മായൻ വാസ്തുവിദ്യ
നൂറ്റാണ്ടുകളോളം സുശക്തമായിരുന്ന മായൻ സംസ്കാരകാലത്ത് നിലനിന്നിരുന്ന വാസ്തുവിദ്യയാണ് മായൻ വാസ്തുവിദ്യ(Maya architecture ). ഗണിതശാസ്ത്രം, ആഹാരം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ തുടങ്ങി എല്ലാമേഖലകളിലും മായൻ ജനത തങ്ങളുടെ കഴിവ് പ്രദർശിപ്പിച്ചിരുന്നു. വളരെ ചെറിയ കുടിലുകൾ മുതൽ ബൃഹത്തായ കൊട്ടാരങ്ങൾ വരെയുള്ള നിർമിതികളെല്ലാം ഇവരുടെ സംസ്കാരത്തിന്റെ ഔന്നിത്യം വെളിപ്പെടുത്തുന്നവയാണ്. മായൻ സംസ്കാരത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾക്ക് മായൻ വാസ്തുനിർമിതികൾ സഹായകമായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം[1][പ്രവർത്തിക്കാത്ത കണ്ണി] മായൻ സംസ്കാരത്തിന് നാശം സംഭവിച്ചിട്ടും ആയിരം വർഷങ്ങൾക്കപ്പുറം ഇന്നും അവരുടെ നിർമിതികൾ അധികം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നുണ്ട്.
പിരമിഡുകൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, സംരക്ഷണഭിത്തികൾ, തുടങ്ങിയവയെല്ലാം മായക്കാർ പണിതീർത്തിരുന്നു. സങ്കീർണ്ണമായ കൊത്തുപണികൾ, കുമ്മായം പൂശിയ ശില്പങ്ങൾ, ഛായങ്ങൾ മുതലായവ കെട്ടിടങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ ഇവർ ജ്യോതിശാസ്ത്ര തത്ത്വങ്ങളേയും കണക്കിലെടുത്തിരുന്നു. ശുക്രൻ, ചന്ദ്രൻ, സൂര്യൻ എന്നിവയുടെ ഗതിയെ ആധാരമാക്കിയാണ് പലപ്പോഴും ക്ഷേത്രങ്ങളുടെ സ്ഥാനം നിർണ്ണയിച്ചിരുന്നത്. ഉദാഹരണമായി ടികാലിലുള്ള ഒരു പുരാതന മായൻ ക്ഷേത്രസമുച്ചയത്തിന്റെ കാര്യമെടുക്കാം. ഇവിടെയുള്ള ഒരു പിരമിഡ് മൂന്നു ക്ഷേത്രങ്ങൾക്ക് അഭിമുഖമായാണ് നിർമിച്ചിരിക്കുന്നത്. പിരമിഡിനുമേൽ നിങ്ങൾ നിൽക്കുകയാണെങ്കിൽ വിഷുവം അയനാന്തം എന്നീ നാളുകളിലെ ഉദയസൂര്യനുമായി നേർ രേഖയിൽ വരുന്ന വിധത്തിലാണ് പാർശ്വങ്ങളിലെ മറ്റു രണ്ടു ക്ഷേത്രങ്ങളുടെയും സ്ഥാനം നിർണ്ണയിച്ചിരിക്കുന്നത്.[1]
മായൻ ഭവനങ്ങൾ
[തിരുത്തുക]നഗരകേന്ദ്രത്തിലെ മായൻ ക്ഷേത്രത്തിനുസമീപമുള്ള കൊട്ടാരത്തിലാണ് രാജാക്കന്മാർ താമസിച്ചിരുന്നത്. എന്നാൽ സാധാരണജനങ്ങൾ താമസിക്കാൻ തിരഞ്ഞെടുത്തത് നഗരകേന്ദ്രപരിധിക്ക് പുറത്തുള്ള സ്ഥലങ്ങളാണ്. ചെറിയ വീടുകൾ നിർമിച്ച് ഇവർ അവിടെ താമസമാക്കി. കൂട്ടങ്ങളായാണ് ഇവർ വീടുകൾ പണിതിരുന്നത്. ഇവരുടെ ഭവങ്ങളിൽ മിക്കതും തടിയിൽ തീർത്തതും മേൽക്കൂര ഓല മേഞ്ഞതും ആയിരുന്നു. ഒരു തിട്ടയോ തറയോ പണിതതിനുശേഷം അതിന്മേലാണ് ഇവർ വീടുകൾ പണിതുയർത്തിയത്. കാലപ്പഴക്കത്താൽ തടിയും ഓലയും നശിച്ചുപോയാലും അതേ തറയിൽ തന്നെ ഇവർ പുതിയ വീട് പണിതുവന്നു. പ്രകൃതിഷോപങ്ങളീലും മറ്റുമായ് നിരവ്ധി മായൻ ഭവനങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.[2]
മായൻ കൊട്ടാരങ്ങൾ
[തിരുത്തുക]വളരെ വിശാലമായതായിരുന്നു മായൻ കൊട്ടാരങ്ങൾ. ഒന്നിലധികം നിലകളോടു കൂടിയ ഇവ പ്രധാനമായും കല്ലിലും തടിയിലുമാണ് പണിതിരുന്നത്. മരത്തിൽ തീർത്ത ഉത്തരവും അതിനുമുകളിലായ് ഓലമേഞ്ഞതരം മേൽക്കൂരകളും കൊട്ടാരങ്ങളിൽ ഉണ്ടായിരുന്നു. രാജാവിന്റെ വാസസ്ഥാനം എന്നതിലുപരിയായി ഭരണസിരാകേന്ദ്രങ്ങളായിരുന്നു കൊട്ടാരങ്ങൾ എന്നാണ് ചില ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. മായൻ രാജകീയ ഉദ്യോഗസ്ഥൻ കൊട്ടാരങ്ങളിലിരുന്ന് രാജ്യത്തെ കപ്പം, വ്യാപാരം, കൃഷി തുടങ്ങിയവയെല്ലാം നിയന്ത്രിച്ചിരുന്നു.
അവലംബം
[തിരുത്തുക]- Hansen, Richard D., Continuity and Disjunction:The Pre-Classic Antecedents of Classic Maya Architecture. University of California, Los Angeles[2][പ്രവർത്തിക്കാത്ത കണ്ണി]
- Houston, Stephen D. (ed.), Function and Meaning in Classic Maya Architecture. Dumbarton Oaks 1998.
- Martin, Simon, and Mary Miller, Courtly Art of the Ancient Maya. New York: Thames & Hudson, 2004.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Maya ruins image gallery
- Ancient Civilizations - Mayan Research site for kids
- Mayan Ruins
- Mayacaves.org A Mesoamerican cave archaeology community forum, field notes, and report site. The site is run by the Vanderbilt Upper Pasion Archaeological Cave Survey and is intended to be a resource for students and researchers in Guatemala and working in caves in Mesoamerica.
- Geometry in Stone
- The Prehispanic Architects
- Copan ancient city[പ്രവർത്തിക്കാത്ത കണ്ണി]
- Architecture[പ്രവർത്തിക്കാത്ത കണ്ണി]