Jump to content

സച്ചിൻ തെൻഡുൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സച്ചിൻ ടെണ്ടുൽക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സച്ചിൻ തെൻഡുൽക്കർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സച്ചിൻ രമേഷ് തെൻഡുൽക്കർ
ജനനം (1973-04-24) 24 ഏപ്രിൽ 1973  (51 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
വിളിപ്പേര്ലിറ്റിൽ മാസ്റ്റർ, തെൻഡ്‌ല്യ,[1] മാസ്റ്റർ ബ്ലാസ്റ്റർ,[2] ദ മാസ്റ്റർ,[3][4] ദി ലിറ്റിൽ ചാമ്പ്യൻ,[5] ദി ഗ്രേറ്റ് മാൻ[6]
ഉയരം5 അടി (1.52400 മീ)*
ബാറ്റിംഗ് രീതിവലംകയ്യൻ
ബൗളിംഗ് രീതിവലംകയ്യൻ ലെഗ് സ്പിൻ, വലംകൈ ഓഫ് സ്പിൻ, വലംകൈ മീഡിയം
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 187)15 നവംബർ 1989 v പാകിസ്താൻ
അവസാന ടെസ്റ്റ്14-16 നവംബർ 2013 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 74)18 ഡിസംബർ 1989 v പാകിസ്താൻ
അവസാന ഏകദിനം18 മാർച്ച്‌ 2012 v പാകിസ്താൻ
ഏകദിന ജെഴ്സി നം.10
പ്രാദേശിക തലത്തിൽ
വർഷംടീം
1988–presentമുംബൈ
2008–presentമുംബൈ ഇന്ത്യൻസ് (ഇന്ത്യൻ പ്രീമിയർ ലീഗ്)
1992യോർക്‌ഷെയർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 182 463 285 540
നേടിയ റൺസ് 15,921 18,426 25,396 21,663
ബാറ്റിംഗ് ശരാശരി 53.78 44.83 59.26 45.89
100-കൾ/50-കൾ 51/68 49/96 78/107 59/113
ഉയർന്ന സ്കോർ 248* 200* 248* 200*
എറിഞ്ഞ പന്തുകൾ 4,198 8,054 7,497 10,220
വിക്കറ്റുകൾ 46 154 70 201
ബൗളിംഗ് ശരാശരി 54.00 44.48 61.54 42.11
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 0 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/10 5/32 3/10 5/32
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 108/– 140/– 176/– 171/–
ഉറവിടം: ക്രിക്കിൻഫോ, ഓഗസ്റ്റ് 22 2011

സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ സച്ചിൻ തെൻഡുൽക്കർ (ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര, ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് . രണ്ടു പതിറ്റാണ്ട് കാലം സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിന് നെടും തൂൺ ആയി നിന്നു. സച്ചിൻ്റെ ബാറ്റിംഗ ഇന്ത്യക്ക് നിരവധി വിജയങ്ങൾ സമ്മാനിച്ചു . ക്രിക്കറ്റ് മതമായ ഇന്ത്യയിൽ സച്ചിൻ ദൈവമായി. സ്വഭാവശുദ്ധികളഞ്ഞു കുളിക്കാത്ത സച്ചിൻ മാന്യന്മാരുടെ കളിക്ക് കൂടുതൽ മാന്യത നൽകി[7][8][9]. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.[10][11].`

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.[12] 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും[13] നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി[14]. 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് [15]. 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ[16]. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ് [17][18][19]. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010 ന് ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ച്, പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്[20]. 2009 നവംബർ 5ന്‌ ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി[21]. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്‌. മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ‍ ആഭ്യന്തര ക്രിക്കറ്റിൽ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. പിന്നീട് 1989 -ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ[22]. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി [23] [24] [25] [26]. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.[27]

2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[28] ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.

2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[29]

2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

കളിക്കുന്ന രീതി

[തിരുത്തുക]

ടെണ്ടുൽക്കർ ഒരു ആംബിഡെക്സ്ട്രസ് (ambidextrous) ആണ്‌. വലതു കൈ കൊണ്ട് ബാറ്റും, ബോളും, ഫീൽഡിൽ നിന്നും പന്തുകൾ എറിയുകയും ചെയ്യും, എന്നാൽ എഴുതുന്നത് ഇടതു കൈ കൊണ്ടാണ്‌. പരിശീലനത്തിനിടയിൽ ഇടതു കൈ കൊണ്ടും പന്തുകൾ എറിയാറുണ്ട്. ക്രിക്‌ഇൻഫോ കോളമിസ്റ്റായ സംബിത് ബാൽ സച്ചിനെ ഇപ്പോഴത്തെ പൂർണ്ണാരോഗ്യമുള്ള ക്രിക്കറ്റ് കളിക്കാരൻ (most wholesome batsman of his time) ആയി വിശേഷിപ്പിച്ചിരുന്നു[1]. ഫീൽഡിൽ അനാവശ്യ ചലനങ്ങൾ ഒഴിവാക്കി സമതുലിതമായാണ്‌ സച്ചിൻ ബാറ്റ് ചെയ്യുന്നത്. പന്ത് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അനായാസം അടിക്കാൻ കഴിയുന്ന സച്ചിൻ, കോളമിസ്റ്റായ ബാലിന്റെ അഭിപ്രായത്തിൽ ബാക്ക്-ഫൂട്ട് പഞ്ച് ആണ്‌ സച്ചിന്റെ മുദ്ര പതിഞ്ഞ ഷോട്ട്[1]. താരതമ്യേന വേഗം കുറഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ പിച്ചുകളിലും, അതു പോലെ വേഗമേറിയ കരീബിയൻ,‍ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പിച്ചുകളിലും സച്ചിൻ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.[1] സ്ക്വയറിനു മുകളിലൂടെ പന്ത് അടിക്കാൻ കഴിയുന്ന സച്ചിൻ ഈ രീതി വഴി അനേകം ബൗണ്ടറികൾ നേടിയിട്ടുണ്ട്.

എക്കാലത്തേയും മികച്ച ക്രിക്കറ്റ് പ്രതിഭയായിരുന്ന ഡൊണാൾഡ് ബ്രാഡ്‌മാൻ സച്ചിന്റെ ബാറ്റിങ്ങിനെ തന്റേതിനോട് താരതമ്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇങ്ങനെ പറയുന്നു "Sir Donald Bradman was most taken by Tendulkar's technique, compactness and shot production, and had asked his wife to have a look at Tendulkar, having felt that Tendulkar played like him. Bradman's wife, Jessie, agreed that they did appear similar. "

മുൻ ആസ്ടേലിയൻ ക്രിക്കറ്റ് കോച്ച് ആയിരുന്ന ജോൺ ബുക്കനാൻ പറയുന്നത് സച്ചിന്റെ ഫുട്ട് വർക്കിന്റെ പരിമിതി മൂലം ഷോട്ട് ബോളുകൾ കളിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നായിരുന്നു.[30]. അതുപോലെ ലെഫ്റ്റ് ആം പേസ് കളിക്കുന്നതിലും സച്ചിന്‌ പരിമിതികൾ ഉണ്ടെന്ന് ബുക്കനാൻ വിശ്വസിക്കുന്നു.[30] 2004-ൽ തുടർച്ചയായ പരിക്കുകൾ മൂലം, സച്ചിന്റെ ബാറ്റിംഗ് അക്രമണോൽസുകത കുറഞ്ഞതായി കാണപ്പെട്ടു. ഇതിനു പ്രധാനമായി പറയുന്ന കാരണങ്ങൾ 1. ഒരു ബാറ്റ്സ്മാനും തന്റെ ദീർഘ നാളത്തെ ക്രിക്കറ്റ് ജീവിതത്തിൽ ഒരേ ശൈലിയിൽ ബാറ്റ് വീശാൻ സാദ്ധ്യമല്ല. 2. ടീമിലെ മുതിർന്ന അംഗം എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ സച്ചിനിൽ നിക്ഷിപ്തമായിരിക്കുന്നു. 2004-മുതൽ സച്ചിന്റെ ബാറ്റിംഗ് അക്രമണോൽസുകതയും, ഭംഗിയും കുറഞ്ഞതായി തീർന്നു. തന്റെ കരിയറിലെ ആദ്യ കാലത്തായിരുന്നു സച്ചിൻ കൂടുതൽ റൺസുകൾ നേടിയത്. അതും ഒരു ബോളിന്‌ ഒരു റൺസ് എന്ന ശരാശരിയിൽ. മുൻ ഓസ്ട്രേലിയൻ കളിക്കാരൻ ആയിരുന്ന ഇയാൻ ചാപ്പൽ ഇങ്ങനെ വിശ്വസിക്കുന്നു ടെണ്ടുൽക്കർ തന്റെ കരിയർ തുടങ്ങിയ കാലത്ത് കളിച്ചിരുന്നതിന്റെ ഒരു ശതമാനം പോലും ഇപ്പോൾ കളിക്കുന്നില്ല [31].

