സിക്ക വൈറസ് വാക്സിൻ
മനുഷ്യരിൽ സിക്ക വൈറസ് അണുബാധയുടെ ലക്ഷണങ്ങളും സങ്കീർണതകളും തടയുന്നതിനാണ് സിക്ക വൈറസ് വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകളിൽ സിക്ക വൈറസ് ബാധിക്കുന്നത് നവജാതശിശുവിന് ജന്മനായുള്ള വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ, നിലവിലുള്ള അല്ലെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന സിക്ക രോഗവ്യാപനത്തിൽ നിന്ന് പ്രതിരോധിക്കാൻ വാക്സിനുകൾ സഹായിക്കും.[1] 2019 ഏപ്രിൽ വരെ, ക്ലിനിക്കൽ ഉപയോഗത്തിനായി വാക്സിനുകളൊന്നും തന്നെ അംഗീകരിച്ചിട്ടില്ല, എന്നിരുന്നാലും നിരവധി വാക്സിനുകൾ നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.[2][3][4] അണുബാധയും കഠിനമായ രോഗവും തടയുന്നതിന് സിക വൈറസിനെതിരെ നിർദ്ദിഷ്ട ആന്റിബോഡികൾ നിർമ്മിക്കുക എന്നതാണ് സിക്ക വൈറസ് വാക്സിൻ ലക്ഷ്യം. സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ വികസിപ്പിക്കുന്നതിലൂടെ സിക്ക വൈറസ് അണുബാധയുടെ അനന്തരഫലമായ ഗുയിലെയ്ൻ-ബാരെ സിൻഡ്രോം പോലുള്ള പാർശ്വഫലങ്ങൾ പരിമിതപ്പെടുത്തുന്നു. കൂടാതെ, ഡെങ്കി വൈറസ് സിക വൈറസുമായി അടുത്ത ബന്ധമുള്ളതിനാൽ, വാക്സിൻ ആന്റിബോഡി-ആശ്രിത ഡെങ്കി വൈറസ് അണുബാധയുടെ സാധ്യത കുറയ്‌ക്കേണ്ടതുണ്ട്.[5][6][7][8]
ഡിഎൻഎ വാക്സിൻ
[തിരുത്തുക]മാർച്ച് 31, 2017 വരെ മനുഷ്യരിൽ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള ഡിഎൻഎ വാക്സിൻ അംഗീകരിച്ചു.[9] സിക വൈറസ് വൈരിയോണിന്റെ ബാഹ്യ പ്രോട്ടീൻ കോട്ട് നിർമ്മിക്കുന്ന ഇ, പിആർഎം പ്രോട്ടീനുകൾ എൻകോഡിംഗ് ചെയ്യുന്ന ഡിഎൻഎ പ്ലാസ്മിഡ് ആണ് വാക്സിനിൽ അടങ്ങിയിരിക്കുന്നത്. [10] വെസ്റ്റ് നൈൽ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിന് ഉപയോഗിച്ച മുൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി സിക വൈറസിനെ അനുകരിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നതുമായ പ്രോട്ടീൻ കണങ്ങളെ കൂട്ടിച്ചേർത്താണ് ഡിഎൻഎ വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ശുദ്ധീകരിച്ച നിർജ്ജീവ വാക്സിൻ (ZPIV)
[തിരുത്തുക]വാൾട്ടർ റീഡ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിന്റെ ശുദ്ധീകരിച്ച നിഷ്ക്രിയ വാക്സിൻ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.[11][12] ജാപ്പനീസ് എൻസെഫലൈറ്റിസ് വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് ഉപയോഗിച്ച അതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ZPIV വാക്‌സിനിൽ പ്രവർത്തനരഹിതമായ സിക കണികകൾ അടങ്ങിയിരിക്കുന്നതിനാൽ, വൈറസിന് മറ്റുള്ളവരിലേക്ക് രോഗം പകർത്താനും മനുഷ്യരിൽ രോഗമുണ്ടാക്കാനും കഴിയില്ല. സനോഫിയ്ക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് അനുമതി നൽകാൻ യുഎസ് ആർമി ഗവേഷകർ സമ്മതിച്ചെങ്കിലും അമേരിക്കൻ കോൺഗ്രസിലെ എതിർപ്പ് മൂലം ഈ നീക്കം ഫലവത്തായില്ല. ബേത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്ററിലെയും ആദ്യകാല ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉൾപ്പെട്ട മറ്റ് ആശുപത്രികളിലെയും പ്രാരംഭ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു.[13][14]
ലൈവ് അറ്റൻവേറ്റഡ് വാക്സിൻ
