Jump to content

രേവതി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രേവതി (ചലച്ചിത്രനടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രേവതി
ജനനം
ആശ കേളുണ്ണി നായർ

(1966-07-08) 8 ജൂലൈ 1966  (58 വയസ്സ്)
കൊച്ചി
തൊഴിൽതെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി, സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്
സജീവ കാലം1983-തുടരുന്നു
ജീവിതപങ്കാളി(കൾ)സുരേഷ് മേനോൻ(വിവാഹമോചനം : 1986-2002)
കുട്ടികൾമഹിമ

സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് രേവതി.(ജനനം : 8 ജൂലൈ 1966) ആൺകിളിയുടെ താരാട്ട്(1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ(1988), വരവേൽപ്പ്(1989), ദേവാസുരം(1993), മായാമയൂരം(1993), അഗ്നിദേവൻ(1995) എന്നിവയാണ് രേവതിയുടെ പ്രധാന മലയാള സിനിമകൾ.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്ന മേജർ കേളുണ്ണി നായരുടേയും ലളിതയുടേയും മകളായി 1966 ജൂലൈ എട്ടിന് കൊച്ചിയിൽ ജനിച്ചു.

ഏഴാം വയസ് മുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979-ൽ ചെന്നൈയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു.

1983-ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത് നായികയെ അന്വേഷിച്ച് നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അദ്ദേഹത്തിൻ്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു.

1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയാണ് അദ്യ മലയാളം ചിത്രം.

തേവർ മകൻ, മറുപടി, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്‌. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 2002-ൽ സംവിധായകയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002-ലെ ദേശീയ പുരസ്കാരം ഈ സിനിമ നേടി.

2011-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച് റിലീസായ കേരള കഫേയിലെ മകൾ എന്ന ഹസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

ഭരതൻ സംവിധാനം ചെയ്ത തേവർമകൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി.

സംവിധാനം, കഥ

ശബ്ദം നൽകിയ സിനിമകൾ

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്

  • മികച്ച നടി
  • ഭൂതകാലം 2022

ഫിലിംഫെയർ അവാർഡ്

  • മികച്ച നടി
  • കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988[5].

അഭിനയിച്ച മലയാള സിനിമകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "രേവതി - Revathi | M3DB" https://m3db.com/revathi
  2. "ഇവളെന്റെ രക്തം: മകൾക്കൊപ്പം ആദ്യമായി രേവതി | Revathy Daughter" https://www.manoramaonline.com/movies/movie-news/2019/04/16/revathy-with-daughter-mahima-pictue.html
  3. "അന്നൊന്നും ഭാഗ്യം തുണച്ചില്ല; രേവതിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം | Revathy State Film Award" https://www.manoramaonline.com/movies/movie-news/2022/05/27/revathy-first-kerala-state-film-award.html
  4. "മമ്മൂക്കാ, ലാലേട്ടാ... ഇത്തരം 'തമാശകൾ' ഇനി വേണ്ട: രേവതി | Revathy Mammootty Mohanlal" https://www.manoramaonline.com/movies/exclusives/2018/07/02/actress-revathy-about-wcc-amma-association.html
  5. "പിറന്നാൾക്കിലുക്കം" (in Malayalam). Malayala Manorama. Archived from the original on 2009-07-10. Retrieved 2009-07-08.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രേവതി_(നടി)&oldid=4100868" എന്ന താളിൽനിന്ന് ശേഖരിച്ചത്