Jump to content

റാണ ഹമാദേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാണ ഹമാദേ
ജനനം
റാണ

ലെബനൺ
തൊഴിൽകലാകാരി

നെതർലാന്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലെബനൺ സ്വദേശിയായ കലാകാരിയാണ് റാണ ഹമാദേ(ജനനം. 1983). മോസ്കോ ബിനാലെ ഉൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]

2009 ൽ ഡച്ച് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഎഫ്എയിൽ ബിരുദം നേടി. സ്വയം ഒരു തീയറ്റർ മേക്കർ എന്ന് വിളിക്കുന്ന റാനാ തന്റെ രചനകളിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം കാണാൻ ആർട്ട് ഗ്യാലറികളും ഗ്രൂപ്പ് പ്രദർശനങ്ങളും ഉപയോഗപ്പെടുത്തുന്നു.

പ്രദർശനങ്ങൾ

[തിരുത്തുക]

ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മോഡേൺ ആർട്ട് (ബ്രിസ്ബേൻ, 2016); ദ ഷോറൂം (ലണ്ടൻ, 2016); നോട്ടിങ്ങാം (2015); വെസ്റ്റേൺ ഫ്രണ്ട് (വാങ്കുവർ, 2015); ഗ്രൂപ്പ് എക്സിബിഷനുകൾ : ലിവർപൂൾ ബിനാലെ, മോസ്കോ ബിനാലെ, കൊച്ചി മുസിരിസ് ബിനലെ 2018 ഉൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]

2017 ൽ നെതർലൻഡിലെ കലാകാരന്മാർക്ക് ലഭിക്കുന്ന പ്രിക്സ് ഡി റോം ലഭിച്ചു.

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]

ഷിയാ മുസ്ലീങ്ങളുടെ ആഷുറ എന്ന ആചാരത്തിന്റെ അവതരണ സാധ്യതയിൽ നിന്നാന പ്രചോദനം സ്വീകരിക്കുന്ന ക്യാൻ യു മേക്ക് എ പെറ്റ് ഓഫ് ഹിം ലൈക്ക് എ ബേർഡ് ഓർ പുട് ഹിം ഓൺ ലീഷ് ഫോർ യുവർ ഗേൾസ് എന്ന രചനയാണ് പ്രദർശിപ്പിച്ചത്. [2] എട്ട് ചാനലുകൾ ഉപയോഗിക്കുന്ന ഒരു ഇമ്മേർസീവ് സൗണ്ട് ഇൻസ്റ്റലേഷനാണിത്. റാനയുടെ എലിയൻ എൻകൗണ്ടേഴ്സ് എന്ന കലാ പരമ്പരയിലെ ഒരു ഭാഗമാണിത്.[3][4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-26. Retrieved 2019-03-26.
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-26.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-26.
"https://ml.wikipedia.org/w/index.php?title=റാണ_ഹമാദേ&oldid=3789659" എന്ന താളിൽനിന്ന് ശേഖരിച്ചത്