Jump to content

വടക്കൻ മലുകു

Coordinates: 0°47′N 127°22′E / 0.783°N 127.367°E / 0.783; 127.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കൻ മലുകു

Maluku Utara
[[File:|300px]]
Clockwise, from top left : View of Tidore, beach in Halmahera, Weda Bay, Fort Kalamata
പതാക വടക്കൻ മലുകു
Flag
Official seal of വടക്കൻ മലുകു
Seal
Motto(s): 
Marimoi Ngone Futuru
(Ternate language: United we are strong)
North Maluku as a part of the Maluku Islands
North Maluku as a part of the Maluku Islands
Coordinates: 0°47′N 127°22′E / 0.783°N 127.367°E / 0.783; 127.367
Country ഇന്തോനേഷ്യ
CapitalSofifi
Largest city Ternate
ഭരണസമ്പ്രദായം
 • GovernorAbdul Ghani Kasuba (PKS)
 • Vice GovernorMuhammad Natsir Thaib
വിസ്തീർണ്ണം
 • ആകെ31,982.50 ച.കി.മീ.(12,348.51 ച മൈ)
ജനസംഖ്യ
 (2014)[1]
 • ആകെ11,41,561
 • ജനസാന്ദ്രത36/ച.കി.മീ.(92/ച മൈ)
Demographics
 • ReligionIslam (74.28%), Protestantism (24.9%), Roman Catholicism (0.52%)
 • LanguagesIndonesian, Ternate
സമയമേഖലWIT (UTC 9)
വാഹന റെജിസ്ട്രേഷൻDG
HDISteady 0.659 (Medium)
HDI rank27th (2015)
വെബ്സൈറ്റ്www.malutprov.go.id

വടക്കൻ മലുകു (ഇന്തോനേഷ്യൻ: Maluku Utara), ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ഇത് മലുകു ദ്വീപുകളുടെ വടക്കൻ ഭാഗത്തെ ഉൾക്കൊള്ളുന്നു. പ്രവിശ്യാ തലസ്ഥാനം ഹൽമഹെര ദ്വീപിലെ സോഫിഫിയാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് ടെർനേഡ് ദ്വീപിലാണ്. മുലുകു ദ്വീപുകൾ മുൻകാലത്ത് ഒരൊറ്റ പ്രവിശ്യയായി ഭരിക്കപ്പെട്ടിരുന്നു, എന്നിരുന്നാലു 1999-ൽ ഇതു രണ്ട് പ്രവിശ്യകളായി തിരിക്കപ്പെട്ടു. മലുകു പ്രവിശ്യയുടെ വടക്കൻ പ്രദേശത്തുനിന്നാണ് ഇതു സൃഷ്ടിക്കപ്പെട്ടത്.

ചരിത്രം

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും വടക്കൻ മലുകുവിലെ ദ്വീപുകൾ യഥാർത്ഥ "സ്പൈസ് ദ്വീപുകൾ" ആയിരുന്നു. അക്കാലത്ത് ഗ്രാമ്പുവിന്റെ ഏകസ്രോതസ്സായിരുന്നു ഈ പ്രദേശം. ഒരു പ്രധാന ധനാഗമമാർഗ്ഗമായ ഈ സുഗന്ധ വ്യഞ്ജന വ്യാപാരത്തിന്റെ നിയന്ത്രണത്തിനായി, ടർനേറ്റ്, ടിഡോറെ തുടങ്ങിയ പ്രാദേശിക സുൽത്താനേറ്റുകൾ ഉൾപ്പെടെയുള്ളവരും ഡച്ച്, പോർച്ചുഗീസ്, സ്പാനിഷ് എന്നിവരും പരസ്പരം പോരാടിയിരുന്നു. ഗ്രാമ്പുചെടികൾ ഇവിടെനിന്നു ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേയക്കു കയറ്റുമതി ചെയ്യുകയും അവിടങ്ങളിൽ നട്ടുവളർത്തുകയും ചെയ്തതോടെ യഥാർത്ഥ സുഗന്ധവ്യഞ്ജന ദ്വീപുകളിൽ നിന്നുള്ള ഗ്രാമ്പുവിന്റെ ആവശ്യകത ഇല്ലാതാകുകയും വടക്കൻ മാലുകുവിന്റെ അന്താരാഷ്ട്ര പ്രാധാന്യം വലിയ തോതിൽ കുറയുകയും ചെയ്തു.

