രംഗനതിട്ടു പക്ഷിസങ്കേതം
രംഗനതിട്ടു പക്ഷിസങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location in Map of Karnataka | |
Location | Mandya, Karnataka, India |
Coordinates | 12°24′N 76°39′E / 12.400°N 76.650°E |
Area | 40 ഏക്കർ (16 ഹെ) |
Established | 1940 |
Visitors | 304,000 (in 2016–17) |
Governing body | Ministry of Environment and Forests, Government of India |
ഇന്ത്യയിലെ കർണ്ണാടകസംസ്ഥാത്തിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് രംഗനതിട്ടു പക്ഷിസങ്കേതം[1]. ഇത് കർണ്ണാടകയിലെ പക്ഷികാശി എന്നറിയപ്പെടുന്നു. കർണ്ണാടകയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണിത്[2]. 40 ഏക്കറാണ് ഇതിന്റെ വിസ്തതി. കാവേരിനദിയുടെ തീരത്തുള്ള ആറ് ചെറുദ്വീപുകൾ ചേർന്നതാണ് ഈ പക്ഷിസങ്കേതം[3]. ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിൽനിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് രംഗനതിട്ടു. മൈസൂരിൽനിന്നും 16 കിലോമീറ്റർ അകലെയാണിത്. 2016-17 കാലഘട്ടത്തിൽ ഏതാണ്ട് മൂന്നുലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു എന്നതുതന്നെ ഇത് ഇന്ത്യയിലെതന്നെ ഒരു പ്രധാന പക്ഷിസങ്കേതമാണെന്ന് കാണിക്കുന്നു[4].
ചരിത്രം
[തിരുത്തുക]കാവേരിനദിക്കുകുറുകെ ഈ ചെറുദ്വീപുകൾ ഉണ്ടായത് 1648 ൽ മൈസൂർ രാജാവായ കാന്തീരവ നരംസിംഹരാജ വഡിയാർ കാവേരിക്കുകുറുകെ ഒരു ജട്ടിനിർമ്മിക്കുന്നതിന്റെ ഭാഗമായാണ്. ഈ ദ്വീപുകൾ പക്ഷികളുടെ പ്രധാന മുട്ടയിടൽ കേന്ദ്രങ്ങളാണെന്ന് പ്രശസ്ത പക്ഷിനിരീക്ഷകൻ സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം മൈസൂർ രാജാക്കന്മാരോട് ഈ ദ്വീപുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം 1940 ൽ ഇത് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു[5]. കർണ്ണാടക വനം വകുപ്പ് ഈ പക്ഷിസങ്കേതം പരിപാലിക്കുകയും അത് വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി ചുറ്റുപാടുമുള്ള മറ്റ് സ്വകാര്യ ദ്വീപുകളും വാങ്ങി ഈ പക്ഷിസങ്കേതത്തിലേക്ക് ചേർക്കപ്പെട്ടു.[6]
എത്തിച്ചേരാൻ
[തിരുത്തുക]ഏറ്റവും അടുത്തുള്ള പട്ടണം ശ്രീരംഗപട്ടണമാണ്. ഇത് മൂന്ന് കിലോമീറ്റർ അകലെയാണ്. മൈസൂർ 19 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. അടുത്തുള്ള തീവണ്ടിനിലയം ശ്രീരംഗപട്ടണം തന്നെയാണ്. അടുത്തുള്ള വിമാനത്താവളം മൈസൂർ വിമാനത്താവളമാണ്. അടുത്തുകൂടി കടന്നുപോകുന്ന ഹൈവേ ബംഗളുരു-മൈസൂർ ഹൈവേയാണ്.
ചിത്രശാല
[തിരുത്തുക]-
Entrance to the Sanctuary Road
-
Pied Kingfishers, Ranganathittu
-
Open billed storks, Ranganathittu
-
Meal partners, painted storks aiding each other, Ranganathittu
-
Snowy egret pair, Ranganathittu
-
Pair of greater thick-knees, Ranganathittu
-
Colony of white ibis, Ranganathittu
-
Crocodile Gaping
അവലംബം
[തിരുത്തുക]- ↑ "From Here and There". Deccan Herald. Retrieved 23 November 2010.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Karnataka News : Rs. 1 crore sanctioned for developing Bonal Bird Sanctuary near Surpur". The Hindu. 2011-01-08. Archived from the original on 2013-10-16. Retrieved 2012-12-05.
- ↑ "Ranganathittu Bird Sanctuary".
- ↑ Shivakumar, M. K. (24 April 2017). "Ranganathittu draws over 24 lakh tourists since 2008-09". The Hindu. Retrieved 26 April 2017.
- ↑ "Ranganathittu Bird Sanctuary". The Hindu. Chennai, India. 25 September 2006. Archived from the original on 2011-01-23. Retrieved 23 November 2010.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ Shiva Kumar, M T (9 June 2012). "Creating more space for the birds". The Hindu. Retrieved 19 February 2013.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ranganathittu Photos Archived 2007-12-31 at the Wayback Machine.
- Ranganathittu Bird Sanctuary- A Report Archived 2012-06-17 at the Wayback Machine.