Jump to content

വിൽഹെം സ്റ്റീനിറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽഹെം സ്റ്റീനിറ്റ്സ്
Wilhelm Steinitz
Wilhelm Steinitz
രാജ്യംKingdom of Bohemia, part of the Austrian Empire
United States
ജനനം(1836-05-17)മേയ് 17, 1836
Prague, Bohemia; then part of the Austrian Empire
മരണംഓഗസ്റ്റ് 12, 1900(1900-08-12) (പ്രായം 64)
New York City, United States
ലോകജേതാവ്1886–94 (undisputed)
Earlier dates debated by commentators

പൊതുവെ അംഗീകരിയ്ക്കപ്പെട്ട പ്രഥമ ലോക ചെസ്സ് ചാമ്പ്യനാണ് പ്രേഗിൽ ജനിച്ച വിൽഹെം സ്റ്റീനിറ്റ്സ് (Wilhelm (later William) Steinitz) ജനനം മെയ്17, 1836 – ആഗസ്റ്റ്12, 1900). 1886 മുതൽ 1894 വരെ ലോക ചാമ്പ്യനായിരുന്നു സ്റ്റീനിറ്റ്സ്. 1870 നു ശേഷം 1886 വരെയുള്ള സ്റ്റീനിറ്റ്സിന്റെ വിജയങ്ങൾ തർക്കമായിത്തന്നെ ഇന്നും അവശേഷിയ്ക്കുന്നുണ്ട്.1862 ലെ ലണ്ടൻ ചെസ് ടൂർണമേന്റിൽ സ്റ്റീനിറ്റ്സ് ഓസ്ട്രിയയെ പ്രതിനിധീകരിയ്ക്കുകയുണ്ടായി .

ആക്രമണോത്സുകമായ ഒരു കളിയാണ് സ്റ്റീനിറ്റ്സ് കെട്ടഴിയ്ക്കുന്നത്. തന്റെ കരുക്കളെ തുറന്നു വയ്ക്കുകയും, പൊടുന്നനെ പ്രതിരോധത്തിലേയ്ക്കു മാറുകയും ചെയ്യുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ശൈലി ചെസ്സ് പണ്ഡിതരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അവസാനകാല ജീവിതം

[തിരുത്തുക]

തന്റെ അവസാനകാലം സ്റ്റീനിറ്റ്സ് കൊടുംപട്ടിണിയിലും വൻ കടബാദ്ധ്യതയിലും ആണ് ജീവിച്ചത്. എങ്കിലും തനിയ്ക്കുണ്ടായ കടബാദ്ധ്യതകൾ വീട്ടുന്നതിൽ ശ്രദ്ധാലുവും ആയിരുന്നു സ്റ്റീനിറ്റ്സ്. ചെസ്സിലെ വൻ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ചില്ല. ന്യൂയോർക്കിലെ മാൻഹാട്ടൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നു 1900 ൽ അദ്ദേഹം മരണമടഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി
(അനൌദ്യോഗികം)
ലോക ചെസ്സ് ചാമ്പ്യൻ
1886–1894
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വിൽഹെം_സ്റ്റീനിറ്റ്സ്&oldid=4080553" എന്ന താളിൽനിന്ന് ശേഖരിച്ചത്