ചെസ്സിലെ പ്രാരംഭനീക്കത്തിന്റെ ഒരു രീതിയാണ് സിസിലിയൻ ഡിഫൻസ് അഥവാ സിസിലിയൻപ്രതിരോധം. വെളുത്തകരുവിന്റെ e4 എന്ന നീക്കത്തിനെതിരെ കറുത്ത കരു c5 നീക്കിയാണ് ഇത് തുടങ്ങുന്നത്. ഇതിന്റെ നീക്കക്രമങ്ങൾ ചുവടെ :
ഏറ്റവും പ്രചാരമുള്ള പ്രതിരോധരീതിയായ സിസിലിയൻ പ്രതിരോധത്തിൽ കളിയുടെ തുടക്കത്തിൽ കറുത്ത കരുക്കൾ കൊണ്ട്നേരിയ മുൻ തൂക്കം നേടാൻ സാധിയ്ക്കും. "വെളുപ്പിന്റെ 1.e4 നീക്കത്തിനെതിരെ കറുപ്പിന് സിസിലിയൻ പ്രതിരോധത്തിലൂടെ (1...c5) മുൻതൂക്കം ലഭിക്കുന്നതുകൊണ്ട് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വെളുപ്പിന്റെ ഏറ്റവും നന്നായി വിജയിച്ചു കാണുന്ന ആദ്യനീക്കം 1.d4 ആണ്."[1]
എന്നിവയാണവ. ഇതിനെതിരെ വെളുപ്പ് 3.d4 നീങ്ങുമ്പോഴാണ് കളി ഓപ്പൺ സിസിലിയൻ എന്ന സങ്കീർണമായ കളിനിലയിലെത്തുന്നത്. വെളുപ്പിന് ഡെവലപ്പ്മെന്റിലുള്ള മുൻതൂക്കവും രാജാവിന്റെ ഭാഗത്ത് ലഭിക്കുന്ന അധിക സ്ഥലവും, കറുപ്പിന്റെ രാജാവിന്റെ ഭാഗത്ത് ആക്രമണം തുടങ്ങാൻ പ്രാപ്തമാക്കുന്നു.
ഒന്നാമത്തെ പിരിവ് (2...d6 3.d4 cxd4 4.Nxd4 Nf6 5.Nc3)