മരുഭൂമി
മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങൾ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
സാധാരണ കരഭൂമിയിലെ പോലുള്ള ജീവജാലങ്ങളില്ലാത്ത കടുത്ത ചൂടും ജലദൗർലഭ്യതയുമുള്ള മണൽ പ്രദേശവുമായ ഭൂഭാഗത്തയാണ് മരുഭൂമികൾ എന്ന് അറിയപ്പെടുന്നത്. മനുഷ്യരുടെ അമിതമായ ഇടപെടൽകൊണ്ട് മരുഭൂമികൾ വികസിക്കുന്നു എന്ന് പൊതുവെ പറയാറുണ്ടെങ്കിലും നിലവിൽ ഉള്ളതല്ലാതെ പുതിയ മരുഭൂമികൾ ഉണ്ടായയാതൊരു തെളിവും നമുക്ക് മുന്നിൽ ഇല്ല. സ്വാഭാവികമായും കരഭാഗവും, കടലും, മഞ്ഞ് മൂടിയ ധ്രുവപ്രദേശവും ഉള്ള പോലെ കര ഭാഗങ്ങൾക്കും, സമുദ്രങ്ങൾക്കും, കടലുകൾക്കും ഒരേ ഘടനയല്ല. കടൽ ജലത്തിന്റെ സാന്ദ്രത, ഊഷ്മാവ്, ജൈവ വൈവിധ്യം എന്നിവ എല്ലായിടത്തും ഒന്നല്ല. കരഭാഗത്തും ഒരോ വൻകരയിലും വ്യത്യസ്തമായ ജൈവവൈവിധ്യമാണ് ഉള്ളത്. വളരെ ഉയർന്ന ചൂടിലും മരുഭൂമിയിൽ ഉരകങ്ങളും, മുൾചെടികളും ഉണ്ട് എന്നതിനാൽ തീർത്തും "മരുപ്രദേശം" (ഡെഡ് ലാന്റ്) എന്ന് വിശേഷണം ശരില്ല. നിലവിൽ അടിസ്ഥാന ശാസ്ത്രത്തിൽ പഠിക്കുന്നത് "ജീവജാലങ്ങൾ നശിച്ച് ആവാസ വ്യവസ്ഥക്ക് അനുകൂലമായ തരത്തിൽ ജല ലഭ്യതയില്ലാത്ത പ്രദേശമാണ് കാലക്രമേണ മരുഭൂമിയായി പരിണമിക്കുന്നത്". മണലും പൊടിക്കാറ്റും അത്യുഷ്ണവും മാത്രം ഉള്ള ഈ ഭൂപ്രദേശത്ത് എങ്ങനെയാണ് ഭൗമോപരിതലത്തിൽ നിന്ന് കിലോമീറ്ററുകൾക്കടിയിൽ ക്രൂഡ് ഓയിൽ നിക്ഷേപങ്ങൾ ഉണ്ടാവുന്നത് എന്ന ചോദ്യത്തിന് - ഇത്ര താഴ്ച്ചയിൽ 300/400 മില്യൺ വർഷം മുൻപ് ജൈവലോകത്തെ കുഴിച്ച് മൂടിയത് എങ്ങനെയാവാം എന്നതിന് "ശാസ്ത്ര ലോകം" മറുപടി പറയേണ്ടതാണ്. താരമ്യേന ഉയർന്ന ഭൂനിരപ്പാണ് ഇത്രയധികം ചൂടിന് കാരണം എന്ന് പറയാനാവില്ല - അങ്ങനെയാണെങ്കിൽ ലോകത്തെ ഏറ്റവും ഉയർന്ന ഹിമാലയവും ആൽപ്പസ് പർവ്വത പ്രദേശവും മഞ്ഞു മൂടുന്നതിന് പകരം പൊടി മണൽ നിറയണമായിരുന്നു. ആഫ്രിക്കൻ വൻകരയിൽ ഭൂമദ്ധ്യരേഖയോട് അടുത്ത് കിടക്കുന്നതുകൊണ്ട് ചൂട് കൂടിയതാവും ഇത്ര വലിയ മരുഭൂമികൾ ഉണ്ടായതെന്ന് സമർത്ഥിച്ചാൽ ഓസ്ട്രേലിയയിലെ ഗ്രേറ്റ് വിക്ടോറിയ മരുഭൂമി ഇതിന് വിരുദ്ധമാവും.
