ക് അനായാസമായി ധമനികളുടെ രോഗങ്ങൾ കണ്ടെത്താനും വിവിധ ഹൃദയ വൈകല്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും കഴിയും. 3ഡി എക്കോകാർഡിയോഗ്രാഫിക്ക് ഹൃദയ ഘടനയുടെ തത്സമയ ഇമേജിംഗ് നേടാൻ കഴിയും. [10]

ശസ്ത്രക്രിയ മാർഗ്ഗനിർദ്ദേശം

[തിരുത്തുക]

2 ഡി അൾട്രാസൗണ്ട് ഉപയോഗിക്കുമ്പോൾ ശസ്ത്രക്രിയയിൽ ഉപയോഗപ്രദമായ അവയവങ്ങളുടെയും ടിഷ്യൂകളുടെയും പ്രത്യേക സ്ഥാനം, പ്രത്യേകിച്ച് ചരിഞ്ഞ തലത്തിൽ കണ്ടെത്താനാകില്ല. 3ഡി അൾട്രാസൗണ്ടിന്റെ ആവിർഭാവത്തോടെ, പൂർണ്ണമായ സ്കാനിംഗ് കൂടുതൽ കാര്യക്ഷമമായി. ടിഷ്യൂകളുടെയും അവയവങ്ങളുടെയും തത്സമയ ചിത്രം നേടുന്നതിന് ശസ്ത്രക്രിയാവിദഗ്ധനെ പ്രാപ്തനാക്കുന്ന തരത്തിൽ 3ഡി ഇമേജിംഗ് സാങ്കേതികത വികസിച്ചു. [11] കൂടാതെ, 3ഡി അൾട്രാസൗണ്ട് അവയവം മാറ്റിവയ്ക്കലിലും കാൻസർ ചികിത്സയിലും ശസ്ത്രക്രിയ മാർഗ്ഗനിർദ്ദേശം നൽകുന്നു, പ്രത്യേകിച്ച് സ്കാൻ സമയത്ത് റൊട്ടേഷണൽ വിഷ്വലൈസിംഗ് ഉപയോഗിച്ച്. [12] റൊട്ടേഷണൽ സ്കാനിംഗ്, സ്ലൈസ് പ്രൊജക്ഷൻ, ഇന്റഗ്രേറ്റഡ് അറേ ട്രാൻസ്ഡ്യൂസറുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ വിവിധ രീതികൾ 3ഡി അൾട്രാസൌണ്ട് മേഖലയിൽ ഉപയോഗിക്കുന്നു. [13] 3ഡി അൾട്രാസൗണ്ട് ഉപയോഗിച്ച്, കൂടുതൽ കാര്യക്ഷമമായി രോഗനിർണയം നടത്താനും പരിശോധിക്കാനും കഴിയുന്നതിനാൽ, വിവിധ തരം ട്യൂമറുകൾ ചികിത്സിക്കാൻ കഴിയും. [14]

വാസ്കുലർ ഇമേജിംഗ്

[തിരുത്തുക]

രക്തക്കുഴലുകളും ധമനികളും അവയുടെ വിതരണം കാരണം ചിത്രീകരിക്കാൻ താരതമ്യേന ബുദ്ധിമുട്ടാണ്. 3ഡി അൾട്രാസൗണ്ട് രക്തകോശങ്ങൾ, സിരകൾ, ധമനികൾ എന്നിവയുടെ ചലനം ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കി. [15] രക്തക്കുഴലുകളുടെ വ്യാസം അളക്കുക, ആർറ്റീരിയൽ വാൾ നിർണ്ണയിക്കുക എന്നിങ്ങനെയുള്ള വിവിധ തരം ഡയഗ്നോസ്റ്റിക് പ്രവർത്തികൾ 3ഡി അൾട്രാസൗണ്ട് ഉപയോഗിച്ച് ചെയ്യാനാകും. കൃത്യമായ സ്ഥാനനിർണ്ണയത്തിന് അൾട്രാസൗണ്ടുമായി സംയോജിപ്പിച്ച് ഒരു മാഗ്നറ്റിക് ട്രാക്കർ ഉപയോഗിക്കാം. [16]

