Jump to content

മാഡ്സ് മിക്കൽസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഡ്സ് മിക്കൽസെൻ
ജനനം
മാഡ്സ് ഡിറ്റ്മാൻ മിക്കൽസെൻ

(1965-11-22) 22 നവംബർ 1965  (59 വയസ്സ്)
കോപ്പൻഹേഗൻ, ഡെന്മാർക്ക്
തൊഴിൽഅഭിനേതാവ്
സജീവ കാലം1996–ഇതുവരെ
ജീവിതപങ്കാളി(കൾ)
ഹാൻ ജേക്കബ്സെൻ
(m. 2000)
കുട്ടികൾ2
ബന്ധുക്കൾലാർസ് മിക്കൽസെൻ (സഹോദരൻ)
പുരസ്കാരങ്ങൾ

മാഡ്സ് ഡിറ്റ്മാൻ മിക്കൽസെൻ[1] R (Danish: [ˈmæs ˈmeɡl̩sn̩] ; ജനനം: 22 നവംബർ 1965) ഒരു ഡാനിഷ് അഭിനേതാവാണ്. യഥാർത്ഥത്തിൽ ഒരു ജിംനാസ്റ്റായും നർത്തകനായും പരിശീലനം നേടിയിട്ടുള്ള അദ്ദേഹം, പുഷർ സിനിമാ ത്രയത്തിലെ ആദ്യ രണ്ട് ചിത്രങ്ങളിലെ ടോണി (1996, 2004), ടെലിവിഷൻ പരമ്പരയായ റെജ്സെഹോൾഡറ്റിലെ ഡിറ്റക്ടീവ് സർജന്റ് അലൻ ഫിഷർ (2000-2004), ഓപ്പൺ ഹാർട്ട്സ് (2002) എന്ന ചിത്രത്തിലെ നീൽസ്, ദി ഗ്രീൻ ബുച്ചേഴ്‌സ് (2003) എന്ന ചിത്രത്തിലെ സ്വെൻഡ്, ആദംസ് ആപ്പിൾ (2005) എന്ന ചിത്രത്തിലെ ഇവാൻ, ആഫ്റ്റർ ദി വെഡ്ഡിംഗ് (2006) എന്ന ചിത്രത്തിലെ ജേക്കബ് പീറ്റേഴ്സൺ തുടങ്ങിയ വേഷങ്ങളിലൂടെ ഒരു നടനെന്ന നിലയിൽ ഡെൻമാർക്കിൽ പ്രശസ്തനായി.  

ഇരുപത്തിയൊന്നാമത്തെ ജെയിംസ് ബോണ്ട് ചിത്രമായിരുന്ന കാസിനോ റോയൽ (2006) ലെ പ്രധാന എതിരാളിയായ ലെ ചിഫ്രെയെ അവതരിപ്പിച്ചതിൻറെ പേരിൽ മിക്കൽസെൻ ലോകമെമ്പാടും അംഗീകാരം നേടി. കൊക്കോ ചാനൽ ആൻറ് ഇഗോർ സ്ട്രാവിൻസ്കി (2008) എന്ന ചിത്രത്തിലെ ഇഗോർ സ്ട്രാവിൻസ്കി, എ റോയൽ അഫെയറിലെ (2012) ജോഹാൻ ഫ്രെഡറിക് സ്ട്രൂൻസി, കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് നേടിയ ഡാനിഷ് ചിത്രം ദി ഹണ്ടിലെ (2012) ലൂക്കാസ്, ഹാനിബാൾ  (2013–2015) എന്ന ടെലിവിഷൻ പരമ്പരയിലെ ഡോ. ഹാനിബാൾ ലെക്റ്റർ, മാർവെൽ സ്റ്റുഡിയോയുടെ ഡോക്ടർ സ്‌ട്രേഞ്ച് (2016) എന്ന ചിത്രത്തിലെ കെയ്‌സിലിയസ്, ലൂക്കാസ്ഫിലിമിന്റെ റോഗ് വൺ (2016) എന്ന ചിത്രത്തിലെ ഗാലൻ എർസോ, ഹിഡിയോ കോജിമയുടെ വീഡിയോ ഗെയിമായ ഡെത്ത് സ്‌ട്രാൻഡിംഗിലെ ക്ലിഫ് അൻഗെർ (2019), BAFTA പുരസ്കാര നാമനിർദ്ദേശം ലഭിച്ച അനദർ റൗണ്ട് (2020) എന്ന ചിത്രത്തിലെ മാർട്ടിൻ, ഫന്റാസ്റ്റിക് ബീസ്റ്റ്സ്: ദി സീക്രട്ട്‌സ് ഓഫ് ഡംബിൾഡോറിലെ (2022) ഗെല്ലർട്ട് ഗ്രിൻഡെൽവാൾഡ് എന്നിവ അദ്ദേഹം അവതരിപ്പിച്ച പ്രധാന വേഷങ്ങളിൽ ഉൾപ്പെടുന്നു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