[തിരുത്തുക]മനുഷ്യരിൽ രോഗമുണ്ടാകാതിരിക്കാനായി വൈറസിൽ ജനിതകമാറ്റം വരുത്തിയ ഒരു ലൈവ് അറ്റൻവേറ്റഡ് വാക്സിന്റെ ഒന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. മനുഷ്യരിൽ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ച ഡെങ്കി വാക്സിൻ ഡെങ്‌വാക്സിയയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാക്സിൻ.[15]
എംആർഎൻഎ വാക്സിൻ
[തിരുത്തുക]ഇ, പിആർഎം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന പരിഷ്കരിച്ച എംആർഎൻഎ വാക്സിൻ മോഡേണ തെറാപ്പ്യൂട്ടിക്സുമായി സഹകരിച്ച് ഒരേസമയം ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്.[16][17]
വൈറൽ വെക്റ്റർ അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ
[തിരുത്തുക]സുരക്ഷിതവും രോഗകാരിയല്ലാത്തതുമായ ഇമ്യൂണോജെനിക് സിക വൈറസ് പ്രോട്ടീനുകളുടെ വെക്റ്ററുകളായ വൈറസുകൾ ഉപയോഗിച്ച് ഒന്നിലധികം വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. മീസിൽസ് വൈറസിനെ വെക്റ്ററായി ഉപയോഗിച്ചുകൊണ്ടുള്ള ഇതിന്റെ പ്രാഥമിക ഘട്ടത്തിലെ ആദ്യ ട്രയക് 2018 ഏപ്രിലിൽ പൂർത്തിയായി.[18] മറ്റൊരു വാക്സിൻ പ്ലാറ്റ്ഫോം അഡെനോവൈറസിനെ ഒരു വെക്റ്ററായി ഉപയോഗിക്കുന്നു. ഇതിന്റെ ഒന്നാം ഘട്ട പഠനങ്ങൾ 2019 ൽ പൂർത്തിയാകും.[19] അഡെനോവൈറസുകൾ മുമ്പ് എച്ച്ഐവി പ്രതിരോധത്തിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുകയും ശക്തമായ രോഗപ്രതിരോധ ശേഷി നൽകുകയും ചെയ്തിട്ടുണ്ട്.[20]
അവലംബം
[തിരുത്തുക]- ↑ "Zika virus vaccine product development". World Health Organization.
- ↑ Abbink, P; Stephenson, KE; Barouch, DH (19 June 2018). "Zika virus vaccines". Nature Reviews. Microbiology. 16 (10): 863–600. doi:10.1038/s41579-018-0039-7. PMC 6162149. PMID 29921914.
- ↑ Fernandez, E; Diamond, MS (19 April 2017). "Vaccination strategies against Zika virus". Current Opinion in Virology. 23: 59–67. doi:10.1016/j.coviro.2017.03.006. PMC 5576498. PMID 28432975.
- ↑ "Zika Virus Vaccines | NIH: National Institute of Allergy and Infectious Diseases". www.niaid.nih.gov (in ഇംഗ്ലീഷ്).
- ↑ Barouch, DH; Thomas, SJ; Michael, NL (21 February 2017). "Prospects for a Zika Virus Vaccine". Immunity. 46 (2): 176–182. doi:10.1016/j.immuni.2017.02.005. PMC 5357134. PMID 28228277.
- ↑ Saiz, JC; Martín-Acebes, MA; Bueno-Marí, R; Salomón, OD; Villamil-Jiménez, LC; Heukelbach, J; Alencar, CH; Armstrong, PK; Ortiga-Carvalho, TM (2017). "Zika Virus: What Have We Learnt Since the Start of the Recent Epidemic?". Frontiers in Microbiology. 8: 1554. doi:10.3389/fmicb.2017.01554. PMC 5572254. PMID 28878742.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Priyamvada, L; Hudson, W; Ahmed, R; Wrammert, J (10 May 2017). "Humoral cross-reactivity between Zika and dengue viruses: implications for protection and pathology". Emerging Microbes & Infections. 6 (5): e33. doi:10.1038/emi.2017.42. PMC 5520485. PMID 28487557.
- ↑ Ghaffar, KA; Ng, LFP; Renia, L (21 November 2018). "Fast Tracks and Roadblocks for Zika Vaccines". Vaccines. 6 (4): 77. doi:10.3390/vaccines6040077. PMC 6313897. PMID 30469444.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Phase 2 Zika Vaccine Trial Begins in U.S., Central and South America | NIH: National Institute of Allergy and Infectious Diseases". www.niaid.nih.gov (in ഇംഗ്ലീഷ്).
- ↑ Dowd, KA; Ko, SY; Morabito, KM; Yang, ES; Pelc, RS; DeMaso, CR; Castilho, LR; Abbink, P; Boyd, M (14 October 2016). "Rapid development of a DNA vaccine for Zika virus". Science. 354 (6309): 237–240. Bibcode:2016Sci...354..237D. doi:10.1126/science.aai9137. PMC 5304212. PMID 27708058.
- ↑ "Testing of Investigational Inactivated Zika Vaccine in Humans Begins | NIH: National Institute of Allergy and Infectious Diseases". www.niaid.nih.gov (in ഇംഗ്ലീഷ്).
- ↑ Lecouturier, Valérie; Pavot, Vincent; Berry, Catherine; Donadieu, Arnaud; de Montfort, Aymeric; Boudet, Florence; Rokbi, Bachra; Jackson, Nicolas; Heinrichs, Jon (12 March 2020). "An optimized purified inactivated Zika vaccine provides sustained immunogenicity and protection in cynomolgus macaques". NPJ Vaccines (in ഇംഗ്ലീഷ്). 5 (1): 19. doi:10.1038/s41541-020-0167-8. ISSN 2059-0105. PMC 7067768. PMID 32194996.
- ↑ Reuters. Steenhuysen, Julie and Chang, Richard. (4 December 2017). "Trial results of Zika vaccine Sanofi dropped show promise". WIBQ website Archived 2019-06-17 at the Wayback Machine. Retrieved 13 December 2017.
- ↑ Modjarrad, Kayvon; Lin, Leyi; George, Sarah L.; et al. (4 December 2017). "Preliminary aggregate safety and immunogenicity results from three trials of a purified inactivated Zika virus vaccine candidate: phase 1, randomized, double-blind, placebo-controlled clinical trials." The Lancet DOI: https://dx.doi.org/10.1016/S0140-6736(17)33106-9 | Retrieved 14 December 2017.
- ↑ "Zika Virus Vaccines | NIH: National Institute of Allergy and Infectious Diseases". www.niaid.nih.gov (in ഇംഗ്ലീഷ്).
- ↑ "Safety, Tolerability, and Immunogenicity of mRNA-1325 in Healthy Adult Subjects - Full Text View - ClinicalTrials.gov" (in ഇംഗ്ലീഷ്).
- ↑ Fernandez, E; Diamond, MS (19 April 2017). "Vaccination strategies against Zika virus". Current Opinion in Virology. 23: 59–67. doi:10.1016/j.coviro.2017.03.006. PMC 5576498. PMID 28432975.
- ↑ "Zika-Vaccine Dose Finding Study Regarding Safety, Immunogenicity and Tolerability - Full Text View - ClinicalTrials.gov" (in ഇംഗ്ലീഷ്).
- ↑ "A Study to Evaluate the Safety, Reactogenicity and Immunogenicity of Ad26.ZIKV.001 in Healthy Adult Volunteers" (in ഇംഗ്ലീഷ്). Retrieved 25 July 2018.
- ↑ Baden, LR; Karita, E; Mutua, G; Bekker, LG; Gray, G; Page-Shipp, L; Walsh, SR; Nyombayire, J; Anzala, O (1 March 2016). "Assessment of the Safety and Immunogenicity of 2 Novel Vaccine Platforms for HIV-1 Prevention: A Randomized Trial". Annals of Internal Medicine. 164 (5): 313–22. doi:10.7326/M15-0880. PMC 5034222. PMID 26833336.