റീജിയണൽ അനസ്തേഷ്യ

[തിരുത്തുക]

പെരിഫറൽ നെർവ് അനസ്തേഷ്യ നടപടിക്രമങ്ങളിൽ റിയൽ ടൈം 3ഡി അൾട്രാസൗണ്ട്, പ്രസക്തമായ ശരീരഘടന തിരിച്ചറിയുന്നതിനും നാഡിക്ക് ചുറ്റുമുള്ള ലോക്കൽ അനസ്തെറ്റിക് വ്യാപനം നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു. പെരിഫറൽ നെർവ് ബ്ലോക്ക് പൂർണ്ണ മയക്കമില്ലാതെതന്നെ തലച്ചോറിലേക്ക് മുറിവേറ്റ സ്ഥലത്ത് നിന്ന് വേദന സിഗ്നലുകൾ എത്തുന്നത് തടയുന്നു. ഇത് ഔട്ട്പേഷ്യന്റ് ഓർത്തോപീഡിക് നടപടിക്രമങ്ങൾക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാക്കുന്നു. ലൈവ് 3ഡി അൾട്രാസൗണ്ട്, ഒരു സൂചി അല്ലെങ്കിൽ കത്തീറ്റർ കയറ്റിയ പേശികൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവ വ്യക്തമായി തിരിച്ചറിയാൻ അനുവദിക്കുന്നു. ഈ തരത്തിലുള്ള അൾട്രാസൗണ്ട്, ചിത്രത്തിന്റെ തലം പരിഗണിക്കാതെ തന്നെ സൂചി ചിത്രീകരിക്കാൻ പ്രാപ്തമാണ്, ഇത് 2ഡി അൾട്രാസൗണ്ടിനെക്കാൾ ഗണ്യമായ പുരോഗതിയാണ്. കൂടാതെ, ടിഷ്യുവിന്റെ വോള്യത്തിനുള്ളിൽ ശരീരഘടനാപരമായ ഘടനകൾ വെളിപ്പെടുത്തുന്നതിന് ചിത്രം തത്സമയം തിരിക്കുകയോ ക്രോപ്പ് ചെയ്യുകയോ ചെയ്യാം. ജാക്‌സൺവില്ലിലെ മയോ ക്ലിനിക്കിലെ ഡോക്ടർമാർ തോൾ, കാൽമുട്ട്, കണങ്കാൽ ശസ്ത്രക്രിയകൾക്കുള്ള പെരിഫറൽ നേർവ് ബ്ലോക്കുകളെ നയിക്കാൻ റിയൽ-ടൈം 3ഡി അൾട്രാസൗണ്ട് ഉപയോഗിച്ച് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നു. [17] [18]

