മാലിന്യ ശേഖരണം
മാലിന്യ സംസ്ക്കരണം എന്ന പ്രക്രിയയുടെ ഒരു ഭാഗമാണു മാലിന്യ ശേഖരണം. ഖരമാലിന്യം അതിന്റെ ഉൽഭവത്തിൽ നിന്ന് ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്കോ മാലിന്യനിക്ഷേപ സ്ഥലത്തേക്കോ നീക്കം ചെയ്യലാണിത്. സാങ്കേതികമായി മാലിന്യം അല്ലെങ്കിലും, പുനരുൽപ്പാദനം ചെയ്യാനുള്ള വസ്തുക്കളെ വഴിയരികിൽ നിന്ന് ശേഖരിക്കുന്നതും മാലിന്യ ശേഖരണത്തിൽ പെടും.
വീട്ടുമാലിന്യം
[തിരുത്തുക]വികസിത രാജ്യങ്ങളിൽ വീട്ടുമാലിന്യങ്ങൾ മാലിന്യപ്പെട്ടിയിൽ ശേഖരിക്കപ്പെടുന്നതിനായി ഉപേക്ഷിക്കുകയാണു ചെയ്യാറ്. അവിടെ നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ മാലിന്യശേഖരണ വാഹനത്തിൽ എടുത്തുകൊണ്ട് പോകുന്നു. എന്നാൽ മെക്സിക്കോ, ഈജിപ്ത് തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ മാലിന്യം ശേഖരിക്കണമെങ്കിൽ താമസക്കാർ നേരിട്ട് വാഹനങ്ങളിലോ ശേഖരിക്കുന്ന തൊഴിലാളികളുടെ കയ്യിലോ ഏൽപ്പിക്കണം. [1] [2]
മെക്സിക്കോ സിറ്റിയിലെ താമസക്കാർ മാലിന്യങ്ങൾ മാലിന്യ ശേഖരണ വാഹനത്തിൽ എത്തിച്ചു കൊടുക്കണം. മണിയടിച്ചോ പ്രത്യേക ശബ്ദം ഉണ്ടാക്കിയോ തങ്ങളുടേ സാന്നിദ്ധ്യം അറിയിക്കുന്ന ശേഖരണക്കാരുടെ കയ്യിൽ വരിയായി നിന്ന് താമസക്കാർ മാലിന്യ സഞ്ചികൾ കൈമാറും. ചിലയിടങ്ങളിൽ ചെറിയ പ്രതിഫലം കൊടുക്കേണ്ടതായി വരും. സ്വകാര്യ മാലിന്യ ശേഖരണക്കാർ ദിവസത്തിൽ നാലോ അഞ്ചോ തവണമണി മുഴക്കിക്കൊണ്ട് ചുറ്റി നടന്ന് ഉന്തുവണ്ടികളിൽ മാലിന്യം സ്വീകരിക്കുന്നു. ഇക്കൂട്ടർ ശമ്പളക്കാരല്ലാത്തത് കൊണ്ട് നാട്ടുകാരിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ടാണു ജീവിക്കുന്നത്. പിന്നീട് ശേഖരിച്ച മാലിന്യം മാലിന്യ ശേഖരണ വാഹനത്തിലേക്ക് കൈമാറുന്നു.
കച്ചവട മാലിന്യം
[തിരുത്തുക]മാലിന്യപ്പെട്ടികളുടെ വലിപ്പവും തരവും സ്ഥാനവും അവയിൽ നിന്ന് എത്ര തവണ മാലിന്യം ശേഖരിക്കണം എന്നതൊക്കെയാണു കച്ചവട സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണത്തെ ബാധിക്കുന്ന വിഷയങ്ങൾ. നിറഞ്ഞു കവിഞ്ഞ പെട്ടികൾ മാലിന്യങ്ങൾ പുറത്ത് വീണു പ്രശ്നമുണ്ടാക്കാൻ സാദ്ധ്യത കൂട്ടുന്നു. അപകട സാദ്ധ്യതയുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തീപ്പിടിത്തത്തിനും മറ്റും സാദ്ധ്യതയുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിനു പണം കൊടുക്കാൻ തയ്യാറല്ലാത്ത ആളുകളിൽ നിന്ന് പെട്ടികൾ പൂട്ടി സൂക്ഷിക്കാവുന്നതാണു.
മാലിന്യ ശേഖരണം എന്ന തൊഴിൽ
[തിരുത്തുക]യു എസ് ന്യൂസ്:
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രവചനപ്രകാരം ഈ മേഖലയിലെ തൊഴിൽ സാദ്ധ്യത 16.2 ശതമാനം കൂടാൻ സാദ്ധ്യതയുണ്ട്. 2022 ആകുമ്പോഴേക്ക് ഇതു മൂലം 21600 പുതിയ ജോലികൾ ഉണ്ടാക്കപ്പെടും. ജനസംഖ്യാവർദ്ധനവും വ്യക്തിഗത വരുമാനത്തിൽ വന്ന വർദ്ധനവും കൂടുതൽ ആളുകൾ പുനരുൽപ്പാദനം തെരഞ്ഞെടുക്കുന്നതും ഈ വളർച്ചയ്ക്ക് കാരണമാണു.
ഇതു കൂടി കാണുക
[തിരുത്തുക]- History of waste management
- Automated vacuum collection
- Beach cleaner
- Dempster Brothers (manufacturer of Dempster Dinosaur and Dempster Dumpmaster waste collection vehicles)
- List of waste management acronyms
- Mercedes-Benz Econic
- Waste
- Waste bin
- Waste sorting
References
[തിരുത്തുക]- ↑ Mexico City vows to green garbage dumps - World news - World environment | NBC News
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-23. Retrieved 2018-02-05.