1965 നവംബർ 22-ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ഓസ്റ്റർബ്രോ ജില്ലയിൽ[3] ബെന്റെ ക്രിസ്റ്റ്യൻസൻ, ഒരു ക്യാബ് ഡ്രൈവറായ പിതാവ് ഹെന്നിംഗ് മിക്കെൽസന്റെയും[4] മകനായാണ് മാഡ്സ് മിക്കൽസെൻ ജനിച്ചത്.[5] അദ്ദേഹവും ജ്യേഷ്ഠനായ നടൻ ലാർസ് മിക്കൽസണും നോറെബ്രോ ജില്ലയിലാണ് വളർന്നത്.[6] ചെറുപ്പത്തിൽ അത്‌ലറ്റിക്‌സ് പിന്തുടരാൻ ആഗ്രഹിച്ച അദ്ദേഹം ഒരു ജിംനാസ്റ്റായി പരിശീലനം ആരംഭിച്ചുവെങ്കിലും ഗോഥെൻബർഗിലെ ബാലെറ്റകാഡെമിയനിൽ (ബാലെ അക്കാദമി) നൃത്തം പഠിക്കുകയും, സ്വീഡിഷ് ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തു.[7] നൃത്ത ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ കൊറിയോഗ്രാഫർ ഹാൻ ജേക്കബ്സണെ 2000-ൽ അദ്ദേഹം വിവാഹം കഴിച്ചു. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ഒരു പ്രൊഫഷണൽ നർത്തകനായിരുന്ന അദ്ദേഹം 1996-ൽ ആർഹസ് തിയേറ്റർ സ്‌കൂളിൽ നിന്ന് നാടകം പഠിക്കാൻ തുടങ്ങുകയും അഭിനയ ജീവിതത്തിലേയ്ക്ക് തിരിയുകയും ചെയ്തു.[8][9]

അവലംബം

[തിരുത്തുക]
  1. "Mads Mikkelsen". Encyclopedia Britannica. Archived from the original on 29 October 2020. Retrieved 26 November 2020.
  2. "Bafta Film Awards 2021: The nominations in full". BBC News. 9 March 2021.
  3. "Mads Mikkelsen". Encyclopedia Britannica. Archived from the original on 29 October 2020. Retrieved 26 November 2020.
  4. "Mads MikkelsenBiography". TV Guide. Archived from the original on 3 June 2018.
  5. Silverman, Stephen M. (15 February 2006). "Daniel Craig Finally Ready for Bond Girl". People. Archived from the original on 11 April 2019. Mikkelsen's father, a cab driver in Copenhagen...
  6. Transcript of Part 1 of . (TV documentary series)"Mads Mikkeson". Mein Leben / My Life (Arte). 2006. https://funkiestdope.tumblr.com/post/57085496551/text-translation-of-my-life-portrait-of-mads-mikkelsen. ശേഖരിച്ചത് 26 November 2020. "2:22 Mads and Lars (brother) are in Nørrebro, Copenhagen ... 3:06 [Mikkelsen]: My brother and I know this place like the back of our hands. Nørrebro was a typical working-class neighborhood.".  Documentary in German, transcript in English.
  7. "Med Mads på mammas gata", DN.se, 21 September 2007. (in Northern Sami) Retrieved 30 May 2013.
  8. "MADS MIKKELSEN – MOST WANTED". Scan Magazine. Archived from the original on 23 November 2012. Retrieved 10 September 2012.
  9. "Mads Mikkelsen", Den Store Danske. (in Danish) Retrieved 30 May 2013.
"https://ml.wikipedia.org/w/index.php?title=മാഡ്സ്_മിക്കൽസെൻ&oldid=3939448" എന്ന താളിൽനിന്ന് ശേഖരിച്ചത്