അവലംബം

[തിരുത്തുക]
  1. "What Is 4D Ultrasound Technology?". General Electric. 19 Apr 2011. Archived from the original on 2020-11-23. Retrieved 9 May 2021.
  2. 2.0 2.1 "What Is a 3D Ultrasound?". Parents (in ഇംഗ്ലീഷ്).
  3. Hoskins, Peter; Martin, Kevin; Thrush, Abigail (2010). Diagnostic ultrasound : physics and equipment (2nd ed.). Cambridge, UK: Cambridge University Press. ISBN 978-0-521-75710-2.
  4. Health, Center for Devices and Radiological (28 September 2020). "Medical Imaging - Ultrasound Imaging". www.fda.gov (in ഇംഗ്ലീഷ്).
  5. Baba, Kazunori; Okai, Takashi; Kozuma, Shiro; Taketani, Yuji (1999). "Fetal Abnormalities: Evaluation with Real-time-Processible Three-dimensional US—Preliminary Report". Radiology. 211 (2): 441–446. doi:10.1148/radiology.211.2.r99mr02441. PMID 10228526.
  6. Acar, Philippe; Battle, Laia; Dulac, Yves; Peyre, Marianne; Dubourdieu, Hélène; Hascoet, Sébastien; Groussolles, Marion; Vayssière, Christophe (2014). "Real-time three-dimensional foetal echocardiography using a new transabdominal xMATRIX array transducer". Archives of Cardiovascular Diseases. 107 (1): 4–9. doi:10.1016/j.acvd.2013.10.003. PMID 24364911.
  7. 7.0 7.1 Morgan, Matt A. "3D ultrasound | Radiology Reference Article | Radiopaedia.org". Radiopaedia.
  8. Huang, Qinghua; Zeng, Zhaozheng (2017). "A Review on Real-Time 3D Ultrasound Imaging Technology". BioMed Research International. 2017: 1–20. doi:10.1155/2017/6027029. PMC 5385255. PMID 28459067.{{cite journal}}: CS1 maint: unflagged free DOI (link)
  9. Pedrosa, J.; Barbosa, D.; Almeida, N.; Bernard, O.; Bosch, J.; d'Hooge, J. (2016). "Cardiac Chamber Volumetric Assessment Using 3D Ultrasound - A Review". Current Pharmaceutical Design. 22 (1): 105–21. doi:10.2174/1381612822666151109112652. PMID 26548305.
  10. Picano, E.; Pellikka, P. A. (2013). "Stress echo applications beyond coronary artery disease". European Heart Journal. 35 (16): 1033–1040. doi:10.1093/eurheartj/eht350. PMID 24126880.
  11. Yan, P. (2016). "SU-F-T-41: 3D MTP-TRUS for Prostate Implant". Medical Physics. 43 (6Part13): 3470–3471. Bibcode:2016MedPh..43.3470Y. doi:10.1118/1.4956176.
  12. Ding, Mingyue; Cardinal, H. Neale; Fenster, Aaron (2003). "Automatic needle segmentation in three-dimensional ultrasound images using two orthogonal two-dimensional image projections". Medical Physics. 30 (2): 222–234. Bibcode:2003MedPh..30..222D. doi:10.1118/1.1538231. PMID 12607840.
  13. Mahboob, Syed; McPhillips, Rachael; Qiu, Zhen; Jiang, Yun; Meggs, Carl; Schiavone, Giuseppe; Button, Tim; Desmulliez, Marc; Demore, Christine (2016). "Intraoperative Ultrasound-Guided Resection of Gliomas: A Meta-Analysis and Review of the Literature" (PDF). World Neurosurgery. 92: 255–263. doi:10.1016/j.wneu.2016.05.007. PMID 27178235.
  14. Moiyadi, Aliasgar V.; Shetty, Prakash (2016). "Direct navigated 3D ultrasound for resection of brain tumors: A useful tool for intraoperative image guidance". Neurosurgical Focus. 40 (3): E5. doi:10.3171/2015.12.FOCUS15529. PMID 26926063.
  15. Jin, Chang-zhu; Nam, Kweon-Ho; Paeng, Dong-Guk (2014). "The spatio-temporal variation of rat carotid artery bifurcation by ultrasound imaging". 2014 IEEE International Ultrasonics Symposium. pp. 1900–1903. doi:10.1109/ULTSYM.2014.0472. ISBN 978-1-4799-7049-0.
  16. Pfister, Karin; Schierling, Wilma; Jung, Ernst Michael; Apfelbeck, Hanna; Hennersperger, Christoph; Kasprzak, Piotr M. (2016). "Standardized 2D ultrasound versus 3D/4D ultrasound and image fusion for measurement of aortic aneurysm diameter in follow-up after EVAR". Clinical Hemorheology and Microcirculation. 62 (3): 249–260. doi:10.3233/CH-152012. PMID 26484714.
  17. "Real-Time 3-D Ultrasound Speeds Patient Recovery" (Press release). Mayo Clinic. July 13, 2007.
  18. Feinglass, Neil G.; Clendenen, Steven R.; Torp, Klaus D.; Wang, R. Doris; Castello, Ramon; Greengrass, Roy A. (2007). "Real-Time Three-Dimensional Ultrasound for Continuous Popliteal Blockade: A Case Report and Image Description". Anesthesia & Analgesia. 105 (1): 272–274. doi:10.1213/01.ane.0000265439.02497.a7. PMID 17578987.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=3ഡി_അൾട്രാസൗണ്ട്&oldid=3999313" എന്ന താളിൽനിന്ന് ശേഖരിച്ചത്