റഹ്‌മാൻ (നടൻ)
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
റഹ്മാൻ | |
---|---|
ജനനം | റാഷിൻ റഹ്മാൻ 23 മേയ് 1967 |
സജീവ കാലം | 1983 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | മെഹറുന്നിസ (1993-present) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | എ. ആർ. റഹ്മാൻ (Co-Brother) |
വെബ്സൈറ്റ് | www |
മലയാളിയായ ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടനാണ് റഹ്‌മാൻ (ജനനം മേയ് 23, 1967 - ). യഥാർത്ഥ പേര്- റഷീൻ റഹ്‌മാൻ, തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു. എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ.[1] തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ സ്‌ക്രീൻ നാമങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങൾ പുറത്തുവന്നു. ഇവയിലേറെയും സൂപ്പർ ഹിറ്റുകളായിരുന്നു.
2004 മുതൽ മലയാള സിനിമകളിൽ തിരിച്ചുവരവ് നടത്തിയ ഇദ്ദേഹം 2000 ന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായക, ഉപനായക വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]1967 മെയ് 27 ന് കെ.എം.അബ്ദുറഹ്‌മാന്റേയും സാവിത്രി നായരുടെയും മകനായി ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബിയിൽ ജനിച്ചു.[3] മലപ്പുറം ജില്ലയിലെ നിലമ്പൂരാണ് സ്വദേശം. റഷീൻ എന്നായിരുന്നു റഹ്മാന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്നപ്പോൾ പിതാവിന്റെ പേര് സ്വന്തം പേരാക്കുകയായിരുന്നു.ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബി സെന്റ് ജോസഫ് സ്കൂൾ, ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പാട് എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ കച്ച് വംശജയായ മെഹ്റുന്നിസയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്മാൻ, റഹ്മാന്റെ ഭാര്യാസഹോദരിയുടെ ഭർത്താവാണ്. 1987 വരെ കോഴിക്കോട് താമസിച്ച റഹ്മാൻ പിന്നീട് മൂന്നു വർഷം ബാംഗ്ലൂരിലാണ് താമസിച്ചത്. 1990ൽ ചെന്നൈയിൽ സ്ഥിരതാമസമാക്കി.
ചലച്ചിത്ര ലോകം
[തിരുത്തുക]മലയാളം സിനിമ
[തിരുത്തുക]പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു. കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തുവന്നു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ.എസ്. സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.
എൺപതുകളുടെ അവസാനം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങിയതോടെ റഹ്മാൻ മലയാള സിനിമയിൽ നിന്ന് മെല്ലെ അകന്നു. വർഷം ഒരു ചിത്രം എന്ന കണക്കിൽ കുറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും പിന്നീട് തീർത്തും ഇല്ലാതെയായി. 1997 മുതൽ 2003 വരെയുള്ള ഏഴ് വർഷത്തിനിടയിൽ ഒരു മലയാള സിനിമയിൽ മാത്രമാണ് റഹ്മാൻ അഭിനയിച്ചത്. തൊണ്ണൂറുകളിൽ റഹ്മാൻ അഭിനയിച്ച ഐ.വി. ശശിയുടെ 'അപാരത' എന്ന ചിത്രം മാത്രമാണ് വിജയിച്ചത്. മറ്റുള്ളവയൊക്കെ പരാജയമായി.
