Jump to content

സിം സ്വാപ്പ് തട്ടിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിം സ്വാപ്പ് തട്ടിപ്പ് [1] ഒരു തരം അക്കൗണ്ട് ഏറ്റെടുക്കൽ തട്ടിപ്പു ആണ്. സാധാരണയായി ഇത് ലക്ഷ്യമിടുന്നത് ടു ഫാക്ടർ ഒതെന്റിക്കെഷനിലെ ബലഹീനത ആണ്. തട്ടിപ്പ് ടു ഫാക്ടർ ഒതെന്റിക്കെഷനിലെ രണ്ടാമത്തെ ഘടകം ഒരു ടെക്സ്റ്റ് സന്ദേശം (എസ്എംഎസ്) അല്ലെങ്കിൽ മൊബൈൽ ഫോൺ കോൾ ആക്കി വെക്കുന്ന സന്ദർഭങളിൽ ആണ് സാധ്യമാകുന്നത്.

തട്ടിപ്പ് പ്രവർത്തിക്കുന്ന വിധം

[തിരുത്തുക]

ഒരു ഫോൺ നമ്പർ മറ്റൊരു സിം അടങ്ങിയിരിക്കുന്ന ഉപകരണത്തിലേക്ക് അനായാസം പോർട്ട് ചെയ്യാൻ മൊബൈൽ ഫോൺ സേവന ദാതാവിനു കഴിയും. ഒരു ഉപഭോക്താവിന് അവരുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു പുതിയ ഫോണിലേക്ക് സേവനം മാറുകയോ ചെയ്യുമ്പോൾ ആണ് ഈ സേവനം സാധാരണയായി ഉപയോഗിക്കുന്നത്. ഇത് സിം സ്വാപ്പ് തട്ടിപ്പ് ചൂഷണം ചെയ്യുന്നു.

ഫിഷിംഗ് ഇമെയിലുകൾ ഉപയോഗിച്ചോ, സംഘടിത കുറ്റവാളികളിൽ നിന്ന് വാങ്ങുന്നതിലൂടെയോ [2] അല്ലെങ്കിൽ ഇരയെ നേരിട്ട് സാമൂഹികമായി എഞ്ചിനീയറിംഗ് ചെയ്യുന്നതിലൂടെയോ ഇരയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. തട്ടിപ്പുകാരൻ ഈ വിശദാംശങ്ങൾ നേടി കഴിഞ്ഞാൽ, അവർ ഇരയുടെ മൊബൈൽ ഫോൺ ദാതാവിനെ ബന്ധപ്പെടും. ഇരയുടെ ഫോൺ നമ്പർ തട്ടിപ്പുകാരന്റെ സിമ്മിലേക്ക് പോർട്ട് ചെയ്യാൻ ടെലിഫോൺ കമ്പനിയോടു തട്ടിപ്പുകാരൻ ആവശ്യപ്പെടും. ഇതിനായി ഉദാഹരണത്തിന്, വ്യക്തിഗത വിവരങൾ ഉപയോഗിച്ച് ഇരയായി ആൾമാറാട്ടം നടത്തി അവരുടെ ഫോൺ നഷ്‌ടപ്പെട്ടുവെന്ന് അവകാശപ്പെടുന്നതിലൂടെയാവാം ഇത് ചെയ്യുന്നത്. ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിലും നൈജീരിയയിലും, [3] ഒന്ന് അക്കം (1)ണ് അമർത്തിക്കൊണ്ട് സിം സ്വാപ്പ് അംഗീകരിക്കാൻ തട്ടിപ്പുകാരൻ ഇരയെ ബോധ്യപ്പെടുത്തേണ്ടിവരും. [4] [5] പല സന്ദർഭങളിലും കുറ്റവാളികൾ ടെലികോം കമ്പനി ജീവനക്കാർക്കു കൈക്കൂലി കൊടുത്തും നേരിട്ട് സിം നമ്പറുകൾ മാറ്റുന്നു.

ഇത് സംഭവിച്ചുകഴിഞ്ഞാൽ ഇരയുടെ ഫോൺ നെറ്റ്‌വർക്കിലേക്കുള്ള കണക്ഷൻ നഷ്‌ടപ്പെടും കൂടാതെ ഇരയെ ഉദ്ദേശിച്ചുള്ള എല്ലാ ടെക്സ്റ്റ് സന്ദേശം (എസ്എംഎസ്), വോയ്‌സ് കോളുകളും തട്ടിപ്പുകാരന് ലഭിക്കും. ഇരയ്‌ക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡുകൾ ഇത്തരത്തിൽ തടസ്സപ്പെടുത്താനും ഈ പാസ്‌വേഡുകളെ ആശ്രയിക്കുന്ന അക്കൗണ്ടുകളുടെ (ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുതലായവ) സുരക്ഷയെ മറികടക്കാനും സാധിക്കുന്നു. ഇത്തരത്തിൽ ഇരയുടെ ഒൺലൈൻ അക്കൗണ്ടുകളിൽ കേറികൂടുന്ന കുറ്റവാളികൾ അവിടെനിന്നു പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയൊ മറ്റു ഭീഷണികൾ നടത്തുകയോ ചെയ്യാം.

അവലംബം

[തിരുത്തുക]
  1. "NPR Search : NPR". www.npr.org.
  2. Tims, Anna (2015-09-26). "'Sim swap' gives fraudsters access-all-areas via your mobile phone". the Guardian (in ഇംഗ്ലീഷ്). Retrieved 2018-08-22.
  3. "Experts Finger Insiders in Telcos for Rising SIM Swap Fraud – Nigerian CommunicationWeek". nigeriacommunicationsweek.com.ng (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-22.
  4. "Experts Finger Insiders in Telcos for Rising SIM Swap Fraud – Nigerian CommunicationWeek". nigeriacommunicationsweek.com.ng (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-22.
  5. "You will be requested to press 1 or authenticate this Swap | Gadgets Now". Gadget Now. Retrieved 2018-08-22.
"https://ml.wikipedia.org/w/index.php?title=സിം_സ്വാപ്പ്_തട്ടിപ്പ്&oldid=3463473" എന്ന താളിൽനിന്ന് ശേഖരിച്ചത്