ഹുവാൻ ഹൊസേ അറിയോള
മെക്സിക്കൻ എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ഹുവാൻ ഹൊസേ അറിയോള (സെപ്റ്റംബർ 21, 1918 – ഡിസംബർ 3, 2001). ഇരുപതാം നൂറ്റാണ്ടിലെ പ്രധാന മെക്സിക്കൻ എഴുത്തുകാരിലൊരായി വിലയിരുത്തപ്പെടുന്ന അറിയോളയുടെ ചെറുകഥകൾ അവയിലെ പരീക്ഷണാത്മകത കൊണ്ടും മതവിശ്വാസത്തിനെതിരായ വിമർശനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയലിസം ഉപേക്ഷിച്ച് തന്റെ കഥകളിൽ ഫാന്റസിയടെ അംശങ്ങൾ ചേർത്താണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. തന്റെ രചനകളിലെ മാജിക്കൽ റിയലിസത്തിന്റെയും ആക്ഷേപഹാസ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് നിരവധി ലാറ്റിനമേരിക്കൻ എഴുത്തുകാരെ അദ്ദേഹം പ്രചോദിപ്പിച്ചു. ബോർഹസിനെപ്പോലെ അറിയോളയും ലേഖനകഥ (Essay-story)യുടെ വക്താവായിരുന്നു. ചെറുകഥക്കു പുറമെ ലാ ഫെരിയ എന്നൊരു നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. La feria (The Fair; 1963).
ജീവിതരേഖ
[തിരുത്തുക]മെക്സിക്കോയിലെ ജലിസ്ക്കോ സംസ്ഥാനത്തു ജനിച്ചു.[1] മെക്സിക്കൻ കുടുംബത്തിലെ പതിന്നാലു മക്കളിൽ ഒരാളായി ജനിച്ച അറിയോളയ്ക്ക് എട്ടാമത്തെ വയസ്സിൽ പഠിത്തം നിർത്തേണ്ടി വന്നു. 1930, ൽ ബുക്ക് ബൈൻഡർ ആയി ജോലിയാരംഭിച്ചു. പിന്നീട് പല തരം ജോലികളിൽ ഏർപ്പെട്ട അദ്ദേഹം പത്രപ്രവർത്തനം, അദ്ധ്യാപനം, എഡിറ്റിംഗ് തുടങ്ങിയവയും പരീക്ഷിച്ചു. മെക്സിക്കോയിലും തുടർന്ന് ഫ്രാൻസിലും അഭിനയം പഠിച്ചതിനു ശേഷം പാരീസിലെ Comedie Francaiseൽ 1945-46ൽ ഒരു എക്സ്ട്ര ആവുകയും ചെയ്തു. പിന്നീട് മെക്സിക്കോയിൽ മടങ്ങിയെത്തി ഒരു പത്രസ്ഥാപനത്തിൽ എഡിറ്ററായി.
1941, ൽ ക്രിസ്തുമസ് സ്വപ്നം (Sueño de Navidad - "Christmas Dream") എന്ന ആദ്യ കഥാ സമാഹാരം പ്രസിദ്ധപ്പെടുത്തി. 1945, ൽ ഹുവാൻ റുൾഫോ, അന്റാണിയോ അലാറ്റോർ എന്നിവരുമൊത്ത് പാൻ എന്ന പേരിൽ ഒരു സാഹിത്യ മാസിക പുറത്തിറക്കി.
സാഹിത്യജീവിതം
[തിരുത്തുക]1952, ൽ Confabulario എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1953 ൽ ഈ കൃതിക്ക് ജാലിസ്കോ സാഹിത്യ പുരസ്കാരം ലഭിച്ചു. 1962, ൽ സ്വിച്ച്മാൻ എന്ന കഥ പ്രസിദ്ധപ്പെടുത്തി.
അവലംബം
[തിരുത്തുക]- ↑ 2008–2009 Resource Guide: Language and Literature: Select Works of Latin American and Chicano Literature. USAD Press. 2008. p. 25.
പുറം കണ്ണികൾ
[തിരുത്തുക]- Page at Centro Virtual Cervantes
- Short biography Archived 2010-04-20 at the Wayback Machine. in Spanish
- Enotes entry
- List Archived 2005-12-10 at the Wayback Machine. of short stories
- Article from Encyclopædia Britannica online