നീണ്ട ഇടവേളയ്ക്കു ശേഷം 2006ൽ റഹ്മാൻ മലയാളത്തിലേക്കു തിരിച്ചുവന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഉപനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം അൻവർ റഷീദിന്റെ രാജമാണിക്യത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 2007 ൽ രണ്ടു ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു. പത്തു വർഷത്തിനു ശേഷമായിരുന്നു മലയാളത്തിൽ റഹ്മാൻ നായകനായി ഒരു ചിത്രം പുറത്തുവന്നത്. എബ്രാഹം ലിങ്കൺ എന്ന ഈ ചിത്രത്തിൽ പക്ഷേ, കലാഭവൻ മണിയും മറ്റൊരു നായകനായി ഉണ്ടായിരുന്നു. മഹാസമുദ്രം, ഭാർഗവചരിതം മൂന്നാം ഖണ്ഡം,ഗോൾ,റോക്ക് എൻ റോൾ, നന്മ, വെറുതെ ഒരു ഭാര്യ (അതിഥി വേഷം), മോസ് എൻ ക്യാറ്റ്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ചു. പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന 'മുസാഫിർ, രാജസേനൻ സംവിധാനം ചെയ്യുന്ന ഭാര്യ ഒന്ന്, മക്കൾ മൂന്ന് എന്നീ ചിത്രത്തിൽ നായകവേഷങ്ങളിൽ അഭിനയിച്ചു. 2024 ൽ റഹ്മാൻ നായകനായി ഒമർലുലു ചിത്രം ചിത്രീകരണം തുടരുന്നു - Bad Boyz -
തമിഴ് സിനിമ
[തിരുത്തുക]1986ൽ പുറത്തിറങ്ങിയ നിലവേ മലരേയാണ് റഹ്മാന്റെ ആദ്യ തമിഴ് ചിത്രം. തമിഴ് നടൻ വിജയിൻറെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്. എ. ചന്ദ്രശേഖറായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നിലവേ മലരേ വൻ വിജയം നേടി. ഈ ചിത്രം പ്രിയവദയ്ക്കൊരു പ്രണയഗീതം എന്ന പേരിൽ മലയാളത്തിലും ഡബ് ചെയ്തു പുറത്തിറക്കി. കണ്ണേ കണ്ണേമുതേ, വസന്തരാഗം, അൻപുള്ള അപ്പ, ഒരുവർ വാഴും ആലയം തുടങ്ങിയ ചിത്രങ്ങളിലും തൊട്ടടുത്ത വർഷങ്ങളിൽ റഹ്മാൻ അഭിനയിച്ചു. അൻപുള്ള അപ്പയിൽ ശിവാജി ഗണേശനൊപ്പമാണ് റഹ്മാൻ അഭിനയിച്ചത്. 1989ൽ പുറത്തിറങ്ങിയ കെ. ബാലചന്ദ്രറിന്റെ പുതു പുതു അർത്ഥങ്ങൾ എന്ന ചിത്രമാണ് റഹ്മാനെ തമിഴിലെ തിരക്കുള്ള താരമാക്കിയത്. വൻ വിജയം നേടിയ ഈ ചിത്രം മൂന്നുറു ദിവസത്തോളം തുടർച്ചയായി പ്രദർശിപ്പിച്ചു. ഇളയരാജയുടെ നിരവധി ഹിറ്റ് ഗാനങ്ങളുള്ള ഈ ചിത്രത്തിൽ സിത്താരയും ഗീതയും ആയിരുന്നു റഹ്മാന്റെ നായികമാർ. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കെ.എസ്. രവികുമാറിന്റെ ആദ്യ ചിത്രമായ പുരിതായതെ പുതിർ റഹ്മാൻ നായകനായ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായി. വസന്ത് സംവിധാനം ചെയ്ത നീ പാതി നാൻ പാതി, ചിന്ന ദളപതി, ആത്മ, ഉടൻ പിറപ്പ്, അതിരടിപ്പടൈ, പൊൻവിലങ്ക്, കറുപ്പു വെള്ളൈ, കൽക്കി തുടങ്ങിയ റഹ്മാന്റെ ചിത്രങ്ങളും സൂപ്പർഹിറ്റുകളായി.