ഭൂമിയിലെ കര ഭാഗത്തിന്റെ മൊത്തം 20% മരുഭൂമി ആയിട്ടാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ അതിന്റെ ഘടനയുടെ പൊതു സ്വഭാവമെന്നത് വലിയ മണലാര്യണവും കടുത്ത ചൂടും, വലിയ പൊടിക്കാറ്റും. ഉയർന്ന പാറ കെട്ടുകൾ നിറഞ്ഞവയെങ്കിലും ഇവിടെയൊന്നും മറ്റുള്ളയിടങ്ങളിലെ പോലെ മരങ്ങളും, മൃഗങ്ങളും കാണില്ല. മരുപച്ചകളെന്നറിയപ്പെടുന്ന അപൂർവ്വം തുരുത്തുകളുടെ സമീപമായി മുൾച്ചെടികളും ചെറുസസ്യജാലവും മാത്രമാണ് ഉള്ളത്. മഴ എത്ര പെയ്താലും തങ്ങിനിൽക്കാനാവാതെ മരങ്ങളുടെ വേരുകൾക്ക് ചെന്നെത്താനാവാത്തത്ര ആഴങ്ങളിലേക്ക് വെള്ളം ചോർന്ന് പോവുന്നുണ്ട്. സസ്യങ്ങളുടെ സുലഭമായ വളർച്ചക്ക് സഹായകമായ മണ്ണ് ഇവിടെ ഉണ്ടാവാറില്ല. പെയ്യുന്ന മഴയിൽ ഒരു ഭാഗം ആഴത്തിലിറങ്ങി ഭൂഗർഭ ജലമായി ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗവും ബാഷ്പീകരിച്ചും മണലിനടിയിലെ പാറ പിളർപ്പിലൂടെ അപ്രത്യേക്ഷമാവുകയുമാണ്.
ശാസ്ത്ര ബോധത്തിനും, സാമാന്യ യുക്തിക്കും ഒരേ പോലെ ഗ്രഹിക്കാവുന്ന രീതിയിൽ മരുഭൂമിയുടെ ആവിർഭാവത്തെ വിശകലനം ചെയ്യാം.
ഉദാഹരണമായി, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ വൻകരകൾ ചേരുന്ന ഭൂഘടന നോക്കു. മെഡിറ്ററേനിയൻ സീ, ബ്ലാക്ക് സീ, കാസ്പിയൻ സി, അറേബ്യൻ ഉൾക്കടൽ, റെഡ് സീ, ഡെഡ് സീ എന്നിവയോട് ചേർന്ന ഭാഗത്താണ് ഏറ്റവും വിശാലമായ സഹാറ, അറേബ്യൻ മരുഭൂമികളുടെ സ്ഥാനം. പുഴകൾ വറ്റിവരണ്ടാൽ വലിയ മണൽ പരപ്പും ഉരുളൻ കല്ലുകളും മറ്റും കാണാം, കാലവർഷം അതി മഴ പെയ്തിറങ്ങിയ പുഴകൾ ഗതി മാറിയാൽ / കെട്ടി നിർത്തിയ വലിയ ഡാം പൊട്ടി ഒഴുകുമ്പോഴും വലിയ തോതിൽ ചെളി ഒഴുകി പോയ ഭാഗത്ത് അവശേഷിക്കുന്നതും നമുക്കറിയാം. പഴയ ഒരു സമുദം ഗതി മാറിയാൽ എന്ത് സംഭവിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് സഹാറ, അറേബ്യൻ മരുഭൂമികൾ. വറ്റിവരണ്ട കടൽഭാഗങ്ങളായി ചാവുകടലും (ഡെഡ് സീ) നമുക്ക് സാക്ഷി പറയാൻ ഉണ്ടെന്നത് ചേർത്ത് വായിക്കേണ്ടതാണ്.
