Jump to content

മാർട്ടിൻ അഗ്രിക്കോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർട്ടിൻ അഗ്രിക്കോള ജർമൻ സംഗീതശാസ്ത്രജ്ഞനും ചരിത്രകാരനും ആയിരുന്നു. ശരിയായ പേര് മാർട്ടിൻ സോർ എന്നാണ്. അധ്യാപകനായി ജീവിതം ആരംഭിച്ചു. സംഗീതത്തിൽ അവഗാഹം നേടി. മാർട്ടിൻ ലൂഥറിന്റെ സമകാലികനായിരുന്ന ഇദ്ദേഹം സാഹിത്യത്തിൽ ലൂഥറിനെപ്പോലെ ഒരു ശൈലീവല്ലഭനായിരുന്നു. മ്യൂസിക്കാ ഇൻസ്‌ട്രുമെന്റാലിസ് ദോയിഷ് (Musica Instrumentalis deutsch) - ജർമൻ സംഗീതോപകരണങ്ങൾ എന്ന കൃതി ഇതിന് തെളിവാണ്. സംഗീതസംവിധാനത്തെപ്പറ്റിയും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അഗ്രിക്കോളയുടെ കൃതികളുടെ മുഖ്യപ്രസാധകൻ ഇദ്ദേഹത്തിന്റെ സുഹൃത്തും രക്ഷാധികാരിയുമായിരുന്ന ജിയോഗ്റാമായിരുന്നു. ലൂട്ട് (Lut) എന്ന തന്ത്രിവാദ്യത്തിൽ, നിലവിലുണ്ടായിരുന്നതിനെക്കാൾ മെച്ചമായ ചില സ്വരച്ചിട്ടകൾ അഗ്രിക്കോള നിർദ്ദേശിച്ചു. സ്വരലേഖനസമ്പ്രദായത്തിലെ പുതിയതും പഴയതുമായ പദ്ധതികളുടെ പ്രയോക്താക്കൾ തമ്മിൽ നിലവിലിരുന്ന അഭിപ്രായഭിന്നതകളെക്കുറിച്ച് ഇദ്ദേഹം എഴുതിയ ലേഖനങ്ങൾ രസാവഹങ്ങളാണ്. സ്വരലേഖനത്തിൽ വന്നിട്ടുള്ള പരിവർത്തനങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇവ വളരെ പ്രയോജനപ്പെടും. മാഗ്ഡിബർഗിൽവച്ച് 1556 ജൂൺ 10-ന് നിര്യാതനായി.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മാർട്ടിൻ അഗ്രിക്കോള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_അഗ്രിക്കോള&oldid=2285057" എന്ന താളിൽനിന്ന് ശേഖരിച്ചത്