ഒരു ബൗളർ അല്ലെങ്കിലും മീഡിയം പേസ്, ലെഗ് സ്പിൻ, ഓഫ് സ്പിൻ തുടങ്ങിയ എല്ലാ രീതിയിലും സച്ചിൻ അനായാസം പന്തെറിയുമായിരുന്നു. എതിർ ടീമിലെ ബാറ്റ്സ്മാൻ‌മാർ ഒരു വലിയ ഇന്നിം‌ഗ്‌സ് പടുത്തുയർത്തുമ്പോൾ ആ കൂട്ടു കെട്ട് പൊളിക്കാൻ മിക്കവാറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാർ സച്ചിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. സച്ചിന്റെ മികച്ച ബൗളിംഗ്‌ മൂലം ഇന്ത്യ ചില മൽസരങ്ങളിൽ ജയിച്ചിട്ടുമുണ്ട്.[32]

ആദ്യ കാലവും,സ്വകാര്യ ജീവിതവും

[തിരുത്തുക]

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിൺ കുടുംബത്തിലാണ്‌ സച്ചിൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മറാത്തി സാഹിത്യകാരൻ കൂടിയായിരുന്ന രമേഷ് ടെണ്ടുൽക്കർ, തന്റെ ഇഷ്ട സം‌ഗീത സം‌വിധായകനായ സച്ചിൻ ദേവ് ബർമ്മൻ എന്ന പേരിലെ സച്ചിൻ എന്ന നാമം തന്റെ മകനു നൽകി. ടെണ്ടുൽക്കറുടെ മൂത്ത ജ്യേഷ്ഠൻ അജിത്, സച്ചിനെ ക്രിക്കറ്റ് കളിക്കാൻ പ്രോൽ‍സാഹിപ്പിച്ചിരുന്നു. അജിതിനെ കൂടാതെ സച്ചിന്‌ നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.

പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറിൽ നിന്ന് സച്ചിൻ പഠിച്ചത്. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ സച്ചിൻ എം.ആർ.എഫ്. പേസ് അക്കാദമിയിൽ പേസ് ബൗളിംഗിൽ പരിശീലനത്തിന്‌ ചേർന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.

ചെറുപ്പകാലത്ത് സച്ചിൻ അനേകം മണിക്കൂറുകൾ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാൽ സച്ചിന് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോൾ പരിശീലകൻ സ്റ്റമ്പിന്റെ മുകളിൽ ഒരു രൂപ നാണയം വെയ്ക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളർക്ക് ആ നാണയം സമ്മാനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയിൽ ആർക്കും സച്ചിനെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ കോച്ച് ആ നാണയം സച്ചിനും നൽ‍കുമായിരുന്നു. സച്ചിൻ പറയുന്നത് അക്കാലത്ത് കിട്ടിയ 13 നാണയങ്ങൾ ആണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ എന്നാണ്‌‍.

സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ വിനോദ് കാംബ്ലിയുമൊത്ത് സച്ചിൻ 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ, 664-റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി.[33] ആ ഇന്നിംഗ്സിൽ സച്ചിൻ 320- റൺസിൽ അധികം നേടി. അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും. 2006-ൽ ഹൈദരാബാദുകാരായ 2 സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറി കടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു. സച്ചിന് 14 വയസ്സുള്ളപ്പോൾ സുനിൽ ഗവാസ്കർ താൻ ഉപയോഗിച്ച അൾട്രാ ലൈറ്റ് പാഡുകൾ സച്ചിന്‌ സമ്മാനമായി നൽകുകയുണ്ടായി. "അതെനിക്കൊരു നല്ല പ്രോൽസാഹനമായിരുന്നു" ഗവാസ്കറിന്റെ 34 -ടെസ്റ്റ് സെഞ്ച്വറികൾ എന്ന 20 വർഷം പ്രായമുള്ള റെക്കോർഡ് മറി കടന്നപ്പോൾ സച്ചിൻ ഓർത്തു.

1995-ൽ സച്ചിൻ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ ഡോ. അഞ്ജലി (ജനനം:10 നവംബർ 1967) എന്ന ശിശുരോഗവിദഗ്ദ്ധയെ വിവാഹം ചെയ്തു. ഇതൊരു പ്രണയവിവാഹം തന്നെയായിരുന്നു. സച്ചിനേക്കാൾ ആറു വയസ്സ് മുതിർന്ന യുവതിയായിരുന്നു ഡോ. അഞ്ജലി. ഈ ദമ്പതികൾക്ക് സാറ (ജനനം:12 ഒക്ടോബർ 1997), അർജ്ജുൻ (ജനനം: 23 സെപ്റ്റംബർ 1999) എന്നീ രണ്ടു മക്കൾ‍ ആണുള്ളത് [34].

തന്റെ ഭാര്യയുടെ അമ്മയായ അന്നാബെൻ മേത്തയോടൊപ്പം സച്ചിൻ, അപ്‌നാലയ എന്ന എൻ.ജി.ഒ.യുടെ കീഴിലുള്ള 200 കുട്ടികളെ സ്പോൺസർ ചെയ്യുകയുണ്ടായി. തന്റെ സാമൂഹ്യ പ്രവർ‍ത്തനങ്ങളെപ്പറ്റി പറയാൻ സച്ചിന്‌ എന്നും അതൃപ്തിയായിരുന്നു.[അവലംബം ആവശ്യമാണ്] അതു തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറയാൻ ആയിരുന്നു അദ്ദേഹത്തിന്‌ ഇഷ്ടം[അവലംബം ആവശ്യമാണ്]

ആഭ്യന്തര ക്രിക്കറ്റിൽ

[തിരുത്തുക]

15 വയസ് മാത്രം പ്രായമുള്ളപ്പോൾ സച്ചിൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ബോംബെ ടീമിനു വേണ്ടിയാണ്‌ കളിച്ചത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ സച്ചിൻ 100 റൺസ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനെതിരെ ആയിരുന്നു അത്. അതോടെ അദ്ദേഹം ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (15 വർഷം,232 ദിവസം).

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ.

19 വയസുള്ളപ്പോൾ യോർക്ക്‌ഷെയറിനു വേണ്ടി കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിൻ. യോർക്‌ഷെയറിനായി അദ്ദേഹം 16 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ കളിക്കുകയും 46.52 ശരാശരിയിൽ 1070 റൺസ് നേടുകയും ചെയ്തു.[35] 2008 ഏപ്രിലിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുബൈ ഇന്ത്യൻസ് ടീമിനു വേണ്ടിയാണ് സച്ചിൻ കളിച്ചത്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ കാലം

[തിരുത്തുക]
സച്ചിൻ ടെണ്ടുൽക്കർ
സച്ചിൻ ടെണ്ടുൽക്കർ

1989 -ൽ കറാച്ചിയിൽ പാകിസ്താനെതിരെ സച്ചിൻ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. കൃഷ്ണമചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. കന്നി മത്സരത്തിൽ 15 റൺ‍സ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു. സച്ചിനെപ്പോലെ ‍മറ്റൊരു അരങ്ങേറ്റക്കാരനായ വഖാർ യൂനുസ് അദ്ദേഹത്തെ ബൗൾഡാക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫൈസലാബാദിൽ നടന്ന ടെസ്റ്റിൽ സച്ചിൻ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു. ഡിസംബർ 18ന് നടന്ന അദ്ദേഹത്തിന്റെ ഏകദിന മത്സര അരങ്ങേറ്റം നിരാശാജനകമായിരുന്നു. ഒരു റൺ പോലുമെടുക്കാൻ അദ്ദേഹത്തിനായില്ല. വഖാർ യൂനിസ് തന്നെയായിരുന്നു ഇവിടെയും സച്ചിന്റെ വിക്കറ്റെടുത്തത്. അതിനു ശേഷം നടന്ന ന്യൂസിലന്റ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ സച്ചിൻ 88 റൺസ് നേടി. 1990-ൽ ഓൾഡ് ട്രഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. 1991-92 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തോടെ അദ്ദേഹം ഒരു ലോകോത്തര ബാറ്റ്സ്മാൻ എന്ന നിലയിലേക്കുയർന്നു. സിഡ്നിയിൽ നടന്ന ടെസ്റ്റിൽ അദ്ദേഹം 148 റൺസ് നേടി. അന്ന് അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോണിനതിരേയുള്ള, സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്. വേഗതയേറിയ പിച്ചായ പെർത്തിൽ നടന്ന ടെസ്റ്റിലും സച്ചിൻ സെഞ്ച്വറി നേടി[36]. ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇതുവരെ 11 തവണ മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 4 തവണ മാൻ ഓഫ് ദ സീരീസുമായി[37].( രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ. )

ക്രിക്കറ്റിന്റെ കൊടുമുടിയിലേക്ക്

[തിരുത്തുക]
ബൗളറുടെ ഭാഗത്ത് സച്ചിൻ കാത്തു നിൽക്കുന്നു

1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റിൽ ഹോളി ദിനത്തിൽ നടന്ന ഏകദിന മത്സരത്തിൽ സച്ചിൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളിൽ നിന്ന് 82 റൺസ് നേടാൻ അദ്ദേഹത്തിനായി[38]. 1994 സെപ്റ്റംബർ 9-ന് ശ്രീലങ്കയിലെ കൊളംബോയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.

1996ൽ പാകിസ്താനെതിരെ ഷാർജയിൽ നടന്ന ഏകദിന മത്സരത്തിൽ സച്ചിനും നവജ്യോത് സിങ് സിദ്ധുവും സെഞ്ച്വറികളോടെ രണ്ടാം വിക്കറ്റ് കൂട്ടു കെട്ടിൽ റെക്കോർഡ് റൺസ് നേടി. സച്ചിൻ പുറത്തായ ശേഷം ബാറ്റിങ്ങ് ക്രമത്തിൽ ക്യാപ്റ്റൻ അസറുദീനായിരുന്നു അടുത്തത്. ബാറ്റ് ചെയ്യാനാവാത്ത മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നാൽ സച്ചിന്റെ പ്രോത്സാഹനം മൂലം അസ്റുദീൻ വെറും 10 പന്തുകളിൽനിന്ന് 29 റൺസ് നേടി. ആ മത്സരത്തിൽ ഇന്ത്യൻ ടീം ആദ്യമായി ഒരു ഏക ദിനത്തിൽ 300 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. വിജയവും ഇന്ത്യക്കൊപ്പമായിരുന്നു.

