ബെൽഗാം ജില്ല
ബെൽഗാം ജില്ല ಬೆಳಗಾವಿ ಜಿಲ್ಲೆ | |
---|---|
district | |
Gokak Falls in Belagavi district | |
Location in Karnataka, India | |
Country | India |
State | Karnataka |
Region | North Karnataka |
Division | Belagavi Division |
Headquarters | ബെൽഗാം |
• ആകെ | 13,415 ച.കി.മീ.(5,180 ച മൈ) |
(2011)[1] | |
• ആകെ | 4,778,439 |
• ജനസാന്ദ്രത | 360/ച.കി.മീ.(920/ച മൈ) |
• Official | Kannada |
സമയമേഖല | UTC 5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KA-22,KA-23,KA-24,KA-49 |
Sex ratio | 1.04 ♂/♀ |
Literacy | 64.2% |
Precipitation | 823 മില്ലിമീറ്റർ (32.4 ഇഞ്ച്) |
വെബ്സൈറ്റ് | belgaum |
കർണാടക സംസ്ഥാനത്തിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് ബെൽഗാം ജില്ല (കന്നഡ: ಬೆಳಗಾವಿ ಜಿಲ್ಲೆ ബെളഗാവി ജില്ല, മറാത്തി: बेळगांव ബെളഗാവ് ). 2011-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 4,778,439 ആണ്,[2] കർണാടക സംസ്ഥാനത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലകളിൽ രണ്ടാം സ്ഥാനത്താണ് ബെൽഗാം.
13,415 ച.കി.മീ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം ബെൽഗാം ആണ്. കിഴക്ക് ബാഗൽക്കോട്ട് ജില്ല, വടക്കും പടിഞ്ഞാറും മഹാരാഷ്ട്ര, തെക്ക് പടിഞ്ഞാറ് ഗോവ, തെക്ക് ഉത്തര കന്നഡ ജില്ല, ധാർവാഡ് ജില്ല എന്നിവയുമാണ് ബെൽഗാം ജില്ലയുടെ അതിർത്തികൾ.
ചരിത്രം
[തിരുത്തുക]ബെൽഗാം നഗരത്തിന്റെ ആദ്യനാമം സംസ്കൃതത്തിൽ 'വേണുഗ്രാമ' എന്നായിരുന്നു. കാദംബ രാജവംശത്തിന്റെ ആദ്യകാലതലസ്ഥാനമായിരുന്ന [3] ഹലസി പട്ടണത്തിൽ ധാരാളം ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നു, .
സ്വാതന്ത്ര്യസമരക്കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ച കിത്തൂരിലെ റാണി ചെന്നമ്മ (1778–1829) ബെൽഗാമിലാണ് ജനിച്ചത്
അതിർത്തി തർക്കം
[തിരുത്തുക]1956-ലാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചപ്പോൾ ഈ പ്രദേശം മൈസൂർ സംസ്ഥാനത്തിൽ ഉൾപ്പെടുത്തി. ജില്ലയിൽ കർണാടക സംസാരിക്കുന്നവർക്കാണ് ഭൂരിപക്ഷമെങ്കിലും നഗരങ്ങളിൽ ഭൂരിഭാഗം ജനങ്ങളും മറാത്തക്കാരാണ്, ഈ പ്രദേശത്തിനു വേണ്ടി കർണാടകവും മഹാരാഷ്ട്രയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്നു. .
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "2001 Census". Official Website of Belgaum District. Archived from the original on 2011-07-21. Retrieved 4 January 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-25. Retrieved 2015-04-07.
- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/article1909644.ece