യോജിംബോ
യോജിംബോ | |
---|---|
പ്രമാണം:Yojimbo (movie poster).jpg | |
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം | |
കഥ | അകിര കുറോസാവ |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | മസാരു സാറ്റോ |
ഛായാഗ്രഹണം | കാസുവോ മിയാഗാവ |
ചിത്രസംയോജനം | അകിര കുറോസാവ |
സ്റ്റുഡിയോ | ടോഹോ സ്റ്റുഡിയോസ് |
വിതരണം | ടോഹോ |
റിലീസിങ് തീയതി | ഏപ്രിൽ 25, 1961 |
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 110 മിനിട്ടുകൾ |
അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ (用心棒 Yōjinbō ). ഇതൊരു ജിഡായിഗേകി ചലച്ചിത്രമാണ്. ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ ശ്രമിക്കുന്നു.
യോജിംബോയുടെ വൻ വിജയം കാരണം കുറോസാവയുടെ അടുത്ത ചലച്ചിത്രമായ സൻജുറോയുടെ (1962) കഥയിൽ മാറ്റങ്ങൾ വരുത്തി റോണിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തി.[1][2] രണ്ട് ചലച്ചിത്രങ്ങളിലും മോൺ എന്ന മുദ്രയുള്ള കടുത്ത നിറത്തിലുള്ള കീറ കിമോണോയാണ് റോണിൻ ധരിക്കുന്നത്.
കഥ
[തിരുത്തുക]1860 കളിൽ ടോകുഗാവ ഷോഗണേറ്റിന്റെ[a] അവസാന വർഷങ്ങളിൽ ഒരു റോണിൻ (യജമാനനില്ലാത്ത സമുറായി) ജപ്പാനിലൂടെ അലഞ്ഞുനടക്കുകയാണ്. ഒരു സ്ഥലത്തുവച്ച് പ്രായമായ ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ മകൻ രണ്ട് ഗാങ്ങുകൾ തമ്മിൽ യുദ്ധം നടക്കുന്ന ഒരു ടൗണിലേയ്ക്ക് ഒളിച്ചോടിയ കാര്യം സംസാരിക്കുന്നത് ഇദ്ദേഹം കേൾക്കുന്നു. റോണിൻ ആ നഗരത്തിലേയ്ക്ക് പോകുന്നു. അവിടത്തുകാർ ഇദ്ദേഹത്തോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുന്നു.
ദുർബലരായ കക്ഷിയായ സൈബേയിയോട് തന്നെ അവരുടെ ഭാഗത്ത് നിയമിക്കാൻ ഇദ്ദേഹം പ്രേരിപ്പിക്കുന്നു. ഉഷിറ്റോരയുടെ മൂന്നുപേരെ കൊന്നുകൊണ്ടാണ് ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുന്നത്. സൈബേയി ഉഷിടോറയോട് യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നു. പക്ഷേ ഇതിനുശേഷം തന്നെ കൊല്ലാനാണ് പദ്ധതിയെന്ന് സൻജുറോ മനസ്സിലാക്കുന്നു. യുദ്ധത്തിന് മുൻപ് ഒരു എഡോ ഉദ്യോഗസ്ഥൻ വരുന്നത് രണ്ടു കക്ഷികളും പിന്മാറാനിടയാക്കുന്നു.
ഉഷിറ്റോരയുടെയും സൈബേയിയുടെയും ഭാഗത്താണ് താൻ എന്ന ധാരണയുണ്ടാക്കുന്നതരത്തിലാണ് സൻജുറോ പെരുമാറുന്നത്.
