Jump to content

ബസാർദുസു പർവ്വതം

Coordinates: 41°13′28″N 47°51′30″E / 41.22444°N 47.85833°E / 41.22444; 47.85833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബസാർദുസു പർവ്വതം
Bazardüzü viewed from Shahdagh
ഉയരം കൂടിയ പർവതം
Elevation4,467 മീ (14,656 അടി) [1]
Prominence2,454 മീ (8,051 അടി) [1]
Isolation259.08 കി.മീ (850,000 അടി) Edit this on Wikidata
ListingCountry high point
Ultra
Coordinates41°13′28″N 47°51′30″E / 41.22444°N 47.85833°E / 41.22444; 47.85833[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബസാർദുസു പർവ്വതം is located in Azerbaijan
ബസാർദുസു പർവ്വതം
ബസാർദുസു പർവ്വതം
Location of Mount Bazardüzü in Azerbaijan
സ്ഥാനംAzerbaijanDaghestan border
CountryAzerbaijan and Daghestan
Parent rangeGreater Caucasus

ദാഗസ്ഥാൻ റിപ്പബ്ലിക്കിനും അസർബെയ്ജാനും ഇടയിലുള്ള അതിർത്തിയിലെ ഗ്രേറ്റർ കോക്കസസിലെ ഒരു പർവ്വത ശിഖിരമാണ് ബസാർദുസു - Mount Bazardüzü (Azerbaijani: Bazardüzü dağı, Azerbaijani pronunciation: [bɑzɑrdyˈzy]; Lezgian: КичIен сув [Azerbaijani pronunciation: kiˈtʃʼe suv]; Russian: Базардюзю, Russian pronunciation: [bəzərdʲʉˈzʲu]) സമുദ്രനിരപ്പിൽ നിന്ന് 4,467 മീറ്റർ (14,656 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന അസർബൈജാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ഖുസാർ മേഖലയിലാണ് ഇത്. കൊടുമുടിയുടെ തെക്കുപടിഞ്ഞാറ് ഏഴ് കിലോമീറ്റർ അകലെ ദാഗസ്ഥാന്റെ തെക്കേ അറ്റം സ്ഥിതി ചെയ്യുന്നു.

മലകയറ്റം

[തിരുത്തുക]
അസർബൈജാനിലെ ഖബാലയിൽ നിന്നുള്ള ബസാർദുസു പർവതത്തിന്റെ കാഴ്ച

1890ൽ ജി. പി.ബേക്കർ, ജി. യെൽഡ് എന്നിവരാണ് ആദ്യമായി ഈ മലകയറി റെക്കോർഡ് സ്ഥാപിച്ചത്. കൊടുമുടി കയറാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടമായി വേനൽക്കാലം കണക്കാക്കപ്പെടുന്നു[2]. പർവതത്തിലേക്ക് കയറാൻ പ്രധാനമായും രണ്ട് പ്രവേശന മാർഗങ്ങളാണുള്ളത്. ഒന്ന്, വടക്കുകിഴക്ക്, മറ്റൊന്ന് തെക്ക് പടിഞ്ഞാറ്. വടക്കുകിഴക്കൻ മലകയറ്റം ഖിനാലിഗ് (ഗുബ മേഖല), ലാസ (ഗുസാർ മേഖല) എന്നീ ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കാവുന്നതാണ്. തെക്കുപടിഞ്ഞാറൻ പർവ്വതാരോഹണം ഗബാലയുടെ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് ആരംഭിക്കുന്നു, രണ്ട് ഗ്രാമങ്ങളിൽ നിന്ന്: ഒന്ന് ലാസ (ഗുസാറിൽ ഒരെണ്ണം ഉള്ള അതേ പേര്), മറ്റൊന്ന് ഗമർവാനിൽ. 2800 മീറ്റർ ഉയരത്തിലുള്ള ഉകൊടുമുടിയുടെ ആരംഭ സ്ഥാനം, യതുഖ്ദാര നദിയുടെ സമതലമാണ്..[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "European Russia and the Caucasian States". Peaklist.org. Gora Bazardyuzi. Retrieved 2012-02-01.
  2. "Bazarduzu". peakware.com. Archived from the original on 2019-09-13. Retrieved 2018-11-03.
  3. "Mount Bazarduzu". www.traildino.com. Retrieved 2017-09-04.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബസാർദുസു_പർവ്വതം&oldid=3806499" എന്ന താളിൽനിന്ന് ശേഖരിച്ചത്