Jump to content

സംവാദം:വി ചൂസ് റ്റു ഗോ റ്റു ദി മൂൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തമായി കണ്ടെത്തിയ തലക്കെട്ട് ആണെങ്കിൽ മാറ്റുക. ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ട് മൊഴിമാറ്റി ചേർക്കുക.--റോജി പാലാ (സംവാദം) 13:46, 12 സെപ്റ്റംബർ 2019 (UTC)[മറുപടി]

@ ഉ:Praveenp, ഉ:Ranjithsiji, ഉ:Deepugn, ഉ:Jigesh, ഉ:Jacob.jose, ഉ:Abhishek Jacob, ഉ:Razimantv, ഉ:Kiran Gopi, ഉ:Sreejithk2000, ഉ:Ezhuttukari, ഉ:Drajay1976, ഉ:Adv.tksujith‎‎, ഉ:Fotokannan, ഉ:Irvin calicut, ഉ:Manuspanicker, ഉ:Viswaprabha, ഉ:Arunsunilkollam, ഉ:Akhiljaxxn, ഉ:Ramjchandran, ഉ:Malikaveedu.......

ഈ തലക്കെട്ടിനെക്കുറിച്ച് അഭിപ്രായമറിയാൻ താല്പര്യപ്പെടുന്നു--Meenakshi nandhini (സംവാദം) 14:09, 12 സെപ്റ്റംബർ 2019 (UTC)[മറുപടി]

തലക്കെട്ട് ചെറുതായി മാറ്റി--പ്രവീൺ:സം‌വാദം 16:51, 12 സെപ്റ്റംബർ 2019 (UTC)[മറുപടി]


എന്റെ ശക്തമായ അഭിപ്രായം 'ഞങ്ങൾ ചന്ദ്രനിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്നു' എന്ന് തന്നെയാണ് ശരി......ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ചന്ദ്രനിൽ എത്തിച്ചേരാനുള്ള ശ്രമത്തെക്കുറിച്ച് നടത്തിയ പ്രസംഗം ആണ് സന്ദർഭം..........ജനത്തോട് നടത്തുന്ന ആഹ്വാനമാകുമ്പോൾ ഒരുനേതാവ് തന്റെ മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന ജനത്തോട് ആവശ്യപ്പെടുമ്പോൾ അതിന് ഏറ്റവും യോജിച്ച പദം 'തെരഞ്ഞെടുക്കുക' എന്നുതന്നെയാണ്.......തെരഞ്ഞെടുക്കുക എന്നവാക്കിനെ ഒന്നുകൂടി ഉറപ്പിക്കാൻ In his speech, Kennedy characterized space as a new frontier, invoking the pioneer spirit that dominated American folklore ഈ വാക്യം മതിയാകുന്നതാണ്.........--Meenakshi nandhini (സംവാദം) 12:55, 13 സെപ്റ്റംബർ 2019 (UTC)[മറുപടി]

"We choose to go to the Moon" എന്ന തലക്കെട്ട് നൽകുന്നതിനോടാണ് എനിക്കു യോജിപ്പ്. കാരണം പ്രസ്തുത ഇംഗ്ലീഷ് പദസഞ്ചയം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പേരെന്ന നിലയിൽ പ്രശസ്തമായതുകൊണ്ട്. ഉദാഹരണത്തിന് ഫ്രഞ്ച്, റഷ്യൻ വിക്കികളിലെ തലക്കെട്ട് ശ്രദ്ധിക്കുക.

  1. https://fr.wikipedia.org/wiki/We_choose_to_go_to_the_Moon
  2. https://ru.wikipedia.org/wiki/We_choose_to_go_to_the_Moon

--ജേക്കബ് (സംവാദം) 21:05, 16 സെപ്റ്റംബർ 2019 (UTC)[മറുപടി]

മലയാളവത്‌കരിച്ച തലക്കെട്ട് തന്നെ നിലനിർത്തണമെന്ന് സമവായമുണ്ടെങ്കിൽ നമ്മൾ ചന്ദ്രനിലേയ്ക്ക് പോകാൻ പോകുന്നു എന്ന തലക്കെട്ടാവും ഉചിതം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 21:10, 16 സെപ്റ്റംബർ 2019 (UTC)[മറുപടി]