എ.ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത സംഗമം എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ റഹ്മാന്റെ താരമൂല്യത്തിന് തമിഴിൽ മങ്ങലേറ്റു. കെ.എസ്. രവികുമാറിന്റെ എതിരി എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ പിന്നീട് തമിഴിൽ തിരിച്ചെത്തുന്നത്. അമീർ സുൽത്താന്റെ റാം, ഹരികുമാർ സംവിധാനം ചെയ്ത തൂത്തുക്കുടി, വിഷ്ണുവർദ്ധന്റെ ബില്ല തുടങ്ങിയ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. എതിരി, റാം എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തത്. തൂത്തുക്കിടിയിലെയും റാമിലെയും അഭിനയം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. റഹ്മാൻ അഭിനയിച്ച ആദ്യ വില്ലൻ വേഷമായിരുന്നു എതിരി. പിന്നീട് ബില്ലയിലും റഹ്മാൻ വില്ലൻ വേഷം ചെയ്തു. മുരളീകൃഷ്ണ സംവിധാനം ചെയ്യുന്ന ബലം, അഹമദ് സംവിധാനം ചെയ്യുന്ന വാമനൻ എന്നീ ചിത്രങ്ങളിലാണ് റഹ്മാന്ർ ഇപ്പോൾ തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ കൂടെവിടെയിലെ നായിക സുഹാസിനിക്കൊപ്പം 25 വർഷത്തെ ഇടവേളയ്ക്കു ശേഷം റഹ്മാൻ അഭിനയിക്കുന്ന ചിത്രമാണ് ബലം. റഹ്മാന്റെ മലയാളത്തിലെ ഭാഗ്യ ജോഡിയായിരുന്ന രോഹിണി വാമനനിലു അഭിനയിക്കുന്നുണ്ട്.
തെലുഗു സിനിമ
[തിരുത്തുക]1986ൽ റഹ്മാന്റെ ആദ്യ തെലുഗു ചിത്രമായ രാസലീല പുറത്തുവന്നു. ചിത്രം നല്ല വിജയം നേടി. തൊട്ടുപിന്നാലെ അഭിനയിച്ച ചിനാരി സ്നേഹം എന്ന ചിത്രവും റഹ്മാന്റെ തെലുഗു വിജയം ചിത്രങ്ങളിലൊന്നാണ്. സൂപ്പർഹിറ്റ് സംവിധായകനായ കോടി രാമകൃഷ്ണയുടെ ഭാരത് ബന്ദ് എന്ന ചിത്രത്തിന്റെ വൻവിജയമാണ് തെലുഗു സിനിമയിൽ റഹ്മാന്റെ സ്ഥാനം ഉറപ്പിച്ചത്. കെ. വാസുവിന്റെ റപ്പൂട്ടി റൌഡി (ചിന്ന ദളപതി - തമിഴ്), ആർ.കെ. ശെൽവമണിയുടെ സമരം എന്നിവയും റഹ്മാന്റെ സൂപ്പർഹിറ്റ് തെലുഗു ചിത്രങ്ങളാണ്. വിജയശാന്തിയുടെ നായകനായി അഭിനയിച ശ്രീമതി സത്യഭാമ, കമാൻഡർ ജ്യോതി തുടങ്ങിയ ചിത്രങ്ങളും റഹ്മാന്റേതായി തെലുങ്കിൽ പുറത്തുവന്നു. 2005 ൽ പുറത്തിറങ്ങിയ ധൈര്യം എന്ന ചിത്രം പരാജയപ്പെട്ടതോടെ തെലുങ്കിലും റഹ്മാന് ഇടവേള വന്നു. തിരിച്ചുവരവിലും റഹ്മാൻ തെലുങ്കിൽ സ്ഥാനം പിടിച്ചു. എബ്രാഹം ലിങ്കൺ എന്ന മലയാള സിനിമയുടെ തെലുഗു ഡബ്ബിങ് നല്ല കളക്ഷൻ നേടിയതോടെ കൂടുതൽ അവസരങ്ങൾ റഹ്മാനെ തേടിയെത്തി. മുത്തയാല സുബ്ബയയ്യയുടെ ആലയം കഴിഞ്ഞ വർഷം പുറത്തിറങ്ങി. ഈ ചിത്രം സാമാന്യം നല്ല വിജയം നേടി. ബില്ലയുടെ തെലുഗു പതിപ്പായി ബില്ല-2009ലും റഹ്മാൻ അഭിനയിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കുന്ന അപൂർവം മലയാള നടൻമാരിൽ ഒരാളാണ് റഹ്മാൻ. കൂടെവിടെയാണ് ഈ ബഹുമതി നേടിക്കൊടുത്തത്. ഫിലിം ക്രിട്ടിക്സ്, ഫിലിം ചേമ്പർ അവാർഡുകളും കൂടെവിടെ റഹ്മാന് നേടിക്കൊടുത്തു. മലയാള സിനിമയുടെ 78 വർഷത്തെ ചരിത്രത്തിലെ ട്രെൻഡ്സെറ്റർ എന്ന ദുബായ് എത്തിസലാത്ത് എവറസ്റ്റ് ഫിലിം അവാർഡ് 2007ൽ റഹ്മാനെ തേടിയെത്തി. കമലാഹാസൻ, ശ്രീദേവി, മഞ്ജു വാര്യർ, നദിയ മൊയ്തു തുടങ്ങിവർക്കിടയിൽ നിന്ന് വോട്ടെടുപ്പിലൂടെ ജനങ്ങളാണ് റഹ്മാനെ ഈ അവാർഡിനു തിരഞ്ഞെടുത്തത്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]മലയാളം
[തിരുത്തുക]Denotes films that have not yet been released |
വർഷം | സിനിമ | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2019 | ബ്ലൂ | TBA | Filming |
2019 | എൻറെ സത്യാന്വേഷണ പരീക്ഷകൾ | ജോ | Filming |
2019 | വൈറസ് | Dr. റഹിം | |
2018 | രണം | Damodar Ratnam | |
2016 | മറുപടി | എബി | |
2015 | ലാവണ്ടർ | Ayaan/Ajay | |
2013 | മുംബൈ പോലീസ് | CP Farhan Aman | |
2013 | മുസാഫിർ | Humayoon/Musafir | |
2013 | ലില്ലീസ് ഓഫ് മാർച്ച് | Himself | |
2012 | ബാച്ച്‍ലർ പാർട്ടി | Benny | |
2012 | മഞ്ചാടിക്കുരു | Raghu Maaman | |
2011 | ട്രാഫിക് | Sidharth Shankar | |
2009 | മൌസ് ആൻറ് ക്യാറ്റ് | Sumesh Vasudev | |
2009 | ഭാര്യ ഒന്ന് മക്കൾ മൂന്ന് | Raju | |
2009 | കേരളാ കഫേ / ഐലൻറ് എക്സ്പ്രസ് | Ranji | |
2008 | വെറുതേ ഒരു ഭാര്യ | Police officer | |
2007 | അബ്രഹാം & ലിങ്കൺ | Lincoln George | |
2007 | നന്മ | Nakulan | |
2007 | ഗോൾ | Vijay | |
2007 | റോക്ക് & റോൾ | Henry | |
2006 | ഭാർഗ്ഗവ ചരിതം മൂന്നാം ഖണ്ഡം | Vinod | |
2006 | മഹാസമുദ്രം | ||
2005 | രാജാമാണിക്യം | Raju | |
2004 | ബ്ലാക്ക് | Ashok Srinivas | |
2000 | ഡ്രീംസ് | Peter | |
1996 | ഹിറ്റ്‍ലിസ്റ്റ് | Soloman/Hitler | |
1996 | കിങ് സോളമൻ | Soloman | |
1995 | മഴവിൽക്കൂടാരം | Jithin Babu | |
1991 | അപാരത | Prathapan | |
1990 | വീണ മീട്ടിയ വിലങ്ങുകൾ | Dileep | |
1989 | കാലാൽപട | Sunny | |
1989 | ചരിത്രം | Raju Manavalan and Albert | dual role |
1988 | മുക്തി | Sudhakaran | |
1988 | മൂന്നാം പക്കം | Lopez | |
1987 | ആൺകിളിയുടെ താരാട്ട് | Babu | |
1987 | ഗായത്രിദേവി എൻറെ അമ്മ | Appu | |
1987 | ഇത്രയും കാലം | Pappachan | |
1986 | ഒന്നാം പ്രതി ഒളിവിൽ | ||
1986 | കരിയിലക്കാറ്റുപോലെ | അനിൽകുമാർ | |
1986 | പപ്പൻ പ്രിയപ്പെട്ട പപ്പൻ | പപ്പൻ | |
1986 | സുനിൽ വയസ്സ് 20 | സുനിൽ | |
1986 | കൂടണയും കാറ്റ് | ||
1986 | പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ||
1986 | ചിലമ്പ് | Paramu | |
1986 | എന്ന് നാഥൻറെ നിമ്മി | Nathan | |
1986 | ആയിരം കണ്ണുകൾ | ||