1996-ലെ ലോക കപ്പിൽ (വിൽസ് കപ്പ്) 523 റൺസുമായി സച്ചിൻ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികൾ നേടിയ സച്ചിൻ തന്നെയായിരുന്നു ഏറ്റവും ഉയർന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോക കപ്പിലെ ശ്രീലങ്കക്കെതിരെ നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സച്ചിൻ മാത്രമാണ്. 65 റൺസുമായി സച്ചിൻ പുറത്തായതിനു ശേഷം ഇന്ത്യൻ ബാറ്റിങ്ങ് നിര തകർന്നടിഞ്ഞു. നിരാശരായ കാണികൾ അക്രമാസക്തരാവുകയും കളി നിർത്തിവെയ്ക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു.സ്പിന്നർമാരായ ഷെയ്ൻ വോണിനേയും ഗാവിൻ റോബെർട്സനേയും നേരിടാൻ സച്ചിൻ തയ്യാറാക്കിയ പദ്ധതി ഫലം കണ്ടു. ഇന്ത്യ പരമ്പര വിജയിച്ചു.[39] ആ പരമ്പരയിൽ ബ്ബോഊ ബോളിങ്ങിലും സച്ചിൻ തിളങ്ങി. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആ മൽസരത്തിൽ, സച്ചിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനവും (32 റൺസിന് 5 വിക്കറ്റ്) അതിലുൾപ്പെടുന്നു[40] .

1998-ൽ ധാക്കയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി ക്വാർട്ടർ ഫൈനലിൽ സച്ചിന്റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തിൽ സച്ചിൻ 128 പന്തിൽ നിന്ന് 141 റൺസും 4 വിക്കറ്റും നേടി.

‍1999-ൽ പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിൽ ചെപ്പോക്കിൽ നടന്ന ടെസ്റ്റിൽ സച്ചിൻ സെഞ്ച്വറി നേടിയെങ്കിലും വിജയം പാകിസ്താനൊപ്പമായിരുന്നു. ആ വർഷത്തെ ലോക കപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു. അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു. എങ്കിലും, കെനിയക്കെതിരെ ബ്രിസ്റ്റളിൽ നടന്ന അടുത്ത മത്സരത്തിൽ ഒരു മിന്നൽ സെഞ്ച്വറിയുമായി സച്ചിൻ മടങ്ങിയെത്തി. വെറും 101 പന്തുകളിൽനിന്ന് 140 റൺസ് നേടി സച്ചിൻ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമർപ്പിച്ചു[41] .

ക്യാപ്റ്റൻ ആയി

[തിരുത്തുക]
സച്ചിൻ ഓസ്ട്രേലിയയിലെ അഡലൈഡിൽ
തെൻഡുൽക്കർ ക്യാപറ്റൻ റെക്കോഡുകൾ
  മത്സരം വിജയം തോൽവി ഡ്രോ സമനില റിസൾട്ടില്ല
ടെസ്റ്റ്[42] 25 4 9 12 0
ഏകദിനം[43] 73 23 43 2 6

സച്ചിൻ രണ്ട് തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായെങ്കിലും ആ സ്ഥാനത്ത് ശോഭിക്കാനായില്ല. വൻ പ്രതീക്ഷകളോടെയും വിശ്വാസത്തോടെയുമാണ് 1996-ൽ സച്ചിൻ ക്യാപ്റ്റനായത്. എങ്കിലും,1997 ആയപ്പോഴേക്കും ടീമിന്റെ പ്രകടനം വളരെ മോശമായി. അതിനെപ്പറ്റി അസ്‌ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു, "അദ്ദേഹം ജയിക്കുകയില്ല. ആ ചെറിയവന്റെ വിധിയിൽ ജയമില്ല"[44] .

അസ്‌ഹറുദ്ദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി. ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പര ആതിഥേയർ 3-0 ത്തിന് തൂത്തുവാരി[45]. നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0 എന്ന മാർജിനിൽ പരാജയപ്പെട്ടു. അതോടെ, 2000ത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജി വച്ചു. സൗരവ് ഗാംഗുലി പുതിയ ക്യാപ്റ്റനായി.

ഇപ്പോഴും കളിയുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നതിൽ ഇന്ത്യൻ ടീമിന്റെ ഒരു അവിഭാജ്യ ഘടകമാണ് സച്ചിൻ. പലപ്പോഴും അദ്ദേഹം ക്യാപ്റ്റനുമായി കളിയുടെ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത് കാണാം. ഇർഫാൻ പഠാനെ ബാറ്റിങ്ങ് ക്രമത്തിൽ മുന്നോട്ട് കൊണ്ടു വന്നതു പോലെ പല നിർദ്ദേശങ്ങളും സച്ചിൻ നൽകിയിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് പൊതു വേദിയിൽ പറഞ്ഞിട്ടുണ്ട്.

സച്ചിൻ ഒരിക്കൽ റെസ്റ്റ് ഓഫ് ദ് വേൾഡ് ഇലവൻ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ക്രിക്കറ്റിന്റെ പിതാമഹനായി അറിയപ്പെടുന്ന ഡബ്ലിയു.ജി. ഗ്രേസിന്റെ 150ആം ജന്മ ദിനത്തിൽ നടന്ന ആ മത്സരം അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണയ്ക്കായാണ് സംഘടിക്കപ്പെട്ടത്. ലോർഡ്സിൽ എം.സി.സി ഇലവനു എതിരേയായിരുന്നു മത്സരം. 125 റൺസ് നേടിക്കൊണ്ട് സച്ചിൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

മൈക്ക് ഡെന്നീസ് സംഭവം

[തിരുത്തുക]

2001ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മാച്ച് റഫറിയായ മൈക്ക് ഡെന്നിസ് അമിത അപ്പീലിങ്ങിന് നാല് ഇന്ത്യൻ താരങ്ങൾക്കും, ടീമിനെ നിയന്ത്രിക്കാത്തതിന് ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും പിഴ വിധിക്കുകയും പന്തിൽ കൃത്രിമം കാണിച്ചതിന് സച്ചിനെ ഒരു മത്സരത്തിൽ‌ നിന്ന് പുറത്താക്കുകയും ചെയ്തു. പോർട്ട് എലിസബത്തിലെ സേന്റ് ജോർജ് പാർക്കിൽ നടന്ന മത്സരത്തിൽ[46] സച്ചിൻ പന്തിന്റെ സീം വൃത്തിയാക്കിയതായി സൂചിപ്പിക്കുന്ന ചിത്രങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു[47]. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ പന്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്താൻ സാധ്യതയുണ്ട്. ആ സംഭവത്തിൽ സച്ചിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മാച്ച് റഫറി മൈക്ക് ഡെന്നിസ് സച്ചിനെ ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നും വിലക്കി. വംശീയതയുമായി ബന്ധപ്പെട്ട് ഈ സംഭവം ഒരു വൻ വിവാദത്തിലേക്ക് നീങ്ങി. മൈക്ക് ഡെന്നിസ് മൂന്നാം ടെസ്റ്റ് വേദിയിലേക്ക് പ്രവേശിക്കുന്നതിൽ‌ നിന്നും തടയപ്പെടുന്നതിനും ഇത് കാരണമായി. എന്നാൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ശരിയായ അന്വേഷണങ്ങൾക്ക് ശേഷം സച്ചിന്റെ വിലക്ക് മാറ്റി. പന്തിൽ കൃത്രിമം കാണിച്ചതിന് സച്ചിനും അമിത അപ്പീലിന് സേവാഗിനും വിലക്ക് പ്രഖ്യാപിച്ചത് ഇന്ത്യൻ ജനങ്ങൾക്കിടയിലും ഇന്ത്യൻ പാർലമെന്റിലും‌ വരെ വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

പരിക്കും പതനവും

[തിരുത്തുക]
സച്ചിൻ പന്തെറിയുന്നു

2001ലും 2002ലും ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ മികച്ച ഫോമിൽ തുടർന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ വളരെ പ്രാധാന്യമർഹിക്കുന്ന പല പ്രകടനങ്ങളും അക്കാലത്തുണ്ടായി. 2001ൽ ഓസ്ട്രേലിയ്ക്കെതിരെ നടന്ന പ്രശസ്തമായ കൊൽക്കത്ത ടെസ്റ്റിന്റെ അവസാന ദിവസം സച്ചിൻ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുൻപ് നടന്ന ടെസ്റ്റിൽ സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡന്റെയും, ആദം ഗിൽക്രിസ്റ്റിന്റെയും വിക്കറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.

2003 ലോകകപ്പിൽ സച്ചിൻ 11 മത്സരങ്ങളിൽ നിന്ന് 673 റൺസ് നേടിക്കൊണ്ട് ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 1999 ലോകകപ്പിലെ ജേതാക്കളായ ഓസ്ട്രേലിയ തന്നെ അത്തവണയും കിരീടം നേടിയെങ്കിലും മാൻ ഓഫ് ദ ടൂർണമെന്റ് സച്ചിനായിരുന്നു. 2003/04 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ സമനിലയിലായ ടെസ്റ്റ് പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടി. സിഡ്നിയിൽ നടന്ന, പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു അത്. 241 റൺസ് നേടി പുറത്താകാതെ നിന്ന സച്ചിൻ ഇന്ത്യയെ ആ മത്സരത്തിൽ പരാജയപ്പെടുത്താനാവാത്ത സ്ഥാനത്തെത്തിച്ചു. അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ 60 റൺസ് നേടി പുറത്താകാതെ നിന്നു.

