മാൻഫ്രെഡ് ഓൺ ദി ജംഗ്ഫ്രൗ (മാഡോക്സ് ബ്രൗൺ)
Manfred on the Jungfrau | |
---|---|
കലാകാരൻ | Ford Madox Brown |
വർഷം | 1842[1] |
Medium | Oil on canvas |
അളവുകൾ | 140.2 cm × 115 cm (55.2 ഇഞ്ച് × 45 ഇഞ്ച്) |
സ്ഥാനം | Manchester City Art Galleries |
1842-ൽ ബ്രിട്ടീഷ് ചിത്രകാരനായ ഫോർഡ് മഡോക്സ് ബ്രൗൺ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് മാൻഫ്രെഡ് ഓൺ ജംഗ്ഫ്രൗ. ബൈറൺ പ്രഭുവിന്റെ നാടക കവിതയായ മാൻഫ്രെഡിന്റെ ആക്റ്റ് I സീൻ II ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കവിതയുടെ കേന്ദ്ര കഥാപാത്രമായ ജംഗ്ഫ്രൗ പർവ്വതത്തിന്റെ ഉയരങ്ങളിൽ നിന്ന് താഴേയ്ക്ക് ചാടാൻ പോകുന്ന കുലീനനും ധനികനുമായ മാൻഫ്രെഡ് പ്രഭുവിനെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, മാൻഫ്രെഡിനെ മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ രോമക്കുപ്പായം ധരിച്ചിരിക്കുന്ന ഒരു ചാമോയിസ് വേട്ടക്കാരനാണ്. മാൻഫ്രെഡിന്റെ മുഖത്ത് കാണുന്ന ലക്ഷണങ്ങൾ അദ്ദേഹത്തിന്റെ അഗാധമായ മാനസിക വ്യസനവും ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹവും കാണിക്കുന്നു.[1]
1837-ൽ ജോൺ മാർട്ടിൻ അതേ പേരിൽ ഒരു ചിത്രം വരച്ചു. മാർട്ടിന്റെ പതിപ്പ് ഒരു വാട്ടർ കളർ ആയിരുന്നു. മാൻഫ്രെഡിന്റെയും വേട്ടക്കാരന്റെയും വിവരങ്ങളേക്കാൾ ജംഗ്ഫ്രോ പർവ്വതത്തിലാണ് കൂടുതൽ ശ്രദ്ധ ഇതിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Review of Manfred on the Jungfrau by Brown Archived 26 June 2007 at the Wayback Machine.
- Piper, David. The Image of the Poet: British Poets and their Portraits (1982). Oxford: Clarendon P .
- Swinglehurst, Edmund. The Art of the Pre-Raphaelites (1994). New York: Shooting Star P.
- Encyclopædia Britannica