ഫെയ് ഡണവേ
ഫെയ് ഡണവേ | |
---|---|
ജനനം | ഡൊറോത്തി ഫെയ് ഡണവേ ജനുവരി 14, 1941 ബാസ്കോം, ഫ്ലോറിഡ, യു.എസ്. |
കലാലയം | ബോസ്റ്റൺ യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 1961–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | ലിയാം ഡണവേ ഒ'നീൽ |
ഡൊറോത്തി ഫെയ് ഡണവേ (ജനനം: ജനുവരി 14, 1941) ഒരു അമേരിക്കൻ അഭിനേത്രിയാണ്. അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ്, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. 2011 ൽ ഫ്രഞ്ച് സർക്കാർ അവരെ ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സിന്റെ ഓഫീസറാക്കിയിരുന്നു.
1960 കളുടെ തുടക്കത്തിൽ ബ്രോഡ്‌വേ നാടകങ്ങളിലൂടെയാണ് ഫെയ് ഡണവേ തന്റെ കലാജീവിതം ആരംഭിച്ചത്. 1967 ൽ പുറത്തിറങ്ങിയ ദി ഹാപ്പനിംഗ് എന്ന സിനിമയിലൂടെ അവർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയും അതേ വർഷംതന്നെ ആർതർ പെന്നിന്റെ ബോണി ആന്റ് ക്ലൈഡ് എന്ന ചിത്രത്തിലെ ബോണി പാർക്കർ എന്ന നിയമഭ്രഷ്‌ടയെ അവതരിപ്പിച്ചതിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. ഇതിലെ വേഷത്തിന് ആദ്യ അക്കാദമി അവാർഡ് നാമനിർദേശം അവരെ തേടിയെത്തി. തോമസ് ക്രൗൺ അഫെയർ (1968), ദി അറേഞ്ച്മെന്റ് (1969), ലിറ്റിൽ ബിഗ് മാൻ (1970), അലക്സാണ്ടർ ഡുമാസിന്റെ ