Jump to content

നവംബർ 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(10 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 10 വർഷത്തിലെ 314-ാം ദിനമാണ്‌ (അധിവർഷത്തിൽ 315). വർഷത്തിൽ 51 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തിൽ വെസ്റ്റ്മിനിസ്റ്റർ ഉടമ്പടി അനുസരിച്ച് നെതർ‌ലാന്ഡ്‌സ് ന്യൂ നെതർ‌ലാന്ഡ്‌സ് ഇംഗ്ലണ്ടിന്‌ അടിയറ വെച്ചു.
  • 1775 - യു.എസ്.മറൈൻ കോർപ്സ് സ്ഥാപിതമായി.
  • 1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവർത്തിയായി.
  • 1958 - ന്യൂയോർക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റൻ, ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്ത അത്യപൂർ‌വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.
  • 1970 - ചൈനയിലെ വന്മതിൽ ആദ്യമായി വിദേശസഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
  • 1991 - 21 വർഷങ്ങൾക്ക് ശേഷം സൌത്ത് ആഫ്രിക്ക വീണ്ടും അന്താരാഷ്ട്ര കിക്കറ്റ് മത്സരം കളിക്കുന്നു.
  • 1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെൻ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോർ ദ സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ പ്രവർത്തകരേയും നൈജീരിയൻ സർക്കാർ തൂക്കിക്കൊന്നു.
  • 1997 - വേൾഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തിൽ ഒന്നായി.
  • 2006 - ശ്രീലങ്കൻ തമിഴ് പാർലമെന്റേറിയൻ നടരാജ രവിരാജ് കൊളംബോയിൽ വധിക്കപ്പെട്ടു.
  • 2012 - ബർമ്മയിൽ ഉണ്ടായ ശക്തമായ ഭൂ ചലനത്തിൽ 26 ഓളം മരണവും നാശനഷ്ടങ്ങളും ഉണ്ടായി.
  • 2014 - തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ 56 പേർ മരണപ്പെട്ടു.
  • 2015 - അഴിമതി ആരോപണത്തെ തുടർന്ന്, കേരള നിയമ മന്ത്രിയും റവന്യു മന്ത്രിയുമായ ശ്രീ കെ.എം. മാണി മന്ത്രി സ്ഥാനം രാജി വച്ചു.


ജന്മദിനങ്ങൾ

[തിരുത്തുക]
  • 1728 - ഇംഗ്ലീഷ് നാടകകൃത്ത് ഒലിവർ ഗോൾഡ്സ്മിത്തിന്റെ ജന്മദിനം.
  • 1925 - റിച്ചാർഡ് ബർട്ടൻ - (നടൻ)
  • 1932 - റോയ് ഷെയ്ഡർ - (നടൻ)
  • 1939 - റസ്സൽ മീൻസ് - (നടൻ, പ്രക്ഷോഭകാരി)
  • 1944 - സർ ടിം റൈസ് - (ഗാനരചയിതാവ്)

ചരമവാർഷികങ്ങൾ

[തിരുത്തുക]
  • 1891 - ആർതർ റിം‌ബോഡ് - (കവി)
  • 1938 - മുസ്തഫ കേമൽ അറ്റാറ്റുർക്ക് - (മുൻ ടർക്കി പ്രസിഡന്റ്)
  • 1982 - ലിയോനിഡ് ബ്രഷ്നേവ് - റഷ്യൻ നേതാവ്
  • 1995 - കെൻ സറോ-വിവ - (നാടകരചയിതാവ്, പത്രപ്രവർത്തകൻ)
  • 2001 - കെൻ കേസേ - (എഴുത്തുകാരൻ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നവംബർ_10&oldid=3074151" എന്ന താളിൽനിന്ന് ശേഖരിച്ചത്