അതിനുശേഷം പാകിസ്ഥാനുമായി നടന്ന പരമ്പരയിൽ, മുൾട്ടാനിൽ നടന്ന ടെസ്റ്റിൽ സച്ചിൻ പുറത്താകാതെ 194 റൺസ് നേടി. സച്ചിൻ ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നിൽക്കുമ്പോൾ രാഹുൽ ദ്രാവിഡ് ഇന്നിംങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത് വിവാദം സൃഷ്ടിച്ചു.[48] അന്ന് നടന്ന പത്ര സമ്മേളനത്തിൽ ഇരട്ട സെഞ്ച്വറി നഷ്ടമായത് തന്നെ നിരാശനാക്കിയെന്നും ഡിക്ലയറിങ്ങ് തീരുമാനം തന്നെ അമ്പരപ്പിച്ചെന്നും സച്ചിൻ പറഞ്ഞു. പല മുൻക്രിക്കറ്റർമാരും [49] ദ്രാവിഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.[50]. എന്നാൽ ഡിക്ലയറിങ്ങ് തീരുമാനം സൗരവ് ഗാംഗുലിയുടേതായിരുന്നുവെന്ന് മാധ്യമങ്ങൾ കണ്ടെത്തി[51]. താനെടുത്ത തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് ഗാംഗുലി പിന്നീട് സമ്മതിച്ചു[52]. പ്രശ്നം സംസാരിച്ചു തീർത്തുവെന്ന് സച്ചിനും ദ്രാവിഡും കോച്ച് ജോൺ റൈറ്റും മാധ്യമങ്ങളോട് പറഞ്ഞതോടെ ആ വിവാദം കെട്ടടങ്ങി[53] .

മികച്ച ഫോമിലായിരുന്നുവെങ്കിലും ടെന്നീസ് എൽബോ എന്ന രോഗം‌ മൂലം സച്ചിന് ഏകദേശം ഒരു വർഷത്തേക്ക് കളിയിൽ നിന്ന് മാറി നിൽക്കേണ്ടിവന്നു. 2004 -ൽ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന രണ്ട് ടെസ്റ്റുകളുടെ സമയത്താണ് സച്ചിന് മടങ്ങി വരാനായത്. മുംബൈ ടെസ്റ്റിൽ സച്ചിൻ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

2005 ഡിസംബർ 10ന് ഫിറോസ് ഷാ കോട്‌ലയിൽ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറികളുടെ റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് സച്ചിൻ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി നേടി. 2006 ഫെബ്രുവരി 6ന് പാകിസ്താനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ 39 ആം ഏകദിന സെഞ്ച്വറി നേടി. അതിനു ശേഷം ഫെബ്രുവരി 11ന് പരമ്പരയിലെ രണ്ടാം ഏക

ദിനത്തിൽ സച്ചിൻ 42 റൺസെടുത്തു. ഫെബ്രുവരി 13 ലാഹോറിലെ അപകടകാരിയായ പിച്ചിൽ 95 റൺസുമായി സച്ചിൻ ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.

2006 മാർച്ച് 19ന് തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്സിൽ 21 പന്തിൽനിന്ന് വെറും ഒരു റണ്ണാണ് സച്ചിൻ നേടിയത്[54]. പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ സച്ചിനെ ഒരു കൂട്ടം കാണികൾ കൂക്കി വിളിച്ചു. ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്. മൂന്ന് ടെസ്റ്റുകളുൾപ്പെട്ട ആ പരമ്പരയിൽ ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ സച്ചിനായില്ല. സച്ചിന് ശസ്ത്രക്രിയ ആവശ്യമാണെന്ന വാർത്തകൾ പുറത്തു വന്നതോടെ അദ്ദേഹം ക്രിക്കറ്റിൽ തുടരുന്നതിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നു. തോളിലുണ്ടായ പരിക്കിനെ തുടർന്നാണ് സച്ചിൻ ശസ്ത്രക്രിയക്ക് വിധേയനായത്.

2006 മെയ് 23ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിനു ശേഷം താൻ കരീബിയൻ പര്യടനത്തിൽ നിന്ന് മാറി നിൽക്കുമെന്ന് സച്ചിൻ പ്രഖ്യാപിച്ചു. എങ്കിലും ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതിനുമായി ലാഷിങ്സ് ലോക ഇലവണിനു വേണ്ടി 5 മത്സരങ്ങൾ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നൽ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകൾ യഥാക്രമം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായിരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി 20 മത്സരത്തിൽ സച്ചിന്റെ വെറും 21 പന്തുകളിൽ നിന്നുള്ള അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്റർനാഷ്ണൽ XI ടീം വെറും 10 ഓവറുകൾ കഴിഞ്ഞപ്പോൾ 123 എന്ന ഉയർന്ന സ്കോറിലെത്തി. പാകിസ്താൻ XIന് എതിരെയായിരുന്നു ആ മത്സരം. 2006 ജൂലൈയിൽ പുനരധിവാസ പരിപാടിക്കു ശേഷം സച്ചിൻ പരിക്കിൽ നിന്ന് മോചിതനായതായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു.

തിരിച്ച് ഫോമിലേക്ക്

[തിരുത്തുക]
ഓസ്ട്രേലിയയിൽ 2008 ജനുവരി 4-ന്‌ സെഞ്ച്വറി നേടിയ ശേഷം സച്ചിൻ ബാറ്റ് ആകാശത്തേക്കുയർത്തുന്നു.

സച്ചിന്റെ മടങ്ങിവരവ് നടന്നത് മലേഷ്യയിൽ നടന്ന ഡി.എൽ.എഫ് കപ്പിലാണ്. ആ പരമ്പരയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ തിളങ്ങാനായത് സച്ചിന് മാത്രമാണ്. മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തന്നെ (2006 സെപ്റ്റംബർ 14ന് വെസ്റ്റ് ഇൻഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങി വരാനാവാത്തതു പോലെ വഴുതി പോവുകയാണെന്ന് വിശ്വസിച്ച വിമർശകർക്ക് അദ്ദേഹം തന്റെ 40ആം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നൽകി. സച്ചിൻ പുറത്താകാതെ 141 റൺസ് നേടിയെങ്കിലും മഴ തടസ്സപ്പെടുത്തിയ കളിയിൽ ഡക്ക്‌വർത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇൻഡീസ് വിജയികളായി. ഇപ്പോൾ, ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങ്, സനത് ജയസൂര്യ (25 സെഞ്ചുറികൾ) എന്നിവരേക്കാൾ 16 സെഞ്ച്വറികൾ മുന്നിലാണ് സച്ചിൻ[55] .

2007 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ സച്ചിന്റെ മനോഭാവത്തെ വിമർശിച്ചു. റിപ്പോർട്ടനുസരിച്ച്, ബാറ്റിങ്ങ് ക്രമത്തിൽ താഴെയായിരിക്കും സച്ചിൻ കൂടുതൽ പ്രയോജനപ്പെടുകയെന്ന് ചാപ്പൽ അഭിപ്രായപ്പെട്ടെങ്കിലും താൻ കരിയറിൽ ഭൂരിഭാഗം സമയവും ചെയ്തതു പോലെ ഇന്നിംങ്സ് ഓപ്പൺ ചെയ്യുന്നതായിരിക്കും നല്ലതെന്നായിരുന്നു സച്ചിന്റെ അഭിപ്രായം. സച്ചിന്റെ തുടർച്ചയായ പരാജയങ്ങൾ ടീമിന്റെ വിജയ സാദ്ധ്യതയ്ക്ക് തടയിടുന്നതായും ചാപ്പൽ വിശ്വസിച്ചു. ക്രിക്കറ്റിനോടുള്ള തന്റെ മനോഭാവം തെറ്റാണെന്ന് ഇതേ വരെ മറ്റൊരു പരിശീലകനും പറഞ്ഞിട്ടില്ലെന്നാണ് ചാപ്പലിന്റെ വിമർശനങ്ങൾക്ക് വളരെ അപൂർ‌വമായ വികാര പ്രകടനത്തിലൂടെ സച്ചിൻ മറുപടി പറഞ്ഞത്. 2007 ഏപ്രിൽ 7ന്, മാധ്യമങ്ങളോട് നടത്തിയ ഈ പരാമർശങ്ങൾക്ക് വിശദീകരണം ചോദിച്ചു കൊണ്ട് ബി.സി.സി.ഐ സച്ചിന് നോട്ടീസയച്ചു[56] .

