Jump to content

സതാംപ്ടൺ എഫ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സതാംപ്ടൺ എഫ്.സി.
പൂർണ്ണനാമംസതാംപ്ടൺ ഫുട്ബോൾ ക്ലബ്ബ്
വിളിപ്പേരുകൾദ സെയിന്റ്സ്
സ്ഥാപിതം21 നവംബർ 1885; 139 വർഷങ്ങൾക്ക് മുമ്പ് (1885-11-21) as St. Mary's Y.M.A.
മൈതാനംThe Dell (1898–2001)
St Mary's Stadium (since 2001)
(കാണികൾ: 32,505[1])
ഉടമKatharina Liebherr
ചെയർമാൻRalph Krueger[2]
മാനേജർRonald Koeman[3]
ലീഗ്Premier League
2014–15Premier League, 7th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ഇംഗ്ലണ്ടിലെ സതാംപ്ടൺ ആസ്ഥാനമായ ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് സതാംപ്ടൺ എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന ടീമിനു ദ സെയിന്റ്സ് എന്നും വിളിപ്പേര് ഉണ്ട്.

2001 മുതൽ സെന്റ് മേരീസ് സ്റ്റേഡിയം ആണ് ടീമിന്റെ ഹോം ഗ്രൗണ്ട്, അതുവരെ സതാംപ്ടണിലെ ദ ഡെൽ മൈതാനത്താണു കളിച്ചിരുന്നത്. 1885 -ൽ സെന്റ് മേരീസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് യങ് മെൻസ് അസോസിയേഷൻ ആണ് ക്ലബ്ബിന് തുടക്കമിട്ടത്. ഇതുമൂലമാണ് ടീമിനു ദ സെയിന്റ്സ് എന്ന് വിളിപ്പേര് വന്നത്. പോർട്സ്മൗത്ത് ടീം സതാംപ്ടൺ ടീമിന്റെ ചിരവൈരികളാണ്, ഇരുവരും ചേർന്നുള്ള മത്സരം സൗത്ത് കോസ്റ്റ് ഡർബി എന്നറിയപ്പെടുന്നു. 

1976 -ൽ ടീം എഫ്.എ കപ്പ് നേടി. ഒന്നാം ഡിവിഷൻ ലീഗിലെ ഏറ്റവും മികച്ച പ്രകടനം 1983-84 സീസണിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ്. മെയ് 2005 -ൽ സതാംപ്ടൺ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പിന്നീട് ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവർ ലീഗിൽ തിരികെയെത്തിയത്. 

Southampton players form a huddle before kicking off against Derby in 2007

കളിക്കാർ

[തിരുത്തുക]

ഒന്നാംനിര ടീം 

[തിരുത്തുക]
പുതുക്കിയത്: 23 January 2016.[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഇംഗ്ലണ്ട് ഗോൾ കീപ്പർ Kelvin Davis (vice-captain)
2 Portugal പ്രതിരോധ നിര Cédric Soares
3 ജപ്പാൻ പ്രതിരോധ നിര Maya Yoshida
4 നെതർലൻഡ്സ് മധ്യനിര Jordy Clasie
5 റൊമാനിയ പ്രതിരോധ നിര Florin Gardoș
6 Portugal പ്രതിരോധ നിര José Fonte (captain)
7 റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് മുന്നേറ്റ നിര Shane Long
8 ഉത്തര അയർലൻഡ് മധ്യനിര Steven Davis (third-captain)
9 ഇംഗ്ലണ്ട് മുന്നേറ്റ നിര Jay Rodriguez
10 സെനെഗൽ മധ്യനിര സാഡിയോ മാനേ
11 സെർബിയ മധ്യനിര Dušan Tadić
12 കെനിയ മധ്യനിര Victor Wanyama
14 സ്പെയ്ൻ മധ്യനിര Oriol Romeu
നമ്പർ സ്ഥാനം കളിക്കാരൻ
15 കുറകാവോ പ്രതിരോധ നിര Cuco Martina
16 ഇംഗ്ലണ്ട് മധ്യനിര James Ward-Prowse
17 നെതർലൻഡ്സ് പ്രതിരോധ നിര Virgil van Dijk
18 ഇംഗ്ലണ്ട് മധ്യനിര Harrison Reed
19 ഇറ്റലി മുന്നേറ്റ നിര Graziano Pellè
20 സ്പെയ്ൻ മുന്നേറ്റ നിര Juanmi
21 ഇംഗ്ലണ്ട് പ്രതിരോധ നിര Ryan Bertrand
22 നെതർലൻഡ്സ് ഗോൾ കീപ്പർ Maarten Stekelenburg (on loan from Fulham)
25 അർജന്റീന ഗോൾ കീപ്പർ Paulo Gazzaniga
28 ഇംഗ്ലണ്ട് മുന്നേറ്റ നിര Charlie Austin
33 ഇംഗ്ലണ്ട് പ്രതിരോധ നിര Matt Targett
44 ഇംഗ്ലണ്ട് ഗോൾ കീപ്പർ Fraser Forster

അണ്ടർ-21 നിര

[തിരുത്തുക]

Under 21 players outside the first team squad.

