Jump to content

ശാലിനി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാലിനി അജിത്കുമാർ
ജനനം (1980-11-20) 20 നവംബർ 1980  (44 വയസ്സ്)
മറ്റ് പേരുകൾബേബി ശാലിനി
ജീവിതപങ്കാളി(കൾ)അജിത് കുമാർ
കുട്ടികൾഅനൌഷ്ക, അദ്വിക്

തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയായിരുന്നു ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി അജിത്കുമാർ (ജനനം: 20 നവംബർ 1980) നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (സംവിധാനം: ഫാസിൽ ) എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ചു. നടൻ അജിത് കുമാറുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിരമിച്ചു[1]

ജീവിതരേഖ

[തിരുത്തുക]

1980 നവംബർ 20നു ഷറഫ് ബാബുവിൻ്റെയും ആലീസിൻ്റെയും മകളായി[2]. ചെന്നൈയിലെ ഒരു ക്രിസ്ത്യൻ മലയാളി കുടുംബത്തിലാണ് ശാലിനി ജനിച്ചത്. ശ്യാമിലി, റിച്ചാർഡ് എന്നിവർ സഹോദരങ്ങളാണ്. ചെന്നൈ ആദർശ് വിദ്യാലയ, ചർച്ച്പാർക്ക് കോൺ വെന്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി[3]

മലയാള സിനിമ

[തിരുത്തുക]

1983-ൽ തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു[4]

സ്വകാര്യ ജീവിതം

[തിരുത്തുക]

ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. അനൗഷ്ക, അദ്വിക് എന്നിവർ മക്കളാണ്

ചലച്ചിത്രങ്ങൾ

[തിരുത്തുക]

ബാലതാരമായി

[തിരുത്തുക]
Year Film Role Language Notes
1983 എൻറെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് മാമാട്ടിക്കുട്ടിയമ്മ/ടിൻറു മലയാളം മികച്ചബാലതാരത്തിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരം
1983 ആദ്യത്തെ അനുരാഗം രാജുമോൻ മലയാളം
1984 മുത്തോടു മുത്ത് അചിമോൾ മലയാളം
1984 ഒന്നും മിണ്ടാത്ത ഭാര്യ അച്യുതൻ നായരുടെ മകൾ മലയാളം
1984 സന്ദർഭം രവിയുടെ മകൾ മലയാളം
1984 NH 47 മിനി മലയാളം
1984 ഒന്നാണു നമ്മൾ സോണിക്കുട്ടി മലയാളം
1984 കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കൃഷ്ണൻ മലയാളം
1984 ഒരു സുമംഗലിയുടെ കഥ രാജി മലയാളം
1984 മിനിമോൾ വത്തിക്കാനിൽ മിനിമോൾ മലയാളം
1984 ചക്കരയുമ്മ ശാലു മോൾ മലയാളം
1984 കൂട്ടിനിളംകിളി നന്ദിനി/രാജിമോൾ മലയാളം
1985 വന്നു കണ്ടു കീഴടക്കി ശാലു മലയാളം
1985 ബന്ധം ആശ തമിഴ്
1985 പിള്ളൈ നിലാ ശാലിനി തമിഴ്
1985 ജീവൻറെ ജീവൻ ബിജു മലയാളം
1985 അക്കച്ചിയുടെ കുഞ്ഞുവാവ ചക്കിമോൾ മലയാളം
1985 ഒരു നോക്കു കാണാൻ ചിന്നുക്കുട്ടി / ഉണ്ണിമോൾ മലയാളം
1985 കഥ ഇതുവരെ രമ്യാമോൾ മലയാളം
1985 ഒരു കുടക്കീഴിൽ ബേബി ശ്രീദേവി മലയാളം
1985 ആഴി മലയാളം
1985 ആനക്കൊരുമ്മ ബിന്ദു മലയാളം
1985 ഇനിയും കഥ തുടരും രവീന്ദ്രൻറെ മകൾ മലയാളം
1985 ഓർമിക്കാൻ ഓമനിക്കാൻ മലയാളം
1985 മുഹൂർത്തം പതിനൊന്നു മുപ്പതിന് രാജി മലയാളം
1985 വിടുതലൈ ശാലിനി തമിഴ്
1985 അമ്മേ ഭഗവതി ദുർഗ മലയാളം
1986 പ്രത്യേകം ശ്രദ്ധിക്കുക മിനിമോൾ മലയാളം
1986 [[നിലാവേമലരേ തമിഴ്
1986 എൻറെ എൻറേതു മാത്രം ശ്രീമോൾ, ബിന്ദു മലയാളം ഡബിൾ റോൾ
1986 ഈ ജീവ നിനഗഗി ലത കന്നട
1986 ആയിരം കണ്ണുകൾ തമിഴ്
1987 Shankar Guru ദേവി തമിഴ്
1987 സിരൈ പാർവൈ തമിഴ്
1989 രാജാ ചിന്ന റോജ ചിത്ര തമിഴ്
1990 ജഗദേഗ വീരുഡു അതിലോക സുന്ദരി ശാമിലി തെലുങ്ക്


നായികാ വേഷത്തിൽ

[തിരുത്തുക]
Year Film Role Language Notes
1997 അനിയത്തിപ്രാവ് മിനി മലയാളം
1997 കാതലുക്കു മര്യാദൈ മിനി തമിഴ്
1998 നക്ഷത്രത്താരാട്ട് ഹേമ മലയാളം
1998 കൈക്കുടന്ന നിലാവ് വേണി മലയാളം
1998 സുന്ദരകില്ലാഡി ദേവയാനി മലയാളം
1998 കളിയൂഞ്ഞാൽ അമ്മു മലയാളം
1999 നിറം സോന മലയാളം
1999 അമർക്കളം മോഹന തമിഴ്
1999 പ്രേം പൂജാരി ഹേമ മലയാളം
2000 കണ്ണുക്കുൾ നിലവ് ഹേമ തമിഴ്
2000 അലൈ പായുതൈ ശക്തി തമിഴ്
2001 പിരിയാത വരം വേണ്ടും നിധി തമിഴ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-27. Retrieved 2021-05-27.
  2. http://msidb.org/qSearch.php?q=baby salini
  3. https://www.financialexpress.com/entertainment/baby-shamili-viral-pics-shamlee-video-child-artist/1661853/lite/
  4. https://www.manoramaonline.com/movies/movie-news/shalini-shamily-special-story.html
"https://ml.wikipedia.org/w/index.php?title=ശാലിനി_(നടി)&oldid=4137135" എന്ന താളിൽനിന്ന് ശേഖരിച്ചത്