ലോഹ്ഡി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലോഹ്ഡി / ലോഹ്റി | |
---|---|
ആചരിക്കുന്നത് | പഞ്ചാബികൾ, വടക്കേ ഇന്ത്യക്കാർ |
തരം | ഉത്സവം |
പ്രാധാന്യം | തണുപ്പുകാലത്തിന്റെ അവസാനം. |
ആഘോഷങ്ങൾ | ചാണകവരളികൾ കത്തിച്ച് എള്ളിടുക. മധുരപലഹാരങ്ങൾ |
തിയ്യതി | തണുപ്പുകാലത്തിന്റെ അവസാനം. ചൂടുകാലം തുടങ്ങുന്നു. |
തണുപ്പുകാലത്തിന്റെ അവസാനം ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് പഞ്ചാബിൽ നടക്കുന്ന ഒരു ഉത്സവമാണ് ലോഹ്ഡി. [1]ലോഹ്രി ഉത്സവത്തിന്റെ പ്രാധാന്യവും ധാരാളം ഐതിഹ്യങ്ങളും ഉത്സവത്തെ പഞ്ചാബ് മേഖലയുമായി ബന്ധിപ്പിക്കുന്നു. [2] [3][4]
ചടങ്ങുകൾ
[തിരുത്തുക]ചാണകവരളികൾ കൂടിയിട്ട് കത്തിച്ച് ആ തീജ്വാലക്ക് ചുറ്റും നിന്ന് തണുപ്പകറ്റാൻ സൂര്യനോട് പ്രാർത്ഥിക്കുന്നതാണ് ലോഹ്രിയിലെ പ്രധാന ചടങ്ങ്.സ്ത്രീകൾ ആ തീയിലേക്ക് എള്ളുവിത്തുകൾ എറിഞ്ഞതിന് ശേഷം നല്ല ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. തീജ്വാലകൾ ആ പ്രാർത്ഥന സൂര്യനിലെത്തിക്കുമെന്നും പിറ്റേന്നു മുതൽ സൂര്യൻ ചൂടുള്ള രശ്മികൾ വർഷിക്കുമെന്നുമാണ് വിശ്വാസം. എള്ളും ശർക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊടുത്തയക്കുന്ന ചടങ്ങും ലോഹ്റിയിലുണ്ട്.
ചരിത്രം / ഐതിഹ്യം
[തിരുത്തുക]പണ്ട്കാലങ്ങളിൽ കാട്ടുമൃഗങ്ങളെ അകറ്റാൻ തീ കൂട്ടിയിരുന്നതിന്റെ ഓർമക്കായാണ് ലോഹ്റി ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.
പേരിന്റെ ഉത്ഭവം
[തിരുത്തുക]പഞ്ചാബിയിൽ എള്ളിന് തിൽ എന്നും ശർക്കരയ്ക്ക് റോർഡി എന്നുമാണ് പറയുന്നത്. ഇവ രണ്ടും ചേർത്ത് തിലോഡി എന്നും ലോഹ്ഡിയെ വിളിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ Kumar, Suresh Sinhj (1998) India's Communities: H-M. Oxford University Press[1]
- ↑ Jeratha, Aśoka (1998). Dogra Legends of Art & Culture (in ഇംഗ്ലീഷ്). Indus Publishing. ISBN 978-81-7387-082-8.
- ↑ What is Lohri? Why is it celebrated?, Somya Abrol, India Today, (January 13, 2017)
- ↑ "The Telegraph - Calcutta : Opinion". Retrieved 12 January 2017.
പുറം കണ്ണികൾ
[തിരുത്തുക]