2010 ലെ സെൻസസ് പ്രകാരം വടക്കൻ മലുക്കുവിലെ ആകെ ജനസംഖ്യ 1,038,087 ആയിരുന്നു. ഇത് മലുകുവിനെ ഇന്തോനേഷ്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രവിശ്യകളിലൊന്നാക്കി മാറ്റുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (ജനുവരി 2014) ജനസംഖ്യ 1,141,561 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

വടക്കൻ മലുകു ദ്വീപുകൾ കൂടുതലും അഗ്നിപർവതജന്യമാണ്. ഹൽമഹെറയിലെ ഡുക്കോമോ, ടെർനേറ്റിലെ ഗാമലാമ എന്നിവയൊക്കെ ഇപ്പോഴും സജീവമാണ്. മുഴുവൻ ടെഡോറും ഒരു വലിയ ഒരു വലിയ സ്ട്രോറ്റോവോൾക്കാനോ അടങ്ങുന്നതാണ്.

ഹാൽമഹെറ, മൊറോട്ടായ്, ഒബി ദ്വീപുകൾ, ബേക്കൻ ദ്വീപുകൾ, മലുകുവിലെ മറ്റു ദ്വീപുകൾ എന്നിവയിലെ മഴക്കാടുകളെ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് "ഹൽമഹെറ മഴക്കാടകൾ" എന്നു വിശേഷിപ്പിക്കുന്നു ഈ പരിസ്ഥിതിമേഖല വല്ലാസിയ സംക്രമണ മേഖലയിലുൾപ്പെട്ടതും ഏഷ്യൻ, ഓസ്ട്രേലേഷ്യൻ വർഗ്ഗത്തിലെ മിശ്രിത ഇനങ്ങളെ ഉൾക്കൊള്ളുന്നതും അതോടൊപ്പം ദ്വീപിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന മറ്റനേകം സസ്യജന്തുജാലങ്ങൾക്കും ആവാസവ്യവസ്ഥയൊരുക്കുന്നതാണ്. അനിസോപ്റ്റെറ തുറിഫേറ, ഹോപിയ ഗ്രിഗേറിയ, ഹോപ്പിയ ഇറിയാന, ഷോറിയ ആസാമിക്ക, ഷോറിയ മോണ്ടിഗെന, ഷോറിയ സെലാനിക്ക, വത്തിക്ക റാസ്സാക് എന്നിവയാണ് ഈ വനത്തിന്റെ പ്രധാന വൃക്ഷയിനങ്ങൾ. ഇവിടെ മാത്രം കണ്ടുവരുന്ന സസ്തനികളിൽ ഒബി മൊസൈക് ടെയിൽഡ് റാറ്റ് (മെലോമിസ് ഒബിയെൻസിസ്), മാസ്ക്ഡ് ഫ്ലയിംഗ് ഫോക്സ് (പ്റ്റെറോപസ് പേർസണാറ്റസ്), മൂന്നു തരം മരങ്ങളിൽ വസിക്കുന്ന സഞ്ചിമൃഗങ്ങൾ, ഓർണേറ്റ് (ഫലേഞ്ജർ ഓർനറ്റസ്) റോത്ചൈൽഡ്സ് കാസ്കസ് (ഫലേഞ്ജർ റോത്ചൈൽഡി), നീലക്കണ്ണൻ കസ്കസ് (ഫലേഞ്ജർ മറ്റബിറു), ഗെബെ കസ്കസ് (ഫലേഞ്ജർ അലെക്സാണ്ഡ്രേ) എന്നിവ ഉൾപ്പെടുന്നു. ദ്വീപിൽ ഇരുനൂറിലധികം വ്യത്യസ്ത പക്ഷികളുണ്ട്, അതിൽ ഇരുപത്തിനാലിനം ഇവിടെ മാത്രം കാണപ്പെടുന്നതാണ്. ഈ ചെറിയ ദ്വീപസമൂഹത്തിൽ ഇവയുടെ വലിയ അംഗസംഖ്യയുണ്ട്.