ജേക്കബ്...........വി ചൂസ് റ്റു ഗോ റ്റു ദി മൂൺ ഈ തലക്കെട്ട് തന്നെയാണ് നല്ലത്. കാരണം ഒരുവ്യക്തമായ നയമുണ്ടാകാൻ വേണ്ടി അവതരിപ്പിച്ചു........ എനിക്ക് തലക്കെട്ടെഴുതുമ്പോൾ വളരെയധികം ആശയകുഴപ്പമുണ്ടാകാറുണ്ട്...........ഇംഗ്ലീഷ് നാമം അതേപടി വിവർത്തനം ചെയ്യുന്നതായിരിക്കും നല്ലത്...........അതാ അച്ഛൻ വരുന്നു (There Comes Papa) ഈ തലക്കെട്ട്[1] പ്രസിദ്ധമാണോ......ഇതുപോലെയുള്ള അനുഭവങ്ങൾ .........ഞാനെഴുതുന്ന ലേഖനത്തിന്റെ തലക്കെട്ട് എത്രതവണ മാറ്റുന്നു........പുറത്തേയ്ക്കുള്ള കണ്ണികൾ, പുറം കണ്ണികൾ [2] ഇതിൽ ഏത് ഞാൻ തെരഞ്ഞെടുക്കണം.........--Meenakshi nandhini (സംവാദം) 01:57, 17 സെപ്റ്റംബർ 2019 (UTC)[മറുപടി]

ജേക്കബ്, നന്ദി. മേൽപറഞ്ഞ വിധം നമ്മൾ ചന്ദ്രനിലേയ്ക്ക് പോകാൻ പോകുന്നു എന്ന തർജ്ജമയിൽ മലയാളത്തിൽ പ്രസംഗമോ പുസ്തകമോ ഇറങ്ങിയെങ്കിൽ മാത്രമേ ആ രീതി തുടരാവൂ. അല്ലെങ്കിൽ വി ചൂസ് റ്റു ഗോ റ്റു ദി മൂൺ എന്ന രീതിയിൽ മാത്രം തലക്കെട്ട് നിർമ്മിക്കുക. മലയാളം സൃഷ്ടിക്കേണ്ടത് വിക്കിക്കകത്തല്ല. അതു വിക്കിപീഡിയന്മാരുമല്ല ചെയ്യേണ്ടത്.
ഇന്നത്തെ പത്രത്തിൽ വന്ന ഒരു വാർത്ത:-
ചോദ്യപേപ്പർ മലയാളത്തിലാക്കാൻ വൈസ് ചാൻസിലർമാരുടെയും പിഎസ്‌സിയുടേയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ, എൻജിനീയറിങ് പോലെ സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്ന പരീക്ഷകളുണ്ട്. മലയാളത്തിൽ ചോദ്യപേപ്പർ തയാറാക്കുമ്പോൾ സാങ്കേതിക പദങ്ങൾ എങ്ങനെ പരാമർശിക്കും എന്നതിനെക്കുറിച്ചു പഠിക്കാൻ ഉന്നത സമിതിയെ നിയോഗിക്കും. മലയാളത്തിൽ സാങ്കേതിക പദങ്ങൾ ലഭ്യമല്ല. ഇതിനായി വിജ്ഞാന ഭാഷാ നിഘണ്ടു തയാറാക്കും. ഇതിനായി സമിതിയെ നിയോഗിക്കും. ഓരോ വകുപ്പിനും അവരുടെ വിഷയത്തിനനുസരിച്ച് സാങ്കേതികപദം ലഭ്യമാകണം. ഇതിനു വൈസ് ചാൻസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തും.[1]--റോജി പാലാ (സംവാദം) 04:13, 17 സെപ്റ്റംബർ 2019 (UTC)[മറുപടി]
ഓഫ്‌ടോപ്പിക്ക്: അതാ അച്ഛൻ വരുന്നു എന്നത് പടത്തിന്റെ പേരാണ്. രവി വർമ്മയാണോ അത് പ്രദർശിപ്പിക്കുന്ന കവടിയാർ കൊട്ടാരമാണോ ആ പേരിട്ടത് എന്നറിയില്ല. എന്തായാലും യാന്ത്രിക പരിഭാഷ വഴി തട്ടിക്കൂട്ടിയ വികല വാക്യശകലം അല്ല :-)--പ്രവീൺ:സം‌വാദം 16:35, 4 ഒക്ടോബർ 2019 (UTC)[മറുപടി]

അവലംബം

[തിരുത്തുക]
  1. "മലയാളത്തിൽ ചോദ്യ പേപ്പർ നൽകാൻ പിഎസ്‍സിയോടു നിർദേശിച്ചു: മുഖ്യമന്ത്രി". മനോരമ. Retrieved 17 സെപ്റ്റംബർ 2019.