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
29 ഇംഗ്ലണ്ട് പ്രതിരോധ നിര Bevis Mugabi
30 ഇംഗ്ലണ്ട് പ്രതിരോധ നിര Will Wood
31 ഇംഗ്ലണ്ട് മധ്യനിര Armani Little
34 ഇംഗ്ലണ്ട് മധ്യനിര Jake Flannigan
35 നൈജീരിയ പ്രതിരോധ നിര Josh Debayo
37 സ്കോട്ട്ലൻഡ് മധ്യനിര Harley Willard
39 ഇംഗ്ലണ്ട് മധ്യനിര Josh Sims
നമ്പർ സ്ഥാനം കളിക്കാരൻ
40 ഇംഗ്ലണ്ട് മുന്നേറ്റ നിര Sam Gallagher
42 ഇംഗ്ലണ്ട് മധ്യനിര Jake Hesketh
43 ജിബ്രാൾട്ടർ ഗോൾ കീപ്പർ Will Britt
45 ഇംഗ്ലണ്ട് മുന്നേറ്റ നിര Ryan Seager
46 ഇംഗ്ലണ്ട് മധ്യനിര Dominic Gape (captain)
47 ഇംഗ്ലണ്ട് മുന്നേറ്റ നിര Marcus Barnes
49 നൈജീരിയ മുന്നേറ്റ നിര Olufela Olomola

വായ്പയായി കൊടുത്ത കളിക്കാർ

[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
23 ഉറുഗ്വേ മധ്യനിര Gastón Ramírez (on loan at Middlesbrough)
24 ഇംഗ്ലണ്ട് പ്രതിരോധ നിര Jack Stephens (on loan at Coventry City)
27 വെയ്‌ൽസ് മധ്യനിര Lloyd Isgrove (on loan at Barnsley)
32 ഇംഗ്ലണ്ട് പ്രതിരോധ നിര Jason McCarthy (on loan at Wycombe Wanderers)
36 ഇംഗ്ലണ്ട് പ്രതിരോധ നിര Jordan Turnbull (on loan at Swindon Town)
38 ഇംഗ്ലണ്ട് മധ്യനിര Sam McQueen (on loan at Southend United)

സെയിന്റ്സ് അക്കാദമി

[തിരുത്തുക]

സതാംപ്ടൺ യുവ കളിക്കാരെ ഉദ്ദേശിച്ചു ഒരു അക്കാദമി നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ അക്കാദമിയിൽ നിന്ന് അടുത്തയിടെ പുറത്തിറങ്ങിയ കളിക്കാരിൽ ഇംഗ്ലണ്ട്  കളിക്കാരായ ആഡം ലല്ലാനാ, തിയോ വാൽക്കോട്ട്, അലെക്സ് ഓക്സലേഡ് ചേമ്പർലേൻ, ലൂക് ഷോ, വെയിൽസ് കളിക്കാരനായ ഗാരെത് ബെയിൽ എന്നിവർ ഉൾപ്പെടും. 

സ്റ്റേഡിയം

[തിരുത്തുക]

ഓഗസ്റ്റ് 2001 മുതൽ ടീം കളിക്കുന്ന സെന്റ് മേരീസ് സ്റ്റേഡിയത്തിന്റെ ശേഷി 32,689 കാണികൾ ആണ്. യുവേഫയുടെ ഫോർ സ്റ്റാർ മാനദണ്ഡം പാലിക്കുന്ന യൂറോപ്പിലെ ചുരുക്കം ചില സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ഏറെ അന്താരാഷ്ട്ര മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്. 

1898 തൊട്ടു 2001 വരെ സതാംപ്ടൺ കളിച്ചിരുന്നത് ദ ഡെൽ എന്ന സ്റ്റേഡിയത്തിൽ ആയിരുന്നു. അതിന്റെ 103 വർഷത്തെ ചരിത്രത്തിൽ ഈ സ്റ്റേഡിയം പലതവണ പുനഃരുദ്ധാരണം ചെയ്തിട്ടുണ്ട്. 1950 -ൽ ഫ്ലഡ് ലൈറ്റ് സൗകര്യമുള്ള ഇംഗ്ലണ്ടിലെ ആദ്യ സ്റ്റേഡിയം ആയി. 

Fans create a tifo in the St Mary's Stadium
  1. "Premier League Handbook Season 2015/16" (PDF). Premier League. Archived from the original (PDF) on 2015-09-06. Retrieved 21 March 2016.
  2. "Ralph Krueger named Southampton chairman". BBC Sport. 12 March 2014. Retrieved 12 March 2014.
  3. "Koeman appointed First Team Manager". Southampton FC. 16 June 2014. Archived from the original on 2014-06-18. Retrieved 16 June 2014.
  4. "2015/16 squad numbers revealed". Southampton F.C. 22 July 2015. Archived from the original on 2015-07-31. Retrieved 31 July 2015.
"https://ml.wikipedia.org/w/index.php?title=സതാംപ്ടൺ_എഫ്.സി.&oldid=3838835" എന്ന താളിൽനിന്ന് ശേഖരിച്ചത്