ഉഷിറ്റോറ സൈബേയിയെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാൻ തീരുമാനിക്കുമ്പോൾ സൻജുറോ രക്ഷപെടുന്നു. സൈബേയിയും കുടുംബവും കൊലചെയ്യപ്പെടുന്നു. പരിക്കേറ്റ സൻജുറോ ഒരു സെമിത്തേരിയിൽ വച്ച് സൗഖ്യപ്പെടുന്നു. പട്ടണത്തിൽ തിരിച്ചെത്തുന്ന ഇദ്ദേഹം ഉഷിറ്റോരയെയും ആൾക്കാരെയും കൊല്ലുന്നതിൽ വിജയിക്കുന്നു. ഒരാളെമാത്രമാണ് സൻജുറോ രക്ഷപെടാൻ അനുവദിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- തോഷിറോ മിഫ്യൂണെ "കുവാബറ്റാകെ" സൻജുറോയുടെ വേഷത്തിൽ
- തത്‌സുയ നകഡായി ഉനോസുകെയുടെ വേഷത്തിൽ
- യോകോ സുകാസ നുയിയുടെ വേഷത്തിൽ
- ഇസൂസു യമാഡ ഓറിന്റെ വേഷത്തിൽ
- ഡൈസുകേ കാറ്റോ ഇനോകിചിയുടെ വേഷത്തിൽ
- സൈസാബുറോ കവാസു സൈബേയിയുടെ വേഷത്തിൽ
- തകാഷി ഷിമൂറ ടോകുവെമോണിന്റെ വേഷത്തിൽ
- ഹിറോഷി ടചികാവ യോയിചിറോയുടെ വേഷത്തിൽ
- യോസുകേ നറ്റ്സുകി കർഷകന്റെ മകന്റെ വേഷത്തിൽ
- ഐജിറോ ടോണോ ഗോൺജിയുടെ വേഷത്തിൽ (ഇസാകായ ഉടമസ്ഥൻ)
- കമടാറി ഫ്യൂജിവാര ടാസെമോണിന്റെ വേഷത്തിൽ
- ഇകിയോ സവാമുറ ഹൻസുകേയുടെ വേഷത്തിൽ
- അറ്റ്സുഷി വറ്റാനബേ ശവപ്പെട്ടിക്കാരൻ
- സുസുമു ഫ്യൂജിത ഹൊമ്മയുടെ വേഷത്തിൽ
- ക്യു സസാങ്ക യുഷിറ്റോരയുടെ വേഷത്തിൽ
- നമിഗോറോ റാഷോമോൺ കന്നുകിയുടെ വേഷത്തിൽ
- യോഷിയോ സുഹിയ കൊഹേയുടെ വേഷത്തിൽ
നിർമ്മാണം
[തിരുത്തുക]രചന
[തിരുത്തുക]1942 ലെ ഫിലിം നോഹ്വ ക്ലാസ്സിക്കായ ദ ഗ്ലാസ്സ് കീ എന്ന ചലച്ചിത്രമാണ് യോജിംബോ എന്ന ചിത്രമുണ്ടാക്കുവാൻ പ്രേരണയായത് എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.[3][4]
എന്താണ് പേരെന്ന് ചോദിക്കുമ്പോൾ റോണിൻ മൾബെറി തോട്ടത്തിലേയ്ക്ക് നോക്കിക്കൊണ്ട് "കുവാബറ്റാകെ സൻജുറോ" എന്ന് ഉത്തരം നൽകുന്നുണ്ട്. കുവാബറ്റാകെ എന്നാൽ മൾബെറി എന്നാണർത്ഥം. "പേരില്ലാത്ത മനുഷ്യൻ" എന്ന നായകസങ്കൽപ്പത്തിന്റെ ഒരു ഉദാഹരണമാണിത്. [5]
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്
[തിരുത്തുക]യോജിംബോയിൽ അഭിനയിച്ച പല അഭിനേതാക്കളും (തോഷിറോ മിഫ്യൂണെ, തകാഷി ഷിമ്യൂറ, തത്‌സുയ നകഡായി എന്നിവർ ഉദാഹരണം) കുറസോവയുടെ മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [6]
ചിത്രീകരണം
[തിരുത്തുക]വൈകി വന്നതിന് ഒരു ദിവസം കുറസോവ മിഫ്യൂണെയെ ശാസിച്ച ശേഷം അദ്ദേഹം എല്ലാ ദിവസവും 6:00 മണിയോടെ മേക്കപ്പ് ധരിച്ച് ഷൂട്ടിംഗിന് തയ്യാറായിരിക്കും.[7]
ക്യാമറാമാനായ കാസുവോ മിയാഗാവയോടൊപ്പം കുറാസോവ ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണിത്.[8] വാൾപ്പയറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത് യോഷിയോ സുഗിനോ, റിയു കുസേ എന്നിവരാണ്.[9]
സ്വീകരണം
[തിരുത്തുക]എമ്പയർ മാഗസിന്റെ ഏറ്റവും മികച്ച 500 ചിത്രങ്ങളുടെ പട്ടികയിൽ യോജിംബോ 95ആം സ്ഥാനത്തായിരുന്നു.[10] ചിതം മികച്ച കോസ്റ്റ്യൂം ഡിസൈനിന്റെ ഒസ്കാർ പുരസ്കാരങ്ങൾക്കായി നിർദ്ദേശിക്കപ്പെടുകയുണ്ടായി.
