വാൾട്ടർ കോമറേക്
വാൾട്ടർ കോമറേക് | |
---|---|
ജനനം | 1930 ഓഗസ്റ്റ് 10 |
മരണം | 2013 മേയ് 16 |
ദേശീയത | ചെക്ക് |
അറിയപ്പെടുന്നത് | സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവും മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും |
ചെക്കോസ്ലോവാക്യയിലെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവും മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു വാൾട്ടർ കോമറേക് (10 ആഗസ്റ്റ് 1930 - 16 മേയ് 2013). കമ്യൂണിസ്റ്റു ഭരണകൂടത്തെ താഴെയിറക്കിയ 1989ലെ വെൽവെറ്റ് വിപ്ലവത്തിന്റെ നായകനായിരുന്നു. അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായിരുന്ന കോമറേക്, ചെക്കോസ്ലൊവാക്യയെ കമ്യൂണിസ്റ്റു ഭരണത്തിൽ നിന്നു ബഹുകക്ഷിരാഷ്ട്രീയ സംവിധാനത്തിലേക്കും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ നിന്നു കമ്പോള സാമ്പത്തിക ക്രമത്തിലേക്കും നയിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. ഏകാധിപത്യ ഭരണത്തിൽ നിന്ന് 1990 ജൂണിൽ ആദ്യ സ്വതന്ത്ര ജനാധിപത്യ തിരഞ്ഞെടുപ്പിലേക്കു ചെക്കോസ്ലോവാക്യയെ നയിച്ചവരിൽ പ്രധാനിയായിരുന്നു.[1] ചെക്ക് സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ചെയർമാനായിരുന്നു.
ഏണസ്റ്റോ ചെഗുവരേയുടെ സഹായിയായി ക്യൂബയിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "വാൾട്ടർ കോമറേക് അന്തരിച്ചു". മനോരമ ഓൺലൈൻ. Retrieved 17 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Honorary chairman of Czech Social Democrats Komarek dies". ceskenoviny. 16.05.2013. Retrieved 17 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)