മറഞ്ഞു കഴിയാൻ ഇഷ്ടപ്പെടുന്ന ഇൻവിസിബിൾ റെയിൽ (ഹബ്രോപ്റ്റില വല്ലാസി), വൈറ്റ്-സ്ടീക്ക്ഡ് ഫ്ലയർബേഡ് (മെലിറ്റോഗ്രേസ് ഗിലോലെൻസിസ്) ഉൾപ്പെടെ  വംശനാശ ഭീഷണി നേരിടുന്നതും അവയുടെ വർഗ്ഗത്തിലെ ഒരേയൊരു ഇനത്തിൽപ്പെട്ടതുമായ നാലു തരം പക്ഷികൾ, രണ്ടു തരം ബേർഡ്-ഓഫ്-പാരഡൈസ്, പറുദീസ കാക്ക (ലൈക്കോകോറാക്സ് പൈറോപ്റ്റെറസ്), വാലസെസ് സ്റ്റാൻഡാർഡ്‍വിങ് (സെമിയോപ്റ്റെറ വാലസി) തുടങ്ങിയവ ഇവിടെ മാത്ര കാണുന്ന പക്ഷികളിൽ ഉൾപ്പെടുന്നവയാണ്. വാല്ലസെസ് ജയന്റ് ബീ (മെഗാച്ചിലെ പ്ലുട്ടോ) എന്ന ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയും ദ്വീപുവാസിയാണ്. ഈ ദ്വീപുകൾ ഉഷ്ണമേഖലാ മഴക്കാടുകളാണ്.

ഈ മലയോര ദ്വീപുകളിൽ ഭൂരിപക്ഷം പ്രകൃതിദത്ത വനമേഖലകളും നിലനിൽക്കുന്നുണ്ടെങ്കിലും തീരപ്രദേശങ്ങളിലേയും താഴ്ന്ന നിരപ്പിലുള്ള പ്രദേശങ്ങളിലേയും വനങ്ങൾ 16 ആം നൂറ്റാണ്ടു മുതൽ ഗ്രാമ്പു തോട്ടങ്ങൾക്കായി വെട്ടിവെളുപ്പിച്ചിരുന്നു, പ്രത്യേകിച്ച് ടെർനേറ്റ്, ടിഡോർ ദീപുകളിൽ. അടുത്തിടെ ഹാൽമെഹറയിലും മൊറോട്ടായിലും തടിവെട്ടൽ ആരംഭിച്ചിട്ടുണ്ട്.

സുൽത്താനേറ്റുകൾ

[തിരുത്തുക]

മലുകു ദ്വീപുകളുടെ വടക്കു ഭാഗത്ത് നാല് പ്രധാന സുൽത്താനത്തുകളുണ്ട്. ഇവയ്ക്ക് പ്രാദേശികമായി മലുകു കീ രാഹ (ടെർനേറ്റ് ഭാഷയിൽ: "നാലു മൊലുക്കാൻ മലകൾ") എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഔദ്യോഗിക അല്ലെങ്കിൽ രാഷ്ട്രീയ അധികാരം ഇല്ലാത്തവയാണെങ്കിലും, ഈ സുൽത്താനേറ്റുകൾ ഇപ്പോഴും വലിയ സാംസ്കാരിക ബഹുമാനം വഹിക്കുന്നവായാണ്.

അവലംബം

[തിരുത്തുക]
  1. Central Bureau of Statistics: Census 2010 Archived 2010-11-13 at the Wayback Machine., retrieved 17 January 2011 (in Indonesian)
"https://ml.wikipedia.org/w/index.php?title=വടക്കൻ_മലുകു&oldid=3819299" എന്ന താളിൽനിന്ന് ശേഖരിച്ചത്