ബോംബോ
ദൃശ്യരൂപം
വൃക്ഷങ്ങളുടെ തടി തുരന്ന് ആട്ടിൻത്തോലോ പശുത്തോലോ ഉപയോഗിച്ച് കെട്ടിയ താള വാദ്യമാണ് ബോംബോ. അർജന്റീനിയൻ സംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. യൂറോപ്പിലെ പട്ടാള ഡ്രമ്മുകളിൽ നിന്നാവണം ഇവയുടെ ഉദ്ഭവം എന്നു കരുതപ്പെടുന്നു. വാദ്യത്തിന്റെ തല തോൽ നാരുപയോഗിച്ച് കെട്ടി മുറുക്കുന്നു. വാദ്യത്തിന്റെ റിമ്മിലും തലയിലും ഒന്നിടവിട്ട് തട്ടിയാണ് ശബ്ദമുണ്ടാക്കുന്നത്.