ഴീൻ ബാപ്തിസ്തേ ടാവർണിയർ
ഷോൺ ബാപ്റ്റിസ്റ്റ് റ്റവാന്യേ | |
---|---|
ജനനം | 1605 Paris, France |
മരണം | July, 1689 Moscow, Russia |
ദേശീയത | French |
തൊഴിൽ | traveller, travel writer, merchant |
അറിയപ്പെടുന്നത് | Tavernier Blue (The Hope Diamond) Les six voyages de Jean-Baptiste Tavernier (1676)[1] |
സ്ഥാനപ്പേര് | Baron of Aubonne (1670–1685) [1] |
ഫ്രഞ്ച് വാണിജ്യ സഞ്ചാരി. ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഒരു ഭൗമശാസ്ത്രകാരനും രത്ന വ്യാപാരിയുമായിരുന്ന ഗബ്രിയേലിന്റെ മകനായി ഇദ്ദേഹം 1605-ൽ പാരീസിൽ ജനിച്ചു. പിതാവ് ഗബ്രിയേലും അമ്മാവൻ മെൽഷ്യറും ആന്റ്‌വെർപ്പിൽ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മത വിഭാഗക്കാരായിരുന്നു. അവർ പാരമ്പര്യമായി കൊത്തു പണിക്കാരും ഭൂമിശാസ്ത്രജ്ഞരുമായിരുന്നു. വളരെ ചെറുപ്പകാലത്തുതന്നെ ഇദ്ദേഹം യൂറോപ്പിൽ പലയിടത്തും സന്ദർശനം നടത്തിയിരുന്നു. കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യയാത്ര (1631 - 33) കോൺസ്റ്റാന്റിനോപ്പിൾ വഴി പേർഷ്യയിലേക്കും അലപ്പോ, മാൾട്ട വഴി ഇറ്റലിയിലേക്കുമായിരുന്നു. രണ്ടാമത്തെ പര്യടനത്തിൽ (1638 - 43) പേർഷ്യയിലെത്തിയശേഷം അവിടെ നിന്നും ഇന്ത്യയിലേക്കു തിരിച്ചു. മൂന്നാമത്തെ പര്യടനത്തിൽ (1643 - 49) ഇന്ത്യയിലും തുടർന്ന് ജാവ വരെയും സഞ്ചരിച്ചു. 1663 മുതൽ 68 വരെ നടത്തിയ പര്യടനങ്ങളിലും ഇദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.
മുഗൾ രാജസദസ്സും ഗോവ, സൂററ്റ്, ആഗ്ര, ഗോൽക്കൊണ്ട എന്നീ പ്രദേശങ്ങളും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. യൂറോപ്പും കിഴക്കൻ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധത്തിന് ഇദ്ദേഹത്തിന്റെ യാത്രകൾ പ്രയോജനപ്പെട്ടിരുന്നു. റഷ്യയിലേക്കുള്ള പര്യടനത്തിനിടയ്ക്ക് ഇദ്ദേഹം 1689-ൽ മോസ്കോയിൽ മരണമടഞ്ഞു. സിക്സ് വോയേജസ് (1676) എന്ന ഒരു യാത്രാ വിവരണഗ്രന്ഥം ഷോൺ ബാപ്റ്റിസ്റ്റ് റ്റവാന്യേ രചിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The Grand Mogul.; Travels in India By Jean Baptiste Tavernier, Baron Of Aubonne. Translated from the Original French Edition of 1676,". New York Times. May 18, 1890.
Malecka, Anna (2016), The Great Mughal and the Orlov: One and the Same Diamond? The Journal of Gemmology, vol. 35, no. 1, 56-63.
കുറിപ്പുകൾ
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]- The French Blue: A Novel of the 17th Century. Richard W. Wise. Brunswick House Press, 2010. ISBN 0-9728223-6-4.
- Tavernier, Later Travels and Peter the Great. Richard W. Wise. http://www.thefrenchblue.com/article2.htm.
പുറം കണ്ണികൾ
[തിരുത്തുക]- Describing Tavernier's travels in India, including his trade in gems, diamonds and visits to Maharadja's Archived 2008-01-01 at the Wayback Machine. Tavernier: Travels in India (English Translation), Oxford University Press, Humphrey Milford, Translated by Ball, London 1925.
- Tavernier part II appendices on Koh-I-Noor, diamonds and diamond and gold mining Archived 2014-08-20 at the Wayback Machine.. Both Volumes translated from Le Six Voyages de J. B. Tavernier (2 vols. 4to, Paris, 1676)
- http://www.thefrenchblue.com . Website: Novel describing Tavernier's Six Voyages with article on history of the Great Blue diamond and timeline of Tavernier's life
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഴീൻ ബാപ്തിസ്തേ ടാവർണിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ | ||
---|---|---|
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർവിനോ | മാർക്കോ പോളോ | അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ |