Jump to content

മാർ‌വാഡി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർ‌വാഡി
मारवाड़ी
ഉത്ഭവിച്ച ദേശംഇന്ത്യ, പാകിസ്താൻ, നേപ്പാൾ
ഭൂപ്രദേശംരാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, സിന്ധ്
മാതൃഭാഷയായി സംസാരിക്കുന്നവർ
(undated figure of 20 മില്യൺ)[1]
Census results conflate some speakers with Hindi.[2]
Indo-European
Devanagari script and Mahajani
ഭാഷാ കോഡുകൾ
ISO 639-2mwr
ISO 639-3mwrinclusive code
Individual codes:
dhd – Dhundari
rwr – മാർവാഡി (ഇന്ത്യ)
mve – മാർവാഡി (പാകിസ്താൻ)
wry – Merwari
mtr – Mewari
swv – Shekhawati
hoj – Harauti
gig – Goaria
ggg – Gurgula

ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലും അയൽ ‌സംസ്ഥാനമായ ഗുജറാത്ത്, കിഴക്കൻ പാകിസ്താൻ തുടങ്ങിയ പ്രദേശങ്ങളിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മാർവാഡി. ഏകദേശം 132 ലക്ഷം ആളുകൾ സംസാരിക്കുന്ന ഈ ഭാഷയാണ് [അവലംബം ആവശ്യമാണ്]രാജസ്ഥാനി ഭാഷാകുടും‌ബത്തിലെ മാർ‌വാഡി ഉപവിഭാഗത്തിലെ ഏറ്റവും പ്രധാനഭാഷയാണിത്.ദേവനാഗരിയാണ് ലിപി. എന്നാൽ രാജസ്ഥാനിലെ ഔദ്യോഗികഭാഷ 'രാജസ്ഥാനിയാണ്'.

അജ്മീരി

[തിരുത്തുക]

രാജസ്ഥാൻ സംസ്ഥാനത്തിന്റെ മധ്യഭാഗത്തും കിഴക്ക് ഭാഗത്തും അജ്മീറിലും ഈ പ്രാദേശികരൂപം സംസാരിക്കപ്പെടുന്നു.[4] ഈ ഭാഷ സംസാരിക്കുന്ന ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് അജ്മീറിലാകയാലാണ് ഇതിന് അജ്മീരി എന്ന പേരുണ്ടായത്. [5] അജ്മീരിഭാഷയുടെ പല പ്രാദേശികരൂപങ്ങളും ഇന്ന് വ്യവഹാരത്തിലുണ്ട്. ഇവയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷാരൂപം മാർവാഡി അജ്മീരിയാണ്. പദസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്ത സാദൃശ്യം ഹിന്ദിയോടാണ്. ധാരാളം മറാഠി, ഗുജറാത്തി പദങ്ങളും ഇതിൽ കടന്നുകൂടിയിട്ടുണ്ട്. വ്യാകരണവ്യവസ്ഥ രാജസ്ഥാനിയുടേതു തന്നെ.

ചലച്ചിത്രം

[തിരുത്തുക]

ഹിന്ദിയുമായി മിശ്രണംചെയ്ത മാർ‌വാഡി ഭാഷ ഓസ്കാറിനായി ഭാരതത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 'പഹേലി'യിൽ ഉപയോഗിച്ചിരുന്നു. ജോധ്പൂർ ഭാഗത്ത് ഇന്നും ധാരാളമായി മാർ‌വാഡി ഉപയോഗിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. മാർ‌വാഡി ഭാഷ at Ethnologue (17th ed., 2013)
  2. [1]
  3. Ernst Kausen, 2006. Die Klassifikation der indogermanischen Sprachen (Microsoft Word, 133 KB)
  4. http://www.ethnologue.com/show_language.asp?code=wry
  5. ഗ്രിയേഴ്സ്ൻറെ ഭാരതീയ ഭാഷാവലോകനം(Linguistic Survey of India, Vol. IV)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജ്മീരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മാർ‌വാഡി_ഭാഷ&oldid=2355419" എന്ന താളിൽനിന്ന് ശേഖരിച്ചത്