സെറ ഡാ കുട്ടിയ ദേശീയോദ്യാനം
Serra da Cutia National Park | |
---|---|
Parque Nacional da Serra da Cutia | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | São Francisco do Guaporé, Rondônia |
Coordinates | 11°42′29″S 64°23′35″W / 11.708°S 64.393°W |
Area | 283,501 ഹെക്ടർ (700,550 ഏക്കർ) |
Designation | National park |
Created | 1 August 2001 |
Administrator | ICMBio |
സെറ ഡാ കുട്ടിയ ദേശീയോദ്യാനം (Portuguese: Parque Nacional da Serra da Cutia) ബ്രസീലിലെ റോണ്ടോണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 283,501 ഹെക്ടർ (700,550 എക്കർ) പ്രദേശം ഉൾക്കൊള്ളുന്നു. 2001 ആഗസ്റ്റ് 1 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയോഡൈവേർസിറ്റി കൺസർവേഷനാണ് ഇതിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1] I റൊണ്ടോണിയ സംസ്ഥാനത്തെ കോസ്റ്റ മാർക്വെസ്, ഗ്വാജറ-മിറിം എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ദേശീയോദ്യാനത്തിനുള്ളിലാണ്.[2] വാർഷിക മഴ 1,502 മില്ലീമീറ്ററാണ് (59.1 ഇഞ്ച്). താപനില 18 to 32 °C വരെയാണ് (64 to 90 ° F) ശരാശരി താപനില 26 ° C (79 ° F) ആയിരിക്കും. ഈ പ്രദേശത്തിൻറെ ഉയരം സമുദ്രനിരപ്പിൽനിന്ന് 140 മുതൽ 525 മീറ്റർ വരെയാണ് (459 മുതൽ 1,722 അടി).[2]