Jump to content

യുബിക്വിറ്റി (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുബിക്വിറ്റി
യുബിക്വിറ്റി ഇൻസ്റ്റാളർ ഉബുണ്ടു 12.04 എൽടിഎസ് പ്രിസൈസ് പാൻഗോലിനിൽ..
വികസിപ്പിച്ചത്ഉബുണ്ടു ഇൻസ്റ്റാളർ സംഘം
ആദ്യപതിപ്പ്ജൂൺ 2006
Stable release
2.10.16 / ഏപ്രിൽ 20 2012 (2012-04-20), 4578 ദിവസങ്ങൾ മുമ്പ്[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപൈത്തൺ
ജിയുഐ: ജിടികെ , ക്യൂട്ടി
ഓപ്പറേറ്റിങ് സിസ്റ്റംഗ്നു/ലിനക്സ്
പ്ലാറ്റ്‌ഫോംഡെബിയൻ വ്യുൽപ്പന്നങ്ങൾ
ലഭ്യമായ ഭാഷകൾവിവിധം
തരംഇൻസ്റ്റാളർ
അനുമതിപത്രംജിപിഎൽ വി.2
വെബ്‌സൈറ്റ്launchpad.net/ubiquity

ഉബുണ്ടു ലിനക്സിലും മറ്റും ഉപയോഗിക്കുന്ന ലളിതമായ ഒരു ലിനക്സ് ഇൻസ്റ്റാളർ സോഫ്റ്റ്‌വെയർ ആണ് യുബിക്വിറ്റി .ലൈവ് സിഡിയിൽ നിന്നും പ്രവർത്തിക്കുന്ന യുബിക്വിറ്റിക്ക് ക്യുട്ടിയിലും ജിറ്റികെ ലും ഉണ്ടാക്കിയ ഗ്രാഫിക്കൽ ഇന്റർഫേസുകൾ ഉണ്ട്. ഉബുണ്ടു 6.06 ൽ ആണ് യുബിക്വിറ്റി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.

പ്രത്യേകതകൾ

[തിരുത്തുക]
  • പ്രാദേശികവൽക്കരണത്തിനുള്ള പിന്തുണ
  • ഇൻസ്റ്റലേഷൻ അനുബന്ധ പ്രവർത്തനങ്ങൾ സ്വയംപ്രേരിതമയി ചെയ്യുന്നു
  • ആവശ്യമനുസരിച്ച് രൂപപ്പെടുത്തിയെടുക്കുവാനുള്ള എളുപ്പം
  • പ്രവർത്തന തടസ്സങ്ങൾ സ്വയം കണ്ടു പിടിക്കുവാനുള്ള കഴിവ്
  • സമയമേഖല ഗ്രാഫിക്കലായി തെരെഞ്ഞെടുക്കുവാനുള്ള സൗകര്യം
  • ഇൻസ്റ്റലേഷനൊപ്പം ഉപയോക്താവിന്റെ നിലവിലുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ (ലിനക്സ്, വിൻഡോസ്, മാക് എന്നിവയിൽ ഏതാണെങ്കിലും) വിവരങ്ങൾ എടൂക്കുവനുള്ള സൗകര്യം. താഴെപ്പറയുന്ന വിവരങ്ങൾ ഇങ്ങനെ എടുക്കുവാൻ സാധിക്കും
    • യൂസർ അക്കൗണ്ടുകൾ
    • ഇ-മെയിൽ അക്കൗണ്ടുകൾ
    • ഇൻസ്റ്റന്റ് മെസ്സേജിങ്ങ് അക്കൗണ്ടുകൾ
    • ബുക്ക്മാർക്കുകൾ
    • ഉപയോക്താവിന്റെ ചിത്രങ്ങൾ, വാൾപേപ്പർ, പ്രമാണങ്ങൾ എന്നിവ. (വിൻഡോസിൽ നിന്നു മാത്രം)

പുറംകണ്ണികൾ

[തിരുത്തുക]
  1. ഉബുണ്ടു സമൂഹ വിക്കിയിൽ യുബിക്വിറ്റി
  2. സോഫ്റ്റ്‌വെയർ വികസനത്തിനുള്ള സൗകര്യങ്ങൾ നൽകുന്ന ലോഞ്ച്പാഡ് വെബ്സൈറ്റിൽ യുബിക്വിറ്റിയുടെ താൾ

അവലംബം

[തിരുത്തുക]