മൈക്രോസോഫ്റ്റ് മൊബൈൽ
Osakeyhtiö(Oy) (ലിമിറ്റഡ് കമ്പനി) | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ |
സ്ഥാപിതം | 2014 |
ആസ്ഥാനം | എസ്പോ ഫിൻലൻഡ് |
പ്രധാന വ്യക്തി | സ്റ്റീഫൻ എലോപ് ജോ ഹാർലൊ |
ഉത്പന്നങ്ങൾ | മൊബൈൽ ഫോൺ സ്മാർട്ട് ഫോൺ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ |
മാതൃ കമ്പനി | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
വെബ്സൈറ്റ് | Nokia-branded devices from Microsoft |
നോക്കിയയുടെ 'ഉപകരണ', 'സേവന' വിഭാഗങ്ങളെ മൈക്രോസോഫ്റ്റ് വാങ്ങിയതിനെ തുടർന്ന് രൂപം കൊണ്ട ഒരു ബഹുരാഷ്ട്ര മൊബൈൽ നിർമ്മാണ കമ്പനി ആണ് മൈക്രോസോഫ്റ്റ് മൊബൈൽ. ഫിൻലൻഡിലെ എസ്പോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പൂർണമായ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റിനാണ്. മൊബൈൽ ഫോൺ, സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റ് കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപന, വികസനം, നിർമ്മാണം, വിതരണം എന്നിവയാണ് മൈക്രോസോഫ്റ്റ് മൊബൈൽ -ന്റെ പ്രധാനപ്പെട്ട പ്രവർത്തന മേഖലകൾ.
2014 ഏപ്രിൽ മാസത്തിലാണ് നോക്കിയയിൽ നിന്നും ഉപകരണ-സേവന വിഭാഗങ്ങളെ വാങ്ങുന്ന നടപടികൾ പൂർത്തിയായത്. മുൻകാലത്തെ ലോകത്തിലെ ഏറ്റവും കൂടുതൽ മൊബൈൽ വിൽപന നടത്തിയിരുന്ന നോക്കിയയുടെ ഈ വിഭാഗങ്ങളെ, 717 കോടി യു.എസ് ഡോളറിനാണ് മൈക്രോസോഫ്റ്റ് കൈക്കലാക്കിയത്. വാങ്ങൽ ഉടമ്പടി പ്രകാരം ഇനിയുള്ള 10 വർഷത്തേയ്ക്ക് S40, S60 ശ്രേണിയിലുള്ള എല്ലാ മൊബൈലുകളും നോക്കിയ എന്ന ഉൽപ്പന്ന നാമത്തിൽ മൈക്രോസോഫ്റ്റ് മൊബൈലിന് വിൽക്കാനുള്ള അനുമതിയുണ്ട്.[1] എന്നാൽ ഭാവിയിലെ ലൂമിയ, ആശ എന്നീ ശ്രേണികളിലുള്ള സ്മാർട്ട് ഫോണുകൾ ഒന്നും തന്നെ നോക്കിയയുടെ ഉൽപന്ന നാമത്തിൽ വിൽക്കാൻ കഴിയില്ല. ലൂമിയ, ആശ എന്നീ ഉൽപന്ന നാമങ്ങൾ പൂർണമായും മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.[2]