2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീമും സച്ചിനും വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഗ്രെഗ് ചാപ്പൽ ബാറ്റിങ്ങ് ക്രമത്തിൽ താഴോട്ടാക്കിയ സച്ചിന്റെ സ്കോറുകൾ 7 (ബംഗ്ലാദേശിനെതിരെ), 57* (ബെർമുഡക്കെതിരെ), 0 (ശ്രീലങ്കക്കെതിരെ) എന്നിങ്ങനെയായിരുന്നു. അതിന്റെ ഫലമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും അപ്പോഴത്തെ ഇന്ത്യൻ കോച്ചായ ഗ്രെഗ് ചാപ്പലിന്റെ സഹോദരനുമായ ഇയാൻ ചാപ്പൽ സച്ചിൻ വിരമിക്കണമെന്ന് മുംബൈയിലെ ഒരു മദ്ധ്യാഹ്ന പത്രത്തിലെ തന്റെ പംക്തിയിൽ എഴുതി.[57]

അതിനു ശേഷം നടന്ന ബംഗ്ലാദേശ് പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ മാൻ ഓഫ് ദ സീരീസായി. ഏകദിന പരമ്പരയിൽ നിന്നും സച്ചിൻ ഒഴിവാക്കപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഫ്യൂച്ചർ കപ്പിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സച്ചിൻ 90ന് മുകളിൽ റൺസ് നേടി. 66 റൺസ് ശരാശരിയോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത സച്ചിൻ തന്നെയായിരുന്നു മാൻ ഓഫ് ദ സീരീസ് പുരസ്കാരം.[58]

2007 ജൂലൈ 28ന് ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം സച്ചിൻ 11000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി..[59] അതിനു തുടർച്ചയായി ഇംഗ്ലണ്ടിനെതിരെ തന്നെ നടന്ന ഏകദിന പരമ്പരയിൽ സച്ചിൻ 53.4 എന്ന ശരാശരിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്തു.[60] 2007 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലും 278 റൺസോടെ സച്ചിൻ ഇന്ത്യയുടെ ഉയർന്ന സ്കോററായി.[61]

2007ൽ 90 റൺസിനും 100 റൺസിനുമിടയിൽ സച്ചിൻ 7 തവണ പുറത്തായി. അതിൽ 3 തവണ 99 റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിൽ സച്ചിൻ 90-100 റൺസിനിടയിൽ 23 തവണയാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്. 2007 നവംബർ 28ന് പാകിസ്ഥാനെതിരെ മൊഹാലിയിൽ നടന്ന ഏകദിന മത്സരത്തിൽ 99 റൺസിൽ നിൽക്കുമ്പോൾ ഉമർ ഗുലിന്റെ ബൗളിങ്ങിൽ കമ്രാൻ അക്മലിന് ക്യാച്ച് കൊടുത്തു കൊണ്ട് സച്ചിൻ പുറത്തായി. ആ പരമ്പരയിലെ നാലാം മത്സരത്തിൽ 97 റൺസുമായി നിൽക്കുമ്പോൾ ഉമർ ഗുലിന്റെ തന്നെ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ടു കൊണ്ട് സച്ചിൻ മറ്റൊരു സെഞ്ച്വറിയും നഷ്ടമാക്കി.

2007-08 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മികച്ച ഫോമിലായിരുന്ന സച്ചിൻ 4 ടെസ്റ്റുകളിൽ നിന്ന് 493 റൺസുമായി ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടി. പക്ഷെ രണ്ടാം ഇന്നിംങ്സുകളിൽ സച്ചിൻ തുടർച്ചയായി പരാജയപ്പെട്ടു. മെൽബണിലെ എം.സി.ജിയിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ 62 റൺസ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ 337 റൺസിന്റെ കനത്ത വിജയം തടയാനായില്ല. സിഡ്നിയിൽ പുതുവത്സരത്തിൽ നടന്ന വിവാദപരമായ ടെസ്റ്റിൽ സച്ചിൻ 154 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. എസ്.സി.ജി.യിലെ സച്ചിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു അത്. 221.33 ആണ് ആ സ്റ്റേഡിയത്തിലെ സച്ചിന്റെ ശരാശരി. പെർത്തിലെ വാക്കയിൽ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 330 റൺസിൽ 71 റൺസുമായി സച്ചിൻ മുഖ്യ പങ്കു വഹിച്ചു. സച്ചിനെ പുറത്താക്കിയ എൽ.ബി.ഡബ്ലിയു തീരുമാനം സംശയാസ്പദമാണെന്ന് പിന്നീട് തെളിഞ്ഞു. ഓസ്ട്രേലിയയുടെ, തുടർച്ചയായ 17ആം ടെസ്റ്റ് വിജയമെന്ന റെക്കോർഡിന് തടയിട്ടു കൊണ്ട് ഇന്ത്യ വാക്കയിൽ വിജയിച്ചു. സമനിലയിൽ അവസാനിച്ച അഡലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 153 റൺസെടുത്ത സച്ചിൻ മാൻ ഓഫ് ദ മാച്ചായി.

ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകളുമായി നടന്ന കോമൺ‌വെൽത്ത് ബാങ്ക് ത്രിരാഷ്ട്ര ടൂർണമെന്റിൽ സച്ചിൻ ഏകദിനത്തിൽ 16000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 2008 ഫെബ്രുവരി 5ന് ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത്. സി.ബി സീരീസിൽ ആദ്യ മത്സരങ്ങളിൽ മികച്ച തുടക്കം നേടാനായെങ്കിലും വൻ സ്കോറുകൾ നേടാൻ സച്ചിനായില്ല. 10,35,44,32 എന്നിങ്ങനെയായിരുന്നു ആദ്യ മത്സരങ്ങളിൽ സച്ചിന്റെ സ്കോറുകൾ. ടൂർണമെന്റിന്റെ ഇടയിൽ വച്ച് ഫോം നഷ്ടമായെങ്കിലും ഇന്ത്യക്ക് വിജയം അനിവാര്യമായ മത്സരത്തിൽ സച്ചിൻ ശക്തമായ തിരിച്ചു വരവ് നടത്തി. ശ്രീലങ്കക്കെതിരെ ഹോബർട്ടിൽ നടന്ന മത്സരത്തിൽ സച്ചിൻ വെറും 54 പന്തുകളിൽ നിന്ന് 63 റൺസ് നേടി. ആദ്യ ഫൈനലിൽ 117ഉം[62] രണ്ടാം ഫൈനലിൽ 91ഉം[63] റൺസ് നേടിക്കൊണ്ട് ഇന്ത്യയുടെ ടൂർണമെന്റ് വിജയത്തിൽ സച്ചിൻ നിർണായക പങ്ക് വഹിച്ചു.

ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങൾ

[തിരുത്തുക]
An innings-by-innings breakdown of Tendulkar's Test match batting career, showing runs scored (red bars) and the average of the last ten innings (blue line).

ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ സച്ചിനാണ്. 2008 ഒക്ടോബർ 17-ന് മൊഹാലിയിൽ ആസ്ത്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം, സച്ചിൻ ടെസ്റ്റ് മത്സരങ്ങളിലെ റൺ വേട്ടയിലും മുന്നിലെത്തി. വെസ്റ്റിൻഡീസിന്റെ ബ്രയാൻ ലാറയുടെ റെക്കോർഡാണ് സച്ചിൻ തന്റെ പേരിലേക്ക് മാറ്റിയത്.[64] ഒരു സമയത്ത് ഇന്ത്യൻ ടീമിന്റെ മിക്ക വിജയങ്ങളുടേയും അടിത്തറ സച്ചിനായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയിൽ ആ കളിയിൽ സച്ചിന്റെ നേട്ടങ്ങളെ മാനിച്ചു കൊണ്ട് ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് രാജീവ് ഗാന്ധി ഖേൽരത്ന, അർജുന അവാർഡ്, പത്മശ്രീ, പത്മവിഭൂഷൺ എന്നിവ നൽകിയിട്ടുണ്ട്. 1997ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിസ്ഡന്റെ ഒബ്ജെക്റ്റ് സ്കോറിങ്ങ് രീതിയനുസരിച്ച് സച്ചിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനായും ഏക ദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു.

ലോകകപ്പുകളിലും സച്ചിൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത് (2007 ലോകകപ്പിൽ ഒഴികെ, ആ വർഷം ഇന്ത്യ ആദ്യ റൗണ്ടിൽതന്നെ പുറത്തായി). 1996 ലോകകപ്പിലും, 2003 ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയത് സച്ചിനാണ്.

ഏകദിനത്തിൽ ഒരു വർഷം 1000 റൺസ് എന്ന നാഴികക്കല്ല് സച്ചിൻ 7 തവണ മറികടന്നു. ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡും സച്ചിനാണ്. 1894 റൺസ്.

ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരവും സച്ചിനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 50 ശതകങ്ങൾ പിന്നിട്ട ഒരേ ഒരു കളിക്കാരൻ സച്ചിനാണ്. ദക്ഷിണാഫ്രിക്കയുമായിട്ടായിരുന്നു സച്ചിൻ 50-ആം സെഞ്ച്വറി നേടിയത്.

സച്ചിൻ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി (200*) നേടിയ ആദ്യ വ്യക്തിയാണ്. 2010 ഫെബ്രുവരി 25-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്‌ സച്ചിൻ ഈ ചരിത്ര നേട്ടം നേടിയത്. 25 ഫോറുകളും 3 സിക്സുകളും അടങ്ങുന്നതായിരുന്നു സച്ചിന്റെ പ്രകടനം. ഇതോടെ, സനത് ജയസൂര്യയെ മറി കടന്നു കൊണ്ട് ഒരു ഏകദിനത്തിൽ ഏറ്റവും അധികം ഫോറുകൾ നേടിയ കളിക്കാരൻ എന്ന പേരും സച്ചിൻ നേടി[65]. കളിയുടെ 50-ആം ഓവറിലെ മൂന്നാമത്തെ പന്തിലാണ് സച്ചിന്‌ 200 റൺസ് തികയ്ക്കാൻ കഴിഞ്ഞത്[66].

2011 നവംബർ 8 ന് വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഇന്നിങ്ങ്സിൽ 28 റൺസ് എടുത്തതോടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ 15000 റൺസ് തികയ്ക്കുന്ന ആദ്യത്തെ താരമായി അദ്ദേഹം മാറി.

