ബി. സത്യൻ
ദൃശ്യരൂപം
ബി. സത്യൻ | |
---|---|
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | ആനത്തലവട്ടം ആനന്ദൻ |
പിൻഗാമി | ഒ.എസ്. അംബിക |
മണ്ഡലം | ആറ്റിങ്ങൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം | മേയ് 30, 1966
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ലീന തോമസ് |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 22, 2020 ഉറവിടം: നിയമസഭ |
പ്രമുഖ സി.പി.ഐ.(എം) നേതാവും ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ബി. സത്യൻ. വിദ്യാർത്ഥിപ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച സത്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി സി.പി.ഐ.എം. ജില്ലക്കമ്മിറ്റിയംഗമാണ്. 2011ലും 2016ലും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്.
കുടുംബം
[തിരുത്തുക]കെ. ഭാസ്കരനാണ് പിതാവ്, മാതാവ് എസ്. തങ്കമ്മയും. ലീന തോമസാണ് പങ്കാളി, ഒരു മകനും മകളും ഇവർക്കുണ്ട്.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | തൊട്ടടുത്ത എതിരാളി | പാർട്ടി | മൂന്നാം സ്ഥാനം | പാർട്ടി |
---|---|---|---|---|---|---|---|---|
1 | 2016[1] | ആറ്റിങ്ങൾ നിയമസഭാമണ്ഡലം | ബി. സത്യൻ | സി.പി.ഐ.(എം) | കെ. ചന്ദ്രബാബു | ആർ.എസ്.പി. | രാജി പ്രസാദ് | ബി.ജെ.പി. |
2 | 2011[2] | ആറ്റിങ്ങൾ നിയമസഭാമണ്ഡലം | ബി. സത്യൻ | സി.പി.ഐ.(എം) | തങ്കമണി ദിവാകരൻ | കോൺഗ്രസ് | ആറ്റിങ്ങൾ സുരേഷ് |
അവലംബം
[തിരുത്തുക]- ↑ "Kerala Assembly Election Results in 2016". Archived from the original on 2020-09-24. Retrieved 2020-09-22.
- ↑ "Kerala Assembly Election Results in 2011". Archived from the original on 2020-09-24. Retrieved 2020-09-22.