Jump to content

റെക്സ് ടില്ലേർസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെക്സ് ടില്ലേർസൺ
69th United States Secretary of State
പദവിയിൽ
ഓഫീസിൽ
February 1, 2017
രാഷ്ട്രപതിDonald Trump
DeputyThomas A. Shannon Jr. (Acting)
John J. Sullivan
മുൻഗാമിJohn Kerry
പിൻഗാമിMike Pompeo (Nominee)
വ്യക്തിഗത വിവരങ്ങൾ
ജനനം
Rex Wayne Tillerson

(1952-03-23) മാർച്ച് 23, 1952  (72 വയസ്സ്)
Wichita Falls, Texas, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
Renda St. Clair
(m. 1986)
കുട്ടികൾ3
വിദ്യാഭ്യാസംUniversity of Texas at Austin (BS)
ജോലിCEO of ExxonMobil (2006–2016)
President of the Boy Scouts of America (2010–2012)
അവാർഡുകൾEagle Scout (1965)
Order of Friendship (2013)
Dewhurst Award (2017)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കീഴിൽ 69-ാം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു റെക്സ് ടില്ലേർസൺ.(ജ: മാർച്ച് 23, 1952) എക്‌സോൺ മൊബിൽ പെട്രോളിയം കമ്പനിയുടെ മുൻ തലവനുമായിരുന്നു റെക്‌സ് ടില്ലേഴ്‌സൺ .

ഭരണരംഗത്ത്

[തിരുത്തുക]

റഷ്യയിലെ സെന്റ് പീറ്റേഴ്‌സബർഗിൽ 2016 ജൂലൈയിൽ നടന്ന ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത ഏറ്റവും ഉയർന്ന അമേരിക്കൻ പ്രതിനിധി ടില്ലേർസനായിരുന്നു. വിദേശകാര്യത്തിലും രാഷ്ട്രീയത്തിലും മുൻ പരിചയമില്ലാത്തയാളാണെങ്കിലും ടില്ലേഴ്‌സൺ ട്രമ്പിന്റെ വിശ്വസ്തനായി കരുതപ്പെട്ടിരുന്നു. ക്രീമിയ അധിനിവേശവും, സിറിയൻ പ്രസിഡന്റ് ആസാദിനു നൽകുന്ന പിന്തുണയും മൂലം റഷ്യയോട് അകലം പാലിച്ചിരുന്ന അമേരിക്കൻ നയത്തിൽ നിന്നു വ്യത്യസ്തമായി ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദപാതയിൽ പോകണമെന്ന സമീപനമാണ് ട്രമ്പ് പ്രചാരണ കാലഘട്ടം മുതൽ പുലർത്തിയിരുന്നത്. ക്രീമിയ പിടിച്ചക്കിയതിന്റെ പേരിൽ റഷ്യയ്‌ക്കെതിരേ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കൻ നീക്കത്തെ ടില്ലേർസൺ എതിർത്തിരുന്നു. റഷ്യയുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ടില്ലേർസന് പുടിൻ സമ്മാനിച്ചിട്ടുണ്ട്.2015 ൽ ടില്ലേഴ്സണെ ഫോബ്സ് മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 25-ാം വ്യക്തിയായി തെരെഞ്ഞെടുത്തിട്ടുണ്ട്.[1] 2018 മാർച്ച് 13നു ടില്ലേഴ്സണെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയെന്നത് ഒരു സോഷ്യൽ നെറ്റുവർക്ക് വഴി ട്രമ്പ് പ്രഖ്യാപിച്ചു.[2]

അവലംബം

[തിരുത്തുക]
  1. Bethel, Brian (December 13, 2016). "Tillerson's sister says he would do 'an incredible job'". Abilene Reporter News. Retrieved April 1, 2017.
  2. Trump, Donald J. (March 13, 2018). "[5:44 AM] Mike Pompeo, Director of the CIA, will become our new Secretary of State. He will do a fantastic job! Thank you to Rex Tillerson for his service! Gina Haspel will become the new Director of the CIA, and the first woman so chosen. Congratulations to all!". @realDonaldTrump. Retrieved March 13, 2018.
"https://ml.wikipedia.org/w/index.php?title=റെക്സ്_ടില്ലേർസൺ&oldid=3283715" എന്ന താളിൽനിന്ന് ശേഖരിച്ചത്