മറ്റു ബഹുമതികൾ

[തിരുത്തുക]
  • ഭാരതരത്നം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി, 2013

വിടവാങ്ങൽ

[തിരുത്തുക]

ഡിസംബർ 23, 2012നു ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിച്ചതായി സച്ചിൻ പ്രഖ്യാപിച്ചു. പിന്നീട് നവംബർ 17, 2013നു വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന തന്റെ ഇരുന്നൂറാം ടെസ്റ്റ്‌ പൂർത്തിയാക്കി സച്ചിൻ ടെസ്റ്റിൽ നിന്നും വിരമിച്ചു. ഇന്ത്യൻ ജനതയെ ഏറെ വൈകാരികമായി ബാധിച്ചു സച്ചിന്റെ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ. സച്ചിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ പൂർണ രൂപം താഴെ:

നേട്ടങ്ങൾ

[തിരുത്തുക]
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയ താരം
  • ടെസ്റ്റ് ക്രിക്കറ്റിൽ 12,000 റൺസ് നേടിയ ആദ്യ താരം
  • ഏകദിന ക്രിക്കറ്റിൽ 10,000, 15,000 റൺസുകൾ തികച്ച ആദ്യ താരം.
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ ശതകം നേടിയ താരം.
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് ബഹുമതികൾ. 59 തവണ
  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് ബഹുമതികൾ. 14 തവണ
  • ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കാരുടെ ഏറ്റവുമുയർന്ന കൂട്ടുകെട്ട് (331 റൺസ്, രാഹുൽ ദ്രാവിഡുമൊത്ത് ന്യൂസിലന്റിനെതിരെ 1999-2000)
  • ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ഇരട്ട ശതകം.
  • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ടെസ്റ്റ് താരം.(16 വർഷം 205 ദിവസം)
  • ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം. (16 വർഷം 238 ദിവസം)
  • ഏകദിന ക്രിക്കറ്റിൽ അപൂ‌ർവ്വ ട്രിപ്പിളായ- 10,000 റൺസ്, 100 വിക്കറ്റ്, 100 ക്യാച്ച് തികച്ച ആദ്യ താരം.
  • ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് (1894 റൺസ് - 1998ൽ)
  • ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ (9 എണ്ണം - 1998ൽ)
  • ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം (2278 റൺസ്)
  • രാജ്യാന്തര ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയിൽ സം‌യുക്തമായി ഏറ്റവുമധികം റൺസ് നേടിയ താരം.
  • പത്മവിഭൂഷൺ ബഹുമതി നേടിയ ഏക ക്രിക്കറ്റ് താരം.
  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം.
  • ടെസ്റ്റ് ക്രിക്കറ്റിൽ അൻപത് ശതകം തികയ്ക്കുന്ന ആദ്യ താരം
  • രാജ്യാന്തര ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയിൽ സം‌യുക്തമായി ഏറ്റവുമധികം ശതകങ്ങൾ നേടിയ താരം.
  • രാജ്യാന്തര ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടിയ ഒരേ ഒരു താരം.
  • ഭാരതരത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏക കായിക താരവും

ആരാധകർ പിന്തുടരുന്നു

[തിരുത്തുക]
സച്ചിന്റെ ഒരു മത്സരത്തിൽ നിന്ന്

തന്റെ രണ്ടാം മത്സരത്തിൽ അർദ്ധസെഞ്ച്വറിയും 17ആം വയസ്സിൽ ആദ്യ സെഞ്ച്വറിയും നേടിയ സച്ചിന്റെ സ്ഥിരതയുള്ള പ്രകടനം ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ നൽകി. സച്ചിൻ സ്ഥിരമായി സെഞ്ച്വറികൾ നേടിയ ഓസ്ട്രേലിയയിലും അദ്ദേഹത്തിന് അനേകം ആരാധകരുണ്ടായി[36]. സച്ചിന്റെ ആരാധകരുടെ പ്രശസ്തമായ ഒരു വാചകമുണ്ട്- "ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിൻ എന്റെ ദൈവവും"[76][77][78][79] . ജന്മസ്ഥലമായ മുംബൈയിൽ ആരാധകർ പലപ്പോഴും സച്ചിന്റെ സ്വകാര്യജീവിതത്തിന് തടസ്സമാകാറുണ്ട്. "വിഗ്ഗ് ധരിച്ച് പുറത്ത് പോകേണ്ടിയും രാത്രി മാത്രം സിനിമ കാണാൻ പറ്റുന്നതുമായ"[31] സച്ചിന്റെ ജീവിതശൈലിക്ക് സമാനമായൊന്നിനോട് തനിക്ക് യോജിച്ച് പോകാനാവില്ലെന്ന് ഇയാൻ ചാപ്പൽ പറഞ്ഞിട്ടുണ്ട്. സമാധാനവും ശാന്തതയും കിട്ടാൻ വേണ്ടി താൻ പലപ്പോഴും രാത്രിസമയത്ത് മുംബൈ നഗരത്തിലൂടെ സഞ്ചരിക്കാറുണ്ടെന്ന് ടിം ഷെറിഡനുമായുള്ള ഒരു അഭിമുഖത്തിൽ സച്ചിൻ പറഞ്ഞിട്ടുണ്ട്[80] .

വ്യാപാര താല്പര്യം

[തിരുത്തുക]

ക്രിക്കറ്റിലൂടെയുണ്ടായ പ്രസിദ്ധി മൂലം, ലാഭമുണ്ടാക്കാവുന്ന പല വ്യവസായ സം‌രംഭങ്ങളിലും സച്ചിൻ പങ്കാളിയായി. ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സ്പോൺസർഷിപ്പുള്ള കളിക്കാരൻ സച്ചിൻ ആണ്‌. 1995-ൽ വേൾഡ്ടെലുമായി 5 വർഷത്തേക്ക് 30 കോടി രൂപക്കുണ്ടാക്കിയ കരാറിലൂടെ അക്കാലത്ത് ഏറ്റവും കൂടുതൽ കരാറു തുക ഒപ്പിട്ട കളിക്കാരൻ ആയി സച്ചിൻ മാറിയിരുന്നു[81]. വേൾഡ്ടെലുമായി 2001-ൽ ഉണ്ടാക്കിയ കരാർ 5 വർഷത്തേക്ക് 80 കോടി രൂപയ്ക്കായിരുന്നു[82]. 2006-ൽ സാച്ചി ആന്റ് സാച്ചിയുടെ ഐക്കോണിക്സുമായി 3 വർഷത്തേക്ക് 180 കോടി രൂപക്കാണ്‌ സച്ചിൻ ഒപ്പിട്ടത്[83]

ക്രിക്കറ്റിൽ നിന്നും ലഭിച്ച പ്രസിദ്ധിയിലൂടെ സച്ചിൻ 2 ഭക്ഷണശാലകൾ ആരംഭിച്ചു. ടെണ്ടുൽക്കേർസ്[84] എന്ന പേരിൽ കൊളാബയിലും, മുംബൈയിലും ), സച്ചിൻസ് [85] എന്ന പേരിൽ മുലുണ്ടിലും മുംബൈയിലും, ബാംഗ്ലൂരിലും. മാർസ് റെസ്റ്റോറന്റ് ഉടമ സഞ്ജയ് നരാംഗുമായി ചേർന്നാണ്‌ സച്ചിൻ ഈ റെസ്റ്റോറന്റുകളുടെ ഉടമസ്ഥത പങ്കു വെക്കുന്നത്.

2007-ൽ ഫൊർച്യൂൺ ഗ്രൂപ്പുമായും,മണിപ്പാൽ ഗ്രൂപ്പുമായും ചേർന്ന് സച്ചിൻ കായിക ഫിറ്റ്നെസിനായും ഹെൽത്കെയറിനും വേണ്ടി 'എസ് ഡ്രൈവ് ആന്റ് സച്ചിൻ(S Drive and Sach)' എന്ന പേരിൽ ഒരു വ്യാപാരസം‌രംഭം ആരംഭിക്കുകയുണ്ടായി[86]. വിർജിൻ കോമിക്സ് എന്ന പുസ്തക പ്രസാധകർ സച്ചിനെ കേന്ദ്രകഥാപാത്രമാക്കി കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[87].

പരസ്യവും,ബ്രാന്റ് അംബാസഡർമാരുമായി

[തിരുത്തുക]

ലോകത്തിൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടുന്ന കായിക താരങ്ങളിലൊരാളാണ് സച്ചിൻ. പരസ്യ വരുമാനത്തിൽ ലോക ക്രിക്കറ്റ് താരങ്ങൾക്കിടയിലും ഭാരതീയ കായികതാരങ്ങൾക്കിടയിലും ഒന്നാം സ്ഥാനം സച്ചിനാണ്. സച്ചിനുമായി പരസ്യ കരാറിലേർപ്പെട്ടിരിക്കുന്ന പ്രമുഖ ബ്രാന്റുകൾ താഴെ പറയുന്നവയാണ്.

