ശക്തിഭദ്രൻ
Śaktibhadra | |
---|---|
ജന്മനാമം | शक्तिभद्रः |
ജനനം | between the 7th and 11th centuries possibly near Kodumon, Adoor, Kerala |
മരണം | DOD unknown |
തൊഴിൽ | Playwright |
ദേശീയത | Indian |
Genre | Sanskrit drama |
വിഷയം | Hindu Puranas |
ശ്രദ്ധേയമായ രചന(കൾ) | Āścarya cūṭhāmaṇi |
ആശ്ചര്യചൂഡാമണി എന്ന പ്രസിദ്ധമായ സംസ്കൃത നാടക കർത്താവാണ് ശക്തിഭദ്രൻ. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. എ.ഡി. 7-ആം നൂറ്റാണ്ടിനും 11-ആം നൂറ്റാണ്ടിനും ഇടയ്ക്ക് കേരളത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ഇദ്ദേഹം ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.[1]. കൂടിയാട്ടത്തിന് ആശ്ചര്യ ചൂഡാമണിയിലെ അങ്കങ്ങൾ (അദ്ധ്യായങ്ങൾ) ഉപയോഗിക്കുന്നു. കൊടുമണിൽ ഇപ്പോൾ ഒരു ശക്തിഭദ്ര സ്മാരകവും അദ്ദേഹത്തെ സംബന്ധിച്ച ഒരു പ്രാചീന ശിലാഫലകവും ഉണ്ട്. ഈ ശിലാഫലകം അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചുള്ള ഒരു ആധികാരിക രേഖയാണ്.
രാമായണ കഥയെ അവലംബിച്ചാണ് ആശ്ചര്യചൂഡാമണി രചിച്ചിട്ടുള്ളത്. ആശ്ചര്യചൂഡാമണിയെക്കൂടാതെ ഉന്മാദവാസവദത്ത എന്ന ഒരു നാടകം കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ഈ നാടകം ഇന്നേവരെ കണ്ടുകിട്ടിയിട്ടില്ല.
ആശ്ചര്യചൂഡാമണിയിൽ ഏഴ് അങ്കങ്ങളാണ് ഉള്ളത്. ‘പർണശാലാങ്കം’, ‘ശൂർപ്പണാങ്കം’, ‘മായാസീതാങ്കം,’ ‘ജടായുവധാങ്കം,’ ’അശോകവനികാങ്കം’, ‘അങ്കുലീയാങ്കം.’ എന്നിവയാണ് അവ. [1]
പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ. പറക്കോട് എൻ.വി നമ്പ്യാതിരി ആശ്ചര്യചൂഡാമണിയുടെ മലയാള വിവർത്തനം രചിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-29. Retrieved 2008-06-22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "hindu1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "എൻ.വി. നമ്പ്യാതിരി അന്തരിച്ചു". Retrieved 2022-01-31.