ശേഷിപ്പുകൾ
[തിരുത്തുക]ജപ്പാനിലും പാശ്ചാത്യ രാജ്യങ്ങളിലും യോജിംബോ പല കലാരൂപങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.
1964-ൽ യോജിംബോ എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ് എന്ന പേരിൽ ഇംഗ്ലീഷിൽ റിമേക്ക് ചെയ്തു. ക്ലിന്റ് ഈസ്റ്റ്‌വുഡ് പേരില്ലാത്ത മനുഷ്യനായി പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രമായിരുന്നു ഇത്. കുറോസാവയുടെ ചിത്രത്തിന്റെ അവകാശം നേടാൻ ലിയോണിന് സാധിക്കാതിരുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മൂന്ന് വർഷം താമസിക്കുകയുണ്ടായി.
ജാങ്കോ എന്ന ചിത്രവും ഈ കഥയെ ആസ്പദമാക്കി ഉണ്ടാക്കിയതാണ്.[11][12][13]
1970ലെ സാടോയിച്ചി മീറ്റ്സ് യോജിംബോ എന്ന ചിത്രം മിഫ്യൂണെയെ റോണിനോട് സാമ്യമുള്ള കഥാപാത്രമായി അവതരിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- കുറിപ്പുകൾ
- ↑ On screen text at about 0:2:15
- സൈറ്റേഷനുകൾ
- ↑ Richie, Donald. The films of Akira Kurosawa. p. 156.
- ↑ Yoshinari Okamoto (director). Kurosawa Akira: Tsukuru to iu koto wa subarashii.
- ↑ Desser, David (1983). "Towards a Structural Analysis of the Postwar Samurai Film". Quarterly Review of Film Studies (Print). 8.1. Redgrave Publishing Company: 33. ISSN 0146-0013.
- ↑ Barra, Allen (2005). "From Red Harvest to Deadwood". Salon. Archived from the original on 2008-12-05. Retrieved 2016-11-27.
- ↑ Dashiell Hammett. Red Harvest. ISBN 0-679-72261-0.
- ↑ "Kurosawa's Actors". kurosawamovies.com. Archived from the original on 2016-11-18. Retrieved 18 November 2016.
- ↑ Peary, Gerald (June 6, 1986). "Toshiro Mifune". The Globe and Mail. Archived from the original on 2011-07-26. Retrieved 2013-04-30.
One day Kurosawa said, 'I won't mention names, but the actors are late.' I said. 'What are you talking about? I'm the actor.' Every day after that, when Kurosawa arrived, I would be there already, in costume and makeup from 6 a.m. I showed him.
- ↑ Bergan, Ronald. "Kazuo Miyagawa The innovative Japanese cinematographer whose reputation was made by Rashomon". theguardian.com. Retrieved 18 November 2016.
- ↑ Li, Christopher. "Interview with Yoshio Sugino of Katori Shinto-ryu, 1961". aikidosangenkai.org. Retrieved 18 November 2016.
- ↑ "The 500 Greatest Movies Of All Time". Empire. Bauer Media Group. Archived from the original on 2011-08-17. Retrieved August 17, 2011.
- ↑ Marco Giusti, Dizionario del western all'italiana, 1st ed. Milan, Mondadori, August 2007. ISBN 978-88-04-57277-0.
- ↑ Django (Django: The One and Only) [DVD]. Los Angeles, California: Blue Underground.
- ↑ Alex Cox, 10,000 Ways to Die: A Director's Take on the Spaghetti Western, Oldcastle Books, September 1, 2009. ISBN 978-1842433041.