Jump to content

ലിയാം ഡി യങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Liam de Young
2012 Olympic field hockey team Australia
വ്യക്തിവിവരങ്ങൾ
ദേശീയതAustralia
Sport
രാജ്യംAustralia
കായികയിനംField hockey
Event(s)Men's team

ലിയം ഡി യംഗ് OAM ഒരു ഓസ്ട്രേലിയൻ ഹോക്കി കളിക്കാരനാണ്. അദ്ദേഹം സെന്റ് ആൻഡ്രൂസ് ക്ലബ്ബ് ഹോക്കിയിൽ കളിച്ചു. 2002 -ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ, 2004 സമ്മർ ഒളിമ്പിക്സിൽ ഒരു സ്വർണ്ണ മെഡൽ, 2008 വേനൽക്കാല ഒളിമ്പിക്സിൽ ഒരു വെങ്കല മെഡൽ, 2012 വേനൽക്കാല ഒളിമ്പിക്സിൽ മറ്റൊരു വെങ്കല മെഡൽ എന്നിവ നേടുകയും ഓസ്ട്രേലിയയുടെ പുരുഷന്മാരുടെ ദേശീയ ഹോക്കി ടീമിന്റെ അംഗമായിരുന്നു.

വ്യക്തിഗതം

[തിരുത്തുക]

ഡൈ യംഗ് ക്യൂൻസ് ലാൻഡിലുള്ള ബ്രേ പാർക്കിൽ നിന്നാണ് .[1][2][3]പൈൻ നദീതീരത്തുള്ള സ്റ്റേറ്റ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി.[4] ദേശീയ ടീമിൽ കൂടുതൽ അവസരം ലഭിക്കാനായി വെസ്റ്റ് ഓസ്ട്രേലിയയിലെ പെർത്തിലെത്തി.

ഫീൽഡ് ഹോക്കി

[തിരുത്തുക]

ഡെ യംഗ് ഒരു മിഡ്ഫീൽഡറാണ്. സെന്റ് ആൻഡ്രൂസ് ക്ലബ്ബ് കളിക്കാരനായിരുന്നെങ്കിലും 2002 നുശേഷം രണ്ട് വർഷം ക്ലബിനു വേണ്ടി കളിച്ചിട്ടില്ല. ഓസ്ട്രേലിയയുടെ മുതിർന്ന ദേശീയ ടീമിലെ സെന്റ് ആൻഡ്രൂസിൽ നിന്നുള്ള ആദ്യ കളിക്കാരനായിരുന്നു അദ്ദേഹം.2010-ൽ, തന്റെ സംസ്ഥാന ടീമിനുള്ള സീസണിലെ അവസാന മത്സരങ്ങളിൽ ഓസ്ട്രേലിയൻ ഹോക്കി ലീഗിൽ അദ്ദേഹം കളിച്ചു.[5]

ദേശീയ ടീം

[തിരുത്തുക]

2001 -ൽ ഡെ യംഗ് ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലെ 2002 ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം ഒരു സ്വർണ്ണ മെഡൽ നേടി. [6]2004 ഒളിമ്പിക്സിൽ അദ്ദേഹം ഒരു സ്വർണ്ണ മെഡൽ നേടി. ഒളിംപിക്സിലെ പുരുഷന്മാരുടെ ഫീൽഡ് ഹോക്കിയിൽ ഓസ്ട്രേലിയയുടെ ആദ്യ സ്വർണ്ണ മെഡൽ ആയിരുന്നിത്.[7][8]അദ്ദേഹത്തിന്റെ അമ്മ, അച്ഛൻ, രണ്ട് സഹോദരന്മാർ എന്നിവർ ഏഥൻസിൽ സ്വർണ്ണം നേടുന്നത് കാണാനെത്തിയിരുന്നു. ഈ അംഗീകാരത്തിന്, മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയയുടെ (OAM) 2005- ലെ ഓസ്ട്രേലിയൻ ഡേ ബഹുമതിക്ക് "ഡെ യംഗ് " അർഹനായി.[9]

അവലംബം

[തിരുത്തുക]
  1. "Liam's fairytale rise". Pine Rivers Press. Brisbane, Australia. 14 August 2002. p. 38. Retrieved 15 March 2012.
  2. "Kookaburras begin their Olympic Games Campaign". Perth, Western Australia: Hockey Australia. 7 February 2012. Archived from the original on 21 March 2012. Retrieved 7 March 2012.
  3. "Cairns hosts international hockey clash". The Cairns Sun. Cairns, Australia. 15 February 2012. p. 4. TSU_T-20120215-1-004-877399. Retrieved 9 March 2012.
  4. "De Young to rest up". Pine Rivers Press. Brisbane, Australia. 27 August 2008. p. 11. Retrieved 15 March 2012.
  5. "hockey - Top guns take the field for finals". Westside News. Brisbane, Australia. 18 August 2010. p. 79. WSN_T-20100818-1-079-091512. Retrieved 9 March 2012.
  6. "Liam's fairytale rise". Pine Rivers Press. Brisbane, Australia. 14 August 2002. p. 38. Retrieved 15 March 2012.
  7. Todorovic, Damien (9 February 2012). "Kookaburras secure first-up win against Australia A". Sunday Times. Perth, Western Australia. Retrieved 6 March 2012.
  8. "Historic gold for Liam Liam part of history". Pine Rivers Press. Brisbane, Australia. 1 September 2004. p. 1. Retrieved 15 March 2012.
  9. "DE YOUNG, Liam Andrew". honours.pmc.gov.au. Retrieved 2018-07-30. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ലിയാം_ഡി_യങ്&oldid=4101033" എന്ന താളിൽനിന്ന് ശേഖരിച്ചത്