  • പെപ്സി -1992-മുതൽ ഇന്നു വരെ[88]
  • കാനൺ-2006-2009[89]
  • നസര ടെക്നോളജീസ്-2005 - 2008. സച്ചിനെ അടിസ്ഥാനമാക്കിയുള്ള മൊബൈൽ ഫോൺ ഉത്പന്നങ്ങൾക്കുള്ള ലൈസൻസ്[90]
  • റിലയൻസ് കമ്യൂണിക്കേഷൻസ്-ഉപഭോക്താവിന് 2007 ക്രിക്കറ്റ് ലോകകപ്പിലെ സ്കോറുകളും വാർത്തകളും സച്ചിന്റെ ശബ്ദത്തിൽ അറിയുന്നതിനുള്ള 'സച്ചിൻ തെൻഡുൽക്കർ' എന്ന ബ്രാന്റിനുള്ള സബ് ലൈസൻസ്. ഐ.സി.സി.യുടെ പ്രധാന വിനിമയ മാധ്യമ സ്പോൺസറായ ഹച്ച് റിലയൻസിന്റെ ഈ പദ്ധതിയെ 'ambush marketing' എന്ന് വിളിച്ച് പ്രതിഷേധിച്ചെങ്കിലും റിലയൻസ് ഈ ആരോപണം തള്ളിക്കളഞ്ഞു. .[91]
  • ബ്രിട്ടാനിയ: 2001 - 2007[92]
  • ഹോം ട്രേഡ് : 2001 - 2002[93]
  • സൺ ഫീസ്റ്റ് : 2007 - 2013/14[94]
  • നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മറ്റി(NECC): 2003 - 2005[95]
  • ബൂസ്റ്റ്: 1990 - Present[96]
  • ആക്‌ഷൻ ഷൂസ്: 1995 - 2000[97]
  • അഡിഡാസ്]2000-2010[98]
  • ഫിയറ്റ് പാലിയോ: 2001 to 2003[99]
  • റെയ്‌നോൾ‌ഡ്‌സ്: 2007 - Present[100]
  • ടി.വി.എസ്.: 2002 - 2005[101]
  • ഇ.എസ്.പി.എൻ. സ്റ്റാർ സ്പോർട്സ് : 2002 - Present[102]
  • ജി.ഹാൻസ്: 2005 - 2007[103]
  • സാന്യോ ബി.പി.എൽ.: 2007 - Present[104]
  • എയ്‌ഡ്‌സ് കാം‌പെയ്ൻ: 2005[105]
  • കോൾഗേറ്റ്[106]
  • ഫിലിപ്സ്[106]
  • എം.ആർ.എഫ്.[106]
  • എയർടെൽ-2004-2006[107]
  • വിസ[106]

അന്താരാഷ്ട്ര സെഞ്ച്വറികൾ

[തിരുത്തുക]

ജീവചരിത്രങ്ങൾ

[തിരുത്തുക]

അനവധി പേർ സച്ചിന്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്. സച്ചിന്റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി എഴുതിയ ജീവചരിത്രങ്ങൾ താഴെപ്പറയുന്നവയാണ്‌.

  • സച്ചിൻ:ദ സ്റ്റോറി ഓഫ് ദ വേൾ‌ഡ്‌സ് ഗ്രേറ്റസ്റ്റ് ബാറ്റ്സ്മാൻ ഗ്രന്ഥകാരൻ: ഗുലു ഇസേകൈൽ,പ്രസാധകർ:പെൻ‌ഗ്വിൻ ഗ്ലോബൽ, ISBN 978-0-14-302854-3[108]
  • ദ എ ടു സെഡ് ഓഫ് സച്ചിൻ ടെണ്ടുൽക്കർ. ഗ്രന്ഥകാരൻ: ഗുലു ഇസേകൈൽ ,പ്രസാധകർ:പെൻ‌ഗ്വിൻ ഗ്ലോബൽ, ISBN 978-81-7476-530-7[109]
  • സച്ചിൻ ടെണ്ടുൽക്കർ-എ ഡെഫനിറ്റീവ് ബയോഗ്രഫി ഗ്രന്ഥകാരൻ: വൈഭവ് പുരന്തരേ, പ്രസാധകർ:റോളി ബുക്ക്സ് ISBN 81-7436-360-2[110]
  • സച്ചിൻ ടെണ്ടുൽക്കർ-മാസ്റ്റർഫുൾ ഗ്രന്ഥകാരൻ:പീറ്റർ മുറേ ,ആശിഷ് ശുക്ല ,പ്രസാധകർ:രൂപ ISBN 81-7167-806-8[111]

ആത്മകഥ

[തിരുത്തുക]
  • [[പ്ലേയിംഗ് ഇറ്റ് മൈ വേ]

ഐ.എസ്.എൽ.‍‍

[തിരുത്തുക]

2014-ൽ ഇന്ത്യയിലാരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ‍ സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമുമുണ്ടായിരുന്നു. കൊച്ചി ഹോംഗ്രൗണ്ടായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യെ ആണ് വീഡിയോകോൺ ഗ്രൂപ്പിനൊപ്പം സച്ചിൻ സ്വന്തമാക്കിയത്. സച്ചിന്റെ വിളിപ്പേരായ മാസ്റ്റർ ബ്ലാസ്റ്ററിനോടു ബന്ധപ്പെടുത്തിയാണ് ടീമിനു പേരിട്ടത്. ആദ്യ ടൂർണമെന്റിൽ തന്നെ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനും സച്ചിൻ ഗാലറിയിലെത്തിയിരുന്നു.