ഭൗമശാസ്ത്ര ലോകത്തെ വിസ്മയിപ്പിക്കുന്ന "സഹാറയുടെ കണ്ണ്" (റിച്ചറ്റ് സ്ട്രക്ച്ചർ) 40 കിലോമീറ്റർ വ്യാസത്തിൽ തട്ടുതട്ടായി വ്യത്താകാരത്തിൽ താഴ്ന്നുകിടക്കുന്ന ഇന്നും ഭൗമ ശാസ്ജ്ഞർക്കിടയിലെ തർക്ക വിഷയമാണ്. അഗ്നിപർവ്വതമല്ലാത്ത ഭാഗത്ത് ഇത്രയും അടുക്കുകളായി വൃത്താകാരത്തിൽ ഇത് എങ്ങനെ ഉണ്ടായതാവാം എന്നതാണ് പ്രധാന പ്രശ്നം. അസ്ട്രോയിഡ് (ക്ഷുദ്ര ഗ്രഹം) വന്നിടിച്ച് ഉണ്ടായതാവാം എന്ന് മറ്റൊരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും അത്തരം ആഗാതങ്ങൾക്കുണ്ടാവാവുന്ന ഗർത്തങ്ങളുടെ പൊതുഘടനയല്ല ഇതിന് എന്നത് ആ വാദങ്ങളുടെ മുന ഒടിക്കുന്നു. ചെളിയും മാലിന്യങ്ങളും ഉള്ള വലിയ ഒരു നീന്തൽ കുളമൊ ബാത്ത് ടബൊ അതിനടിയിലെ സിങ്ക് ഹോൾ വഴി വറ്റിക്കാൻ ശ്രമിച്ചാൽ റിച്ചറ്റ് ഘടനയുടെ ഒരു മാത്യക കിട്ടും. തുടക്കം വലിയ ശക്തിയോടെ ജലം പുറത്ത് പോവുമെങ്കിലും അഴുക്കും മാലിന്യവും അടിയുന്നതോടെ ഒഴുക്ക് തടയപെടുകയും പിന്നീട് പതിയെ പതിയെ പോകുന്നതിനാൽ കുറേ മാലിന്യം, ചെളി ചുറ്റിലുമായി അടിയുകയും എന്നാൽ വെള്ളം മൊത്തമായി പോവുന്നതോടെ തുള അടഞ്ഞ രീതിയിൽ ഈ ഭാഗം ഉറച്ചു പോവുകയും ചെയ്യും. കാലങ്ങൾ എടുത്ത സമുദ്ര ചോർച്ചയുടെ അടഞ്ഞ ഒരു തുള മുഖമാണ് റിച്ചറ്റ് സ്ട്രക്ച്ചർ.
വളരുന്ന മരുഭൂമി
ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച
മരുഭൂമി, മരുവത്ക്കരണ പ്രതിരോധ ദശകം
[തിരുത്തുക]2010 മുതൽ 2020 വരെയുള്ള ഒരു ദശകം മരുഭൂമി, മരുവത്ക്കരണ പ്രതിരോധ ദശകമായി ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു. 2010 ജനുവരിയിൽ ആരംഭിച്ച് 2020 ഡിസംബറിൽ ഈ ദശകം അവസാനിക്കുന്നു.[2]
ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
[തിരുത്തുക]സ്ഥാനം | മരുഭൂമി | വിസ്തീർണ്ണം (km²) | വിസ്തീർണ്ണം (mi²) |
---|---|---|---|
1 | അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) | 13,829,430 | 5,339,573 |
സഹാറ മരുഭൂമി (ആഫ്രിക്ക) | 9,100,000 | 3,320,000 | |
3 | ആർട്ടിക് മരുഭൂമി (ആർട്ടിക്) | 2,600,000 | 1,003,600 |
4 | അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 2,330,000 | 900,000 |
5 | ഗോബി മരുഭൂമി (ഏഷ്യ) | 1,300,000 | 500,000 |
6 | കലഹാരി മരുഭൂമി (ആഫ്രിക്ക) | 900,000 | 360,000 |
7 | പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) | 670,000 | 260,000 |
8 | ഗ്രേറ്റ് വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) | 647,000 | 250,000 |
9 | സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 520,000 | 200,000 |
10 | ഗ്രേറ്റ് ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) | 492,000 | 190,000 |
അവലംബം
[തിരുത്തുക]- ↑ "What is a desert?". Pubs.usgs.gov. Retrieved 2010-10-16.
- ↑ "United Nations Decade for Deserts and fight against desertification".