Jump to content

ഹിഷാം അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിഷാം അബ്ബാസ്
(ജുലൈ 15, 2008) ന് ഈജിപ്തിലെ കെയറൊയിൽ ഹിഷാം പാടുന്നു
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമുഹമ്മദ് ഹിഷാം മഹ്മൂദ് മുഹമ്മദ് അബ്ബാസ്
പുറമേ അറിയപ്പെടുന്നഹിഷാം അബ്ബാസ്
ഉത്ഭവംഷൗബ്ര, ഈജിപ്ത്
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1977–1978
Pats Band
1978–തുടരുന്നു
Solo Artist
ലേബലുകൾAlam El Phan (2002–present)

ഒരു ഈജിപ്‌ഷ്യൻ പോപ് ഗായകനാണ്‌ മുഹമ്മദ് ഹിഷാം മഹ്മൂദ് മുഹമ്മദ് അബ്ബാസ് എന്ന് ഹിഷാം അബ്ബാസ്. 1963 സെപ്റ്റംബർ 13 ന് ഈജിപ്തിലെ കയ്റോയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. നാരി നാരേൻ എന്നു തുടങ്ങുന്ന 'ഹബീബി ദാ' എന്ന ആൽ‌ബത്തിലെ ഗാനത്തിലൂടെ ഹിഷാം അബ്ബാസ്, അറേബ്യയിലെ മാത്രമല്ല അനറബ് ദേശത്തെ സംഗീതാസ്വാദകരുടെയും പ്രിയങ്കരനായി മാറി.

ജീവിത രേഖ

[തിരുത്തുക]

ഹിഷാമിന്റെ പ്രാഥമിക പഠനം ദാറുത്തിഫ്‌ൽ വിദ്യാലയത്തിലായിരുന്നു.പിന്നീട് അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് കയ്റോയിൽനിന്ന് മെക്കാനിക്കൽ എൻ‌ജിനീയറിംഗിൽ ബിരുദമെടുത്തു. എൻ‌ജിനിയറിംഗിനേക്കാൾ കലാപരമായ കാര്യത്തിലായിരുന്നു ഹിഷാമിന്‌ താല്പര്യം. ‘പാറ്റ്സ് ബാൻഡ് ‘എന്ന സംഗീത ബാൻഡിലൂടെയാണ്‌ ഹിഷാം അബ്ബാസിന്റെ ഗാനരംഗത്തേക്കുള്ള തുടക്കം.

‘അലാ റിമിഷ് റുയൂന’,’എൽ വലാദ’ തുടങ്ങിയവ ആദ്യകാലത്തെ ഹിഷാമിന്റെ ഗാനങ്ങളായിരുന്നു. 1990 ളുടെ ആദ്യത്തിൽ "വഅന വ‌അന വ‌അന" ,ഐൻ അൽസൂദ്,ഷൂഫി,ഹബീബി ദാ (നാരീ നാരൈൻ) എന്നി വൻ വിജയം കൊയ്ത ഗാനങ്ങളിലൂടെ ഹിഷാം അബ്ബാസ് ശ്രദ്ധേയനാവുകയായിരുന്നു.

‘നാരീ നാരേൻ’ എന്ന ഗാനത്തിലെ ഹിന്ദി ഭാഗം പാടിയത് ബോംബെ ജയശ്രീയാണ്‌. ഈ ഗാനത്തിന്റെ പല ഭാഗവും ഇന്ത്യയിൽ നിന്നാണ്‌ ചിത്രീകരിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിഷാം_അബ്ബാസ്&oldid=3622091" എന്ന താളിൽനിന്ന് ശേഖരിച്ചത്