Jump to content

ഷിംഷാൽ

Coordinates: 36°26′12″N 75°19′34″E / 36.436575°N 75.325983°E / 36.436575; 75.325983
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിംഷാൽ
Village
ഷിംഷാൽ വേനൽക്കാലത്ത്
ഷിംഷാൽ വേനൽക്കാലത്ത്
ഷിംഷാൽ is located in Gilgit Baltistan
ഷിംഷാൽ
ഷിംഷാൽ
ഷിംഷാൽ is located in Pakistan
ഷിംഷാൽ
ഷിംഷാൽ
Coordinates: 36°26′12″N 75°19′34″E / 36.436575°N 75.325983°E / 36.436575; 75.325983
Countryഫലകം:Pak
Autonomous territoryഫലകം:Country data Gilgit Baltistan
DistrictHunza
ഉയരം
3,100 മീ(10,200 അടി)
ജനസംഖ്യ
 • 
400 (approx.)
സമയമേഖലPST
 • Summer (DST)GMT 5:00

ഷിംഷാൽ (ഉർദു: شمشال), പാകിസ്താൻ അധിനിവേശ കാശ്മീരിലെ ഗിൽ‌ഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ ഹൻ‌സ ജില്ലയിലെ ഗോജാൽ തഹസിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള താമസകേന്ദ്രമാണ്. ഹൻസ നദിയുടെ പോഷകനദിയായ ഷിംഷാൽ നദിയുടെ താഴ്‌വരയിലാണ് ഇത് നിലനിൽക്കുന്നത്. പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിലുള്ള ഗിൽ‌ജിത്-ബാൾട്ടിസ്ഥാനും ചൈനയുമായി ബന്ധിപ്പിക്കുന്ന ഒരു അതിർത്തി ഗ്രാമമാണ് ഷിംഷാൽ. ഏകദേശം 3,800 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഷിംഷാലിൽ 240 താമസകേന്ദ്രങ്ങളിലായി ഏകദേശം രണ്ടായിരത്തോളം ആളുകൾ അധിവസിക്കുന്നു.

അധിവാസകേന്ദ്രങ്ങൾ

[തിരുത്തുക]

ഫർമാനാബാദ്, അമീനാബാദ്, സെന്റർ ഷിംഷാൽ, ഖിസാറാബാദ് എന്നിങ്ങനെ നാല് പ്രധാന കുഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഷിംഷാൽ. ഒരു പുതിയ കുടിയേറ്റ കേന്ദ്രമായ ഫർമനാബാദാണ് ഷിംഷാലിലെത്തുമ്പോഴുള്ള ആദ്യ അധിവാസകേന്ദ്രം. വരണ്ട കൽമതിലുകളാൽ അതിരുകുറിക്കപ്പെട്ടതും കല്ലുകളുടെ വിശാലമായ വയലുകളുള്ളതുമായ അമിനാബാദിൽ കല്ലും ചെളിയും ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട കോട്ടപോലെയുള്ള വീടുകളാണുള്ളത്. ഷിംഷാലിലെത്തുന്ന ഒരാൾക്ക് ഷിംഷാൽ വൈറ്റ്ഹോൺ എന്നറിയപ്പെടുന്നതും 6,303 മീറ്റർ ഉയരമുള്ളതുമായ ഒഡ്‌വർ സാറിന്റെ വിദൂരമായ ഒരു കാഴ്ച ദർശിക്കാൻ സാധിക്കുന്നു. വർഷത്തിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസക്കാലം (വെള്ളം തണുത്തുറയാത്തപ്പോൾ) ഷിംഷലിൽ ഓഡ്‌വർ സ്ട്രീമിൽ നിന്നുള്ള ജലവൈദ്യുതി ലഭിക്കുന്നു. ബാക്കിയുള്ള ഏഴുമാസത്തോളം വൈദ്യുതി ലഭിക്കാത്തത് ഇവിടുത്തെ പ്രാദേശിക സമൂഹത്തിന്റെ ഒരു പ്രധാന പ്രശ്നമാണ്. ഈ കാലയളവിൽ അവർ പകരമായി മണ്ണെണ്ണ, വിറക്, സോളാർ പാനലുകൾ, സിലിണ്ടറുകളിലെ പ്രകൃതിവാതകം എന്നിവയെ ആശ്രയിക്കേണ്ടി വരുന്നു. ഷിംഷാലിലെ കുക്ക് പ്രദേശത്ത് 0.200 മെഗാവാട്ടിന്റെ ഒരു ചെറിയ ജലവൈദ്യുത നിലയം 2017 ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിച്ചിരുന്നു.[1]

2003 ഒക്ടോബർ വരെ പാസുവിൽ കാരക്കോറം ഹൈവേയിൽ നിന്ന് ഒരു പുതിയ റോഡ് നിർമ്മിക്കുന്നതുവരെ ഈ ഗ്രാമം വാഹനങ്ങൾക്ക് അപ്രാപ്യമായിരുന്നു. 4 വീൽ ഡ്രൈവ് വാഹനങ്ങൾക്കു പ്രാപ്യമായ ഒരു റോഡിന്റെ നിർമ്മാണം 1985 ൽ ആരംഭിച്ച് 2003 ൽ പൂർത്തിയായിരുന്നു. കഠിനാധ്വാനം, അർപ്പണബോധം, സ്വാശ്രയം എന്നിവയാൽ റോഡിനുവേണ്ടിയുള്ള പതിനെട്ട് വർഷത്തെ (1985-2003) കായികാധ്വാനം വിജയത്തിൽ കലാശിച്ചു. ആഗാ ഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം, അധിനിവേശ സർക്കാർ, പ്രാദേശിക സമൂഹം എന്നിവയുടെ പരസ്പര സഹകരണത്തിലൂടെ ഷിംഷാലിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ ഇങ്ങനെ സാധിച്ചു. പാസുവിൽ നിന്ന് ജീപ്പിൽ ഷിംഷാലിലെത്താൻ ഇപ്പോൾ പരമാവധി മൂന്ന് മണിക്കൂർ എടുക്കുന്നു. ഷിംഷാലിലെ അടിസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രധാന ഘടകം സ്വാശ്രയം അഥവാ നോമസ് (പ്രാദേശിക വാഖി ഭാഷയിൽ) ആണ്.[2]

അവലംബം

[തിരുത്തുക]
  1. Pamiri, Noor (2016-01-28). "How the residents of Shimshal are setting a shining example for Pakistan". www.dawn.com. Retrieved 2016-01-28.
  2. David Butz, A Critical Ethnography of the Shimshal Road, Brock University, retrieved 10 June 2018.
"https://ml.wikipedia.org/w/index.php?title=ഷിംഷാൽ&oldid=3517380" എന്ന താളിൽനിന്ന് ശേഖരിച്ചത്