മെഡിട്രീന ആശുപത്രി, കൊല്ലം
മെഡിട്രീന ആശുപത്രി, കൊല്ലം | |
---|---|
മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് | |
Geography | |
Location | അയത്തിൽ, കൊല്ലം, കേരളം, ഇന്ത്യ |
Organisation | |
Funding | സ്വകാര്യ മേഖല |
Type | തൃതീയതല ആശുപത്രി |
Network | 7 ആശുപത്രികൾ |
Services | |
Emergency department | ഉണ്ട് |
Beds | 175 |
History | |
Opened | 13 ഡിസംബർ 2014 |
Links | |
Website | മെഡിട്രീന ആശുപത്രികൾ |
കൊല്ലം ജില്ലയിലെ ആദ്യത്തെ തൃതീയതല സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രമാണ് മെഡിട്രീന ആശുപത്രി.[1] കൊല്ലം ബൈപാസിനടുത്തുള്ള അയത്തിൽ എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2014 ഡിസംബർ 13-ന് കൊല്ലത്തെ പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.[1] ഈ ആശുപത്രിക്കുവേണ്ടി മെട്രിക്സ് പാർട്ട്നേഴ്സ് ഇന്ത്യ 60 ലക്ഷം ഡോളർ നിക്ഷേപിച്ചിരുന്നു.[2][3][4]
സ്ഥാനം
[തിരുത്തുക]- കൊല്ലം റെയിൽവേസ്റ്റേഷൻ - 4.4 കിലോമീറ്റർ
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 7.1 കി.മീ.
- കൊല്ലം തുറമുഖം - 7.5 കി.മീ.
- ആശ്രാമം ഹെലിപാഡ് - 6 കി.മീ.
ശസ്ത്രക്രിയ
[തിരുത്തുക]ഹൃദയശസ്ത്രക്രിയയെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിനുമായി 2015 മേയ് 26-ന് മെഡിട്രീന ആശുപത്രിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് ഹോട്ടലിൽ വച്ച് ഒരു തുറന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തക്കുഴലുകൾക്കിടയിലെ തടസ്സം നീക്കുന്ന 'ബലൂൺ ശസ്ത്രക്രിയ'യാണ് ഇവിടെ നടന്നത്. ഇത് പൊതുജനങ്ങൾക്കു കാണുന്നതിനായി തത്സമയ സംപ്രക്ഷണവും ഒരുക്കിയിരുന്നു. കേരളത്തിൽ ഇത്തരമൊരു ഉദ്യമം ആദ്യമാണ്.[5]
ഡിപ്പാർട്ട്മെന്റുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "മെഡിട്രീന ആശുപത്രി നാടിന് സമർപ്പിച്ചു". ദേശാഭിമാനി. 2014-12-13. Archived from the original on 2019-12-21. Retrieved 2017-12-24.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Matrix invests Rs. 40 cr in Meditrina Hospitals - The Business Line". Retrieved 25 November 2014.
- ↑ "Matrix invests Rs. 40 cr in Meditrina Hospitals - The Business Line". Retrieved 25 November 2014.
- ↑ "Kerala based Meditrina Hospitals Raises $ 6 Million from Matrix Partners - Cool Avenues.com". Archived from the original on 2017-07-02. Retrieved 25 November 2014.
- ↑ "Angioplasty demonstration". The Hindu. Retrieved 25 November 2014.