മ്യൂസിയം ഓഫ് ഇന്നസൻസ്
നൊബേൽ സാഹിത്യ ജേതാവും തുർക്കി ഭാഷ നോവലിസ്റ്റുമായ ഓർഹാൻ പാമൂക്കിന്റെ നോവലാണ് മ്യൂസിയം ഒഫ് ഇനൊസൻസ് (Museum of Innocence (Turkish: Masumiyet Müzesi).
1975-1984 കാലഘട്ടത്തിലെ കഥ പറയുന്ന ഈ നോവൽ പ്രസിദ്ധീകൃതമായത് 2008ലാണ്. ധനിക കുടുംബാംഗമായ കെമാലും(Kemal) അയാളുടെ ബന്ധുവും ദരിദ്രകുടുംബത്തിൽപ്പെട്ടവളുമായ ഫ്യുസനും (Fusun). തമ്മിലുള്ള പ്രണയമാണ് നോവലിന്റെ ഇതിവൃത്തം.
പ്രമാണം:Masmiyetmuzesi.jpg | |
കർത്താവ് | Orhan Pamuk |
---|---|
യഥാർത്ഥ പേര് | Masumiyet Müzesi |
പരിഭാഷ | Maureen Freely |
രാജ്യം | Turkey |
ഭാഷ | Turkish |
പ്രസാധകർ | İletişim |
പ്രസിദ്ധീകരിച്ച തിയതി | 2008 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 2009 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 592 pp. (original Turkish) |
ISBN | 978-975-05-0609-3 (original Turkish) |
OCLC | 276510603 |
കഥാസാരം
[തിരുത്തുക]സെബിൽഎന്ന ഒരു സുന്ദരിയുമായി കെമാലിന്റെ വിവാഹം ഉറപ്പിക്കപ്പെടുന്നു. സെബിലിനു സമ്മാനിക്കാൻ വേണ്ടി ഒരു ഹാൻഡബാഗ് വാങ്ങുമ്പോൾ അയാൾ കടയിലെ സേൽസ്ഗേളും അകന്ന ബന്ധുവുമായ ഫ്യൂസനുമായുള്ള പരിചയം പുതുക്കുന്നു. ആ അടുപ്പം ശാരീരികവും കൂടിയായി വളരുന്നു. വിവാഹ നിശ്ചയ ചടങ്ങിനു രണ്ട് മാസം മാത്രം ബാക്കി നിൽക്കുന്ന വേളയിലാണ് ഈ പ്രണയം പൂക്കുന്നത്.
സെബിലുമായുള്ള വിവാഹവും ഫ്യൂസനുമായുള്ള ജാരബന്ധവും എന്നും തുടരാം എന്നൊക്കെ കിനാവ് കണ്ടിരുന്ന കെമാലിനെ ഞെട്ടിച്ചു കൊണ്ട് അയാളുടെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞയുടൻ ഫ്യൂസൻ അപ്രത്യക്ഷയാവുന്നു.
ഫ്യൂസിനോടുള്ള തന്റെ പ്രേമത്തിന്റെ ആഴം കെമാൽ തിരിച്ചറിയുന്നത് അപ്പോൾ മാത്രമാണ്. ഒരു കൊല്ലത്തോളം വിരഹപരവശനായി കഴിയുന്ന അയാൾ, അവളുയോഗിച്ചിരുന്ന വസ്തുക്കളിലും വസ്ത്രങ്ങളിലും അവളുമായി സല്ലപിച്ച് നടന്ന ഇടങ്ങളിലും നിർവൃത്തി കണ്ടെത്തുന്നു. സെബിലുമായി ഉറപ്പിച്ചിരുന്ന വിവാഹം ഇതിനിടയിൽ തെറ്റുകയും ചെയ്യുന്നു.
ഒടുവിൽ അവൾ അയാളെ കാണാൻ സമ്മതിച്ചുകൊണ്ട് അയാളുടെ കത്തിനു മറുപടി കിട്ടുന്നു. ഫ്യൂസിനാകട്ടെ അപ്പോഴേക്കും വിവാഹിതയായി അവളുടെ ഭർത്താവിനൊപ്പം കഴിയുകയാണ്. അയാളെ ഒരു അകന്ന ബന്ധുവായി മാത്രം അവൾ ഭർത്താവിനുമുമ്പിൽ അവതരിപ്പിക്കുന്നു. അടുത്ത എട്ട് വർഷം അയാൾ ആ വീട്ടിലെ സ്ഥിരം സന്ദർശകനും അത്താഴ വിരുന്നു കാരനുമാകുന്നു. പലപ്പോഴും തന്റെ പ്രേമം അയാൾ അവളെ അറിയിക്കുന്നു , ചിലപ്പോളൊക്കെ അവളുപയോഗിക്കുന്ന ചില വസ്തുക്കൾ അയാൾ കടത്തുന്നു. കുറെ കാലം കഴിഞ്ഞു ഫ്യൂസിന്റെ പിതാവ് മരണപ്പെടുകയും അവൾ വിവാഹ മോചിതയാവുകയും ചെയ്യുന്നു.
കെമാലും ഫ്യൂസിനും വിവാഹിതരാവാൻ തീരുമാനിച്ച് അതിനുമുമ്പായി യൂറൊപ്പ് ചുറ്റികാണാനൊരുങ്ങുന്നു. എന്നാൽ ആ യാത്രയ്ക്കു മുമ്പ് അവർ നടത്തിയ ഒരു കാർ സവാരി അപകടത്തിൽ കലാശിച്ച് ഫ്യൂസിന്റെ ജീവനെടുക്കുന്നു. ഫ്യൂസിന്റെ വീടും അതിലെ അവരുടെ പ്രണയത്തേയും ജീവിതത്തേയും ഓർമ്മപ്പെടുത്തുന്ന എല്ലാ വസ്തുക്കളും ചേർത്ത് നിഷ്കളങ്കത്തയുടെ മ്യൂസിയം പണിയാൻ കെമാൽ തീർച്ചപ്പെടുത്തുന്നു.
മ്യൂസിയം യഥാർഥ്യമാക്കുന്നു
[തിരുത്തുക]ഗ്രന്ഥകാരനായ പാമൂക്ക് തന്റെ നോവലിൽ വിവരിക്കുന്ന മ്യൂസിയം സ്വയം രൂപകല്പന ചെയ്തു ഇസ്താൻബുളിലെ ബിയോഗ്ലോയിൽ ഉണ്ടാക്കിയിട്ടുണ്ട്. നോവലിലെ കാലഘട്ടത്തിലെ ദൈനംദിന ജീവിതം ഓർമ്മിപ്പിക്കുന്ന സ്മരണികകളാണ് മ്യൂസിയത്തിൽ. 2012ഏപ്രിലിൽ തുറന്ന മ്യൂസയത്തിലേക്ക് പുസ്തകത്തിന്റെ ഒരു കോപ്പി കൈയിലുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.