1986 | അറിയാത്ത ബന്ധം | ||
1985 | പുന്നാരം ചൊല്ലി ചൊല്ലി | Biju | |
1985 | ഈ തണലിൽ ഇത്തിരി നേരം | ||
1985 | ഈറൻ സന്ധ്യ | Raju | |
1985 | തമ്മിൽ തമ്മിൽ | Vivek | |
1985 | കഥ ഇതുവരെ | വിനയൻ | |
1985 | കൂടും തേടി | റെക്സ് | |
1985 | എൻറെ കാണാക്കുയിൽ | സുരേഷ് | |
1985 | ഇവിടെ ഈ തീരത്ത് | ഗോപിനാഥ് | |
1985 | ഒരിക്കൽ ഒരിടത്ത് | സേതു | |
1985 | ഈ ലോകം ഇവിടെ കുറേ മനുഷ്യർ | ബാലു | |
1985 | ഉപഹാരം | Ajit Chandran | |
1985 | വാർത്ത | Unnikrishnan | |
1985 | അങ്ങാടിക്കപ്പുറത്ത് | Charley | |
1985 | കണ്ടു കണ്ടറിഞ്ഞു | Kunjunni | |
1984 | ഇവിടെ തുടങ്ങുന്നു | Babu | |
1984 | അടുത്തടുത്ത് | Raju | |
1984 | അടിയൊഴുക്കുകൾ | ചന്ദ്രൻ | |
1984 | അറിയാത്ത വീഥികൾ | ബാബു | |
1984 | ഉയരങ്ങളിൽ | ചന്ദ്രൻ | |
1984 | പറന്ന് പറന്ന് പറന്ന് | എമിൽ | |
1984 | കാണാമറയത്ത് | ബേബി | |
1984 | ഇത്തിരിപ്പൂവേ ചുവന്ന പൂവേ | ഉണ്ണി | |
1984 | കളിയിൽ അൽപ്പം കാര്യം | ബാബു | |
1983 | കൂടെവിടെ | രവി പുത്തൂരാൻ |
തമിഴ്
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2019 | Operation Arapaima | Naval Officer | Filming |
2019 | Seven | Vijay Prakash | |
2017 | Sathura Adi 3500 | ||
2017 | Oru Mugathirai | Sathyamoorthy Rathnavel | |
2017 | Pagadi Aattam | Devendrakumar | |
2016 | Dhuruvangal Pathinaaru | Deepak | |
2016 | Kuttrame Thandanai | Vijay Prakash | |
2015 | 36 Vayadhinile | Tamizhselvan | |
2014 | Ennamo Nadakkudhu | Burma | |
2013 | Singam II | Thangaraj | |
2012 | Billa II | Jagdish | |
2011 | Lathika | Anthony | |
2011 | Vandhan Vendran | Commissioner of Mumbai | |
2009 | Vaamanan | John Vijay | |
2009 | Balam | Abhishek | |
2007 | Kuttrapathirikai | Arun | |
2007 | Billa | Jagdish/Gokulnath | |
2006 | Kasu | ||
2006 | Thoothukudi | ||
2005 | Raam | Umar | |
2004 | Ethiri | Raghavan | |
2001 | Ninaikkatha Naalillai | Arun | |
1999 | Sangamam | Selvam | |
1999 | Suryodayam | Bala | |
1996 | Kalki | Paranjothi | |
1995 | Dear Son Maruthu | Maruthu | |
1995 | Paattu Padava | Rishi | |
1994 | Hero | ||
1994 | Athiradi Padai | ||
1993 | Karuppu Vellai | ||
1993 | Udan Pirappu | Viji | |
1993 | Athma | Raghu | |
1993 | Nam Nattu Rajakkal | ||
1993 | Pon Vilangu | ||
1992 | Mappillai Vanthachu | ||
1992 | Naane Varuven | ||
1992 | Thambi Pondatti | Somu | |