പ്രമുഖർ സച്ചിനെക്കുറിച്ച്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Bal, Sambit. "Sachin Tendulkar - Cricinfo Profile". Cricinfo. Retrieved 2007-12-14.
  2. Elegy for the Long Player
  3. "Sachin Tendulkar: Bio, Facts". Celebrity Bio, Facts. Retrieved 2017-05-30.
  4. "Despite the loss of ageing stars, India is on the brink of a golden era". Melbourne: Theage.com.au. 2008-10-26. Retrieved 2008-11-27.
  5. "AFP: Tendulkar a special talent, says Gavaskar". Afp.google.com. 18 October 2008. Archived from the original on 2008-10-21. Retrieved 2008-11-27.
  6. Prasad, Mahendra. "Sachin Tendulkar-For a man who has it all". Archived from the original on 2010-11-10. Retrieved 2010-10-13.
  7. "Tendulkar is Shane Warne's Greatest". Archived from the original on 2012-12-09. Retrieved 2008-01-26.
  8. "The Best Cricketer". Archived from the original on 2008-06-08. Retrieved 2008-01-26.
  9. Tendulkar is greatest, says Pakistan's Captain Inzamam
  10. See Wisden 100
  11. "The Tribune, Chandigarh, India - Sport". Tribuneindia.com. Retrieved 2011-12-17.
  12. "Sachin creates history with 100th ton". The Hindu. Retrieved 16 മാർച്ച് 2012.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-20. Retrieved 2008-10-17.
  14. മാതൃഭൂമി ഓൺലൈൻ
  15. "Tendulkar tops 16,000 runs". Retrieved 2008-02-06.
  16. 2nd Test England v India BBC News retrieved July 28, 2007
  17. "'The Hindu' Indian National Newspaper Article on Sachin's 34th Century". Archived from the original on 2008-05-03. Retrieved 2008-01-26.
  18. BBC Article, Tendulkar achieves superhero status
  19. "Little Master Sachin". Archived from the original on 2009-11-09. Retrieved 2007-12-11.
  20. "Mathrubhumi Online". Archived from the original on 2010-02-27. Retrieved 2010-02-24.
  21. ഹിന്ദു ഓൺലൈൻ Archived 2009-11-08 at the Wayback Machine. 06/11/2009 ശേഖരിച്ചത്
  22. "Rediff On The NeT: Sachin Tendulkar gets Khel Ratna". Rediff.com. 1998-08-12. Retrieved 2011-12-17.
  23. "Tendulkar becomes first cricketer to get Padma Vibhushan". Archived from the original on 2008-02-07. Retrieved 2008-01-26.
  24. "Tendulkar, Anand get Padma Vibhushan". Archived from the original on 2008-02-27. Retrieved 2008-01-26.
  25. "Sachin among 13 to get Padma Vibhushan". Retrieved 2008-01-26.
  26. "Pranab, Tendulkar, Tata, Mittal get Padma Vibhushan". Retrieved 2008-01-26.
  27. "Rajya Sabha stint". Hindustan Times. 4 June 2012. Archived from the original on 2012-06-04. Retrieved 4 June 2012. {{cite news}}: Italic or bold markup not allowed in: |newspaper= (help)
  28. "Sachin Tendulkar retires from ODIs". ESPN Cricinfo. 23 ഡിസംബർ 2012. Retrieved 23 ഡിസംബർ 2012.
  29. "ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം". Archived from the original on 2014-03-17. Retrieved 2013-05-27.
  30. 30.0 30.1 "Buchanan spots Sachin's weakness!". Deccan Herald. Retrieved 2007-12-14.
  31. 31.0 31.1 "Next change: the superstars of the future". Cricinfo. 2007-07-30. Retrieved 2007-12-31.
  32. "1st ODI: India v Pakistan at Kochi, Apr 2, 2005 | Cricket Scorecard | ESPN Cricinfo". Cricinfo.com. Retrieved 2011-12-17.
  33. "A tale of two terrors | Cricket Features | Columns | ESPN Cricinfo". Content-usa.cricinfo.com. Retrieved 2011-12-17.
  34. "Tendulkar Junior born yesterday | Cricket News | India | ESPN Cricinfo". Content-www.cricinfo.com. Retrieved 2011-12-17.
  35. "Yorkshire players at Cricket Archive". Archived from the original on 2008-03-10. Retrieved 2008-02-06.
  36. 36.0 36.1 Saltau, Chloe (2007-12-09). "Tender touch". The Age Newspaper. Retrieved 2007-12-12.
  37. സച്ചിന്റെ മാൻ ഓഫ് ദ സീരീസുകൾ
  38. Cricinfo Ind v NZ March 27, 1994 match report
  39. SportNetwork.net http://www.sportnetwork.net/main/s119/st62164.htm. Down Memory Lane - Shane Warne's nightmare. November 29, 2004
  40. Cricinfo Match Report, IND-AUS 1 April 1998
  41. Report on 1999 WorldCup match against Kenya
  42. India captains' playing record in Test matches, CricketArchive.com, archived from the original on 2008-09-18, retrieved 23 August 2011
  43. India captains' playing record in ODI matches, CricketArchive.com, archived from the original on 2011-08-27, retrieved 23 August 2011
  44. "Rediff On The NeT: A tale of two captains". Rediff.com. 2000-02-05. Retrieved 2011-12-17.
  45. Cricinfo match report AUS v IND 3rd Test 26-30 December 1999
  46. "Tendulkar appears before match referee | Cricket News | Global | ESPN Cricinfo". Content-usa.cricinfo.com. Retrieved 2011-12-17.
  47. "Tendulkar handed suspended ban | Cricket News | Global | ESPN Cricinfo". Content-usa.cricinfo.com. Retrieved 2011-12-17.
  48. "'I was taken by surprise' - Tendulkar | Cricket News | Global | ESPN Cricinfo". Content-usa.cricinfo.com. Retrieved 2011-12-17.
  49. "Don't worry, Sachin: Miandad". Rediff.com. 2004-03-30. Retrieved 2011-12-17.
  50. "Declaration in bad taste: Intikhab Alam". Rediff.com. 2004-03-30. Retrieved 2011-12-17.
  51. "Tendulkar disappointed". Rediff.com. 2004-03-29. Retrieved 2011-12-17.
  52. "Sport / Cricket : Multan declaration was a mistake: Ganguly". The Hindu. 2004-04-30. Archived from the original on 2005-09-01. Retrieved 2011-12-17.
  53. "'The boys can be justifiably proud' - Dravid | Cricket News | Global | ESPN Cricinfo". Content-usa.cricinfo.com. Retrieved 2011-12-17.
  54. India Daily http://www.indiadaily.org/entry/sachin-tendulkar-booed-by-wankhede-crowd/ Archived 2006-10-11 at the Wayback Machine. March 20, 2006
  55. "Records | One-Day Internationals | Batting records | Most hundreds in a career | ESPN Cricinfo". Usa.cricinfo.com. Retrieved 2011-12-17.
  56. "Jamaica Gleaner News - Tendulkar hurt by comments - Thursday | April 5, 2007". Jamaica-gleaner.com. 2007-04-05. Archived from the original on 2008-06-28. Retrieved 2011-12-17.
  57. "BBC SPORT | Cricket | Tendulkar faces calls to retire". BBC News. 2007-03-30. Retrieved 2011-12-17.
  58. "Cricket Records | Future Cup, 2007 | Records | Most runs | ESPN Cricinfo". Stats.cricinfo.com. Retrieved 2011-12-17.
  59. "Tendulkar gets to 11,000 Test runs | Cricket Features | England v India 2007 | ESPN Cricinfo". Content-usa.cricinfo.com. Retrieved 2011-12-17.
  60. NatWest Series [India in England], 2007
  61. "Cricket Records | Records | Australia in India ODI Series, 2007/08 | Most runs | ESPN Cricinfo". Stats.cricinfo.com. Retrieved 2011-12-17.
  62. [1]
  63. [2]
  64. "Tendulkar breaks Lara's record". Cricinfo. Retrieved ഒക്ടോബർ 19, 2008.
  65. http://stats.cricinfo.com/ci/content/records/284017.html
  66. "Sachin Tendulkar hits highest score ever in one-day internationals" (in English). The Guardian. Retrieved 24 February 2010.{{cite news}}: CS1 maint: unrecognized language (link)
  67. "Ministry of Youth & Sports Affairs – Arjuna Awards in Cricket". Government of India. Archived from the original on 2007-02-25. Retrieved 2007-03-21.
  68. "CRICKETER OF THE YEAR 1997 – Sachin Tendulkar". Wisden Almanack. Retrieved 2007-03-21.
  69. "Khel Ratna for Tendulkar". Rediff. 13 August 1998. Retrieved 2007-03-21.
  70. "Tendulkar conferred Padma Shri". Cricinfo. 22 March 1999. Retrieved 2007-03-21.
  71. "Shane Warne's 50 greatest cricketers". Archived from the original on 2008-05-13. Retrieved 2008-02-06.
  72. Official Website of Padma Vibhushan Awards
  73. സ്പോർട്സ്, മാതൃഭൂമി (17 ഒക്ടോബർ 2012). "സച്ചിന് ഓസ്‌ട്രേലിയൻ ഓർഡർ ബഹുമതി". മാതൃഭൂമി. Archived from the original on 2012-10-17. Retrieved 17 ഒക്ടോബർ 2012.
  74. Brown moots honour for Tendulkar
  75. സച്ചിന്റെ വിടവാങ്ങൽ പ്രസംഗം, യുട്യൂബ് വീഡിയോ
  76. http://economictimes.indiatimes.com/Opinion/Editorials/Brown_moots_honour_for_Tendulkar/rssarticleshow/2722571.cms
  77. http://www.hindu.com/mp/2006/07/24/stories/2006072401160400.htm[പ്രവർത്തിക്കാത്ത കണ്ണി]
  78. http://www.theage.com.au/news/cricket/chak-de-india-fans-feel-good-about-a-love-shared-by-two-nations/2007/12/26/1198345081220.html
  79. http://webdiary.com.au/cms/?q=node/2256
  80. Tim Sheridan (2007-12-27). "Interview with Sachin Tendulkar". The Cricket Show. Archived from the original on 2008-02-04. Retrieved 2007-12-31.
  81. "A Brand Name called Sachin Tendulkar". The Times of India. 2002-08-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  82. "$17 mn deal for Sachin". Rediff. 2001-05-16. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  83. "Sachin still sells; get Rs 180 crore deal". Hindustan Times. 2006-05-16. Archived from the original on 2007-05-20. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  84. "Sachin opens restaurant, plans chains". Rediff. 2002-07-19. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  85. "Sachin expands restaurant business". The Economic Times. 2004-10-17. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  86. "Sachin Tendulkar becomes stakeholder in a joint venture". The Indian Express. 2007-02-07. Archived from the original on 2007-03-01. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  87. >"Sachin Tendulkar becomes stakeholder in a joint venture". BBC. 2007-02-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  88. "Pepsi celebrates Sachin at 29". The Hindu Business Line. 2002-04-25. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  89. "Canon clicks Sachin as brand ambassador". The Hindu Business Line. 2006-11-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  90. "Nazara Signs India's Biggest Mobile Content Deal With Cricket Superstar Sachin Tendulkar". PRWeb. 2005-02-15. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  91. "Vodafone, RCom spar over Sachin". Business Standard. 2007-07-18. Archived from the original on 2008-01-29. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  92. "Sachin to bat for Britannia". Financial Express. 2001-11-02. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  93. "Ad guys home in on unpaid dues". The Hindu Business Line. 2002-05-02. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  94. "ITC Foods bets big on `Sachin Fit Kit' range". Sify. 2007-03-09. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  95. "Star Gaze: How Sachin and Raveena ad it up". The Economic Times. 2003-11-06. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  96. "Pharma cos get Boost(er) dose from cricketers & Bollywood". The Economic Times. 2005-12-12. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  97. "The Don and the New Master". India Today. 1998-09-07. Archived from the original on 2007-04-22. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  98. "Sachin to remain adidas brand ambassador post retirement too!". Fibre2Fashion. 2006-05-29. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  99. "Fiat puts Tendulkar in driver's seat". The Hindu. 2001-08-01. Archived from the original on 2010-08-09. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  100. "Reynolds plans product line with Tendulkar". The Hindu Business Line. 2007-02-01. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  101. "TVS signs Sachin as brand ambassador". The Hindu Business Line. 2002-02-16. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  102. "Sachin to bat for ESPN-Star Sports". The Indian Express. 2007-02-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  103. "G-Hanz unveils `safe' mobiles". The Indian Express. 2007-01-24. Archived from the original on 2009-04-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  104. "Sachin to endorse Sanyo BPL brands". Zee News. 2007-02-26. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  105. "Sachin & BCCI to spread AIDS Awareness message". Thatscricket. 2005-03-22. Archived from the original on 2007-09-30. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  106. 106.0 106.1 106.2 106.3 "Sachin Tendulkar makes money faster than runs". Indian Express. 1999-05-19. Retrieved 2008-03-03. {{cite web}}: Check date values in: |date= (help)
  107. "Airtel drops Tendulkar as brand ambassador". The Indian Express. 2006-11-03. Archived from the original on 2007-01-25. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  108. "Book: Sachin: The Story of the World's Greatest Batsman". Retrieved 2007-05-11.
  109. "Book: The A to Z of Sachin Tendulkar". Retrieved 2007-05-11.
  110. "Sachin Tendulkar-a definitive biography". Archived from the original on 2007-04-15. Retrieved 2007-05-11.
  111. "Sachin Tendulkar - Masterful". Archived from the original on 2007-05-22. Retrieved 2007-05-11.

പുറം കണ്ണികൾ

[തിരുത്തുക]
മുൻഗാമി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്മാർ
1996/97 - 1997/98
പിൻഗാമി
മുൻഗാമി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്മാർ
1999/2000
പിൻഗാമി
മുൻഗാമി രാജീവ് ഗാന്ധിഖേൽ‌രത്ന
1997/1998
പിൻഗാമി
മുൻഗാമി വിസ്ഡൻ ക്രിക്കറ്റർ അവാർഡ് നേടിയ ഇന്ത്യൻ കളിക്കാർ
1997
പിൻഗാമി


"https://ml.wikipedia.org/w/index.php?title=സച്ചിൻ_തെൻഡുൽക്കർ&oldid=4142132" എന്ന താളിൽനിന്ന് ശേഖരിച്ചത്