Jump to content

വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനഞ്ചാം വാർഷികം
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ 2017 ഡിസംബർ 21ാം തിയതിയ്മായി ബന്ധപ്പെട്ട് നടക്കുന്നു . മലയാളം വിക്കിപീഡിയയുടെ പിറന്നാളിനോടൊപ്പം, വിവിധ പരിപാടികളോടെ തന്നെ മലയാളം വിക്കിസമൂഹം ഇത് ആഘോഷിക്കുന്നു. വിക്കിപീഡിയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനത്തിനും ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ഏവരും പങ്കെടുക്കുന്നു.

ജന്മദിനാഘോഷവും മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തലും നടന്ന സ്ഥലങ്ങൾ

[തിരുത്തുക]

കേരളത്തിനകത്തും പുറത്തുമായി പത്തോളം സ്ഥലങ്ങളിലാണ് മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നത്. പിറന്നാൾ കേക്കുമുറിക്കൽ, വിക്കിപീഡിയയെ പരിചയപ്പെടുത്തൽ, കാര്യപരിപാടികളെ വിശദമാക്കിക്കൊടുക്കൽ തുടങ്ങിയ അടിസ്ഥാനപരമായ ക്ലാസ്സുകളെ കൂടി പരിപാടികളോടൊപ്പം ഉൾച്ചേർത്തിരുന്നു.

സ്ഥലം ദിവസം സമയം അഡ്രസ്സ് സംഘാടനം
01) ന്യൂഡൽഹി ഡിസംബർ 21 രാവിലെ 10 മണി കാളിന്ദി കുഞ്ച്, നോയ്ഡ റോഡ് സിദ്ധിഖ്
02) മലപ്പുറം ഡിസംബർ 21 രാവിലെ 10 മണി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തിരൂർ മനോജ്‌ .കെ, സുഹൈറലി
03) വയനാട് ഡിസംബർ 21 രാവിലെ 10 മണി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പനമരം ശ്രീജിത്ത് കൊയിലോത്ത്
04) കട്ടപ്പന ഡിസംബർ 21 രാവിലെ 10 മണി സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന ജിജോ എം തോമസ്
05) തൊടുപുഴ ഡിസംബർ 21 രാവിലെ 10 മണി ഐടി @ സ്‌കൂൾ ഡി ആർ സി, തൊടുപുഴ പി. കെ. ഷാജിമോൻ, രശ്മി എം രാജ്
06) കാസർഗോഡ് ഡിസംബർ 22 വൈകുന്നേരം 2.30 മണി ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട്, കാസർകോഡ് ജില്ല. വിജയൻ രാജപുരം
07) കുവൈറ്റ് ഡിസംബർ 22 വൈകുന്നേരം 2.30 മണി അബു ഹാലിഫ പാർക്ക്, കുവൈറ്റ് ഇർവിൻ കാലിക്കറ്റ് , നോബിൾ മാത്യു
08) കൊല്ലം ഡിസംബർ 22 11 മുതൽ 1 മണി വരെ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തേവള്ളി സായി റാം
09) കോഴിക്കോട് ഡിസംബർ 22 രാവിലെ 10 മണി ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ്
കോളേജ് , വെള്ളിമാടുകുന്ന്, കോഴിക്കോട്
അക്ബറലി
10) കോട്ടയം ഡിസംബർ 21, 23 രാവിലെ 10 മണി ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ടോണി ആന്റണി

തിരുത്തൽ യജ്ഞം

[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തിരുത്തൽയജ്ഞമാണ് ആയിരം വിക്കി ദീപങ്ങൾ. ആയിരം ലേഖനങ്ങൾ ചേർക്കുന്ന മലയാളം വിക്കിയിലെ ആദ്യ തിരുത്തൽയജ്ഞമാകുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ഏതൊരു വിക്കിപീഡിയ ഉപയോക്താവിനും യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.

ചിത്രങ്ങൾ

[തിരുത്തുക]

ജന്മദിനാഘോഷങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള ചിത്രങ്ങൾ

പോസ്റ്ററുകൾ

[തിരുത്തുക]

വാർത്തകൾ

[തിരുത്തുക]
  1. മനോരമ ദിനപത്രത്തിൽ എല്ലാ പതിപ്പിലും ഡിസംബർ 21, 2017 നു വാർത്തയുണ്ട്
  2. 1) മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത, 2) മലയാളം സർവ്വകലാശാല വാർത്ത, 3) ഡൽഹി വാർത്ത
  3. വൺ ഇന്ത്യ മലയാളം പോർട്ടലിൽ വന്ന വാർത്ത