1991 | Paattondru Ketten | ||
1991 | Pudhiya Raagam | Raja | |
1990 | Puriyaadha Pudhir | ||
1990 | Seetha | Vijay | |
1990 | Manaivi Vantha Neram | ||
1990 | Pattanamdhan Pokalamadi | ||
1990 | Pagalil Pournami | ||
1990 | Pattikattan | ||
1990 | Aarathi Edungadi | ||
1990 | Puriyaadha Pudhir | ||
1989 | Pudhu Pudhu Arthangal | Mani bharathi | |
1988 | Oruvar Vazhum Aalayam | Jeeva | |
1987 | Anbulla Appa | Madhu | |
1987 | Meendum Mahan | Raghu | |
1986 | Vasantha Raagam | ||
1986 | Kanne Kaniyamuthe | ||
1986 | Nilave Malare | Vijay |
തെലുങ്ക്
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2019 | Seven | Police Officer Vijay Prakash | |
2018 | Antariksham 9500 KMPH | ISC Director Chandra kanth | |
2016 | Janatha Garage | Shiva | |
2014 | Govindudu Andarivadele | Dr. Chandrasekhar Rao | |
2013 | Shatruvu | Mayor Aravind | |
2012 | Adhinayakudu | Ramakrishna Prasad's brother | |
2011 | Oosaravelli | DCP | |
2010 | Simha | Jagadish Prasad | |
2009 | Billa | Devil/Dharmendra | |
2008 | Aaalayam | ||
2005 | Dhairyam | ||
2000 | Sri Srimathi Sathyabhaama | ||
1994 | Khaidi No. 1 | Dubbed into Tamil as Hero | |
1994 | Samaram | ||
1993 | Aadarsham | ||
1993 | Repati Rowdy | ||
1991 | Samsara Veena | ||
1991 | Bharath Bandh | ||
1991 | Priyathama | ||
1989 | Bharyalu Jagratha | ||
1989 | Chinnari Sneham | ||
1987 | Raputy Rowdy | ||
1987 | rasa leela | 'hero'(debut) | |
1984 | Manmadha Saamrajyam |
ടി.വി. പരമ്പര
[തിരുത്തുക]- 1996-1998 :Kadhal Pagadai - Tamil television soap - By K. Balachandar (Sun TV)
- 2013: Jagritha -Malayalam television soap -(Kairali TV)
- റിയാലിറ്റി ഷോ ജഡ്ജ്
- സൂപ്പർ ജോഡി (2010) -(Surya TV) -Malayalam
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ഔദ്യോഗിക ബ്ലോഗ്
- fan club
- Rahman IMDB
- Rahman blogs
- Rahman Photos
- Rahman Autobiography
- Manorama Interview Archived 2012-12-16 at Archive.is
അവലംബം
[തിരുത്തുക]- ↑ "Hero is now actor of substance". The Hindu. Retrieved 2014-07-20.
- ↑ "Manorama Online | Interviews". manoramaonline.com. Archived from the original on 28 നവംബർ 2013. Retrieved 20 ജൂലൈ 2014.
- ↑ "സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ അന്തരിച്ചു; അന്ത്യം നിലമ്പൂരിലെ വീട്ടിൽ".