Jump to content

വിനായകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനായകൻ
വിനായകൻ
ജനനം
വിനായകൻ ടി.കെ

ദേശീയതഇന്ത്യ
തൊഴിൽഅഭിനേതാവ്, നർത്തകൻ, സംഗീത സംവിധായകൻ, ഗായകൻ
സജീവ കാലം1995–മുതൽ
അറിയപ്പെടുന്നത്ഈ.മ.യൗ.
കമ്മട്ടിപ്പാടം
ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് വിനായകൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്[1][2][3]. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി രംഗപ്രവേശം ചെയ്തു. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

ജീവിതരേഖ

[തിരുത്തുക]

നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.2012-ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.

അവാർഡുകൾ

[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
Title Year Role Notes
ട്രാൻസ് 2019 നിർമ്മാണത്തിൽ
കരിന്തണ്ടൻ 2019 നിർമ്മാണത്തിൽ
പ്രണയമീനുകളുടെ കടൽ 2019 നിർമ്മാണത്തിൽ
ധ്രുവനക്ഷത്രം 2019 തമിഴ്
തൊട്ടപ്പൻ 2019 ഇത്താക്
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ 2018 സൈമൺ
ആട് 2 2018 ഡ്യൂഡ്
ഈ.മ.യൗ. 2017 അയ്യപ്പൻ
റോൾ മോഡൽസ് 2017 ജ്യോതിഷ് നാരായണൻ
കമ്മട്ടിപ്പാടം 2016 ഗംഗാധരൻ (ഗംഗ)
കലി 2016 ജോണേട്ടൻ
ചന്ദ്രേട്ടൻ എവിടെയാ 2015 രാജരാജ ചോളൻ extended cameo
ആട് ഒരു ഭീകര ജീവിയാണ് 2015 ഡൂഡ്
ഞാൻ സ്റ്റീവ് ലോപ്പസ് 2014 പ്രതാപൻ
ഇയ്യോബിന്റെ പുസ്തകം 2014 ചെമ്പൻ
സെക്കന്റ്സ് 2014 തമ്പി
മസാല റിപ്പബ്ലിക്ക് 2014 ബംഗാളി ബാബു
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് 2013 സായിപ്പ്
5 സുന്ദരികൾ 2013 ചന്ദ്രൻ
പോലീസ് മാമൻ 2013 മനു
മരിയാൻ 2013 തീക്കുറിശ്ശി തമിഴ് ചലച്ചിത്രം
ബാച്ചിലർ പാർട്ടി 2012 ഫക്കീർ
തൽസമയം ഒരു പെൺകുട്ടി 2012 അലക്സ്
ദി ട്രയിൻ 2011
ബെസ്റ്റ്‌ ആക്റ്റർ 2010
സാഗർ ഏലിയാസ് ജാക്കി റീലോഡഡ് 2009 സ്റ്റൈയ്ൽ
ഡാഡി കൂൾ 2009
നമ്മൾ തമ്മിൽ 2009
പച്ചമരത്തണലിൽ 2008 മാഡ് മാൻ
ബിഗ് ബി 2007 പാണ്ടി അസി
ഛോട്ടാ മുംബൈ 2007 സതീശൻ
തിമിർ 2006 തമിഴ് ചലച്ചിത്രം
ചിന്താമണി കൊലക്കേസ് 2006 ഉച്ചാൻഡി
തന്ത്ര 2006 മയൻ
ജയം 2006 സഹീർ
ജൂനിയർ സീനിയർ 2005 ശിവൻ
ജൈംസ് 2005 ഹിന്ദി ചലച്ചിത്രം
ഉടയോൻ 2005
മകൾക്ക് 2005
ബൈ ദ പീപ്പിൾ 2005 പോർട്ടർ
ഗ്രീറ്റിങ്ങ്സ് 2004 ഹരി
കൊട്ടേഷൻ 2004 മായ
ചതിക്കാത്ത ചന്തു 2004 റോമി
ഇവർ 2003 വിനായകൻ
വെള്ളിത്തിര 2003
സ്റ്റോപ്പ് വയലൻസ് 2002 മോൻന്ത
ഒന്നാമൻ 2001 Friend 5
മാന്ത്രികം 1995 മൈക്കൽ ജാക്സൺ ഡ്യൂപ്പ് അരങ്ങേറ്റം

വിവാദങ്ങൾ

[തിരുത്തുക]

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായി സംസാരിച്ചത് വിവാദമായിരുന്നു.[5] ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതായുള്ള ദളിത് യുവതിയുടെ 'മിടൂ' ആരോപണം വിനായകന് എതിരെ വന്നിരുന്നു.[6] പിന്നീട് വിനായകൻ അഭിനയിച്ച ഒരുത്തീ എന്ന മലയാളം സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ 'മീടു' പ്രസ്ഥാനത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങളും വളരെ വിവാദമായിരുന്നു.[7]

അവലംബം

[തിരുത്തുക]
  1. "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.
  2. Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.
  3. നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.
  4. "Kerala State Awards 2016: full list of winners...". Zee News. 7 March 2016. Retrieved 7 March 2016.
  5. "ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് നോട്ടീസ്". Deshabhimani.
  6. "വിനായകനെതിരായ മീടൂ ആരോപണം; നടൻ കുറ്റം സമ്മതിച്ചെന്ന് പോലീസ്". Mathrubhumi (in ഇംഗ്ലീഷ്). 8 നവംബർ 2019.
  7. "പഞ്ചപാണ്ഡവരും പാഞ്ചാലിയും; പുതിയ ചിത്രം പങ്കുവച്ച് വിനായകൻ". India Today Malayalam.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിനായകൻ&oldid=3959316" എന്ന താളിൽനിന്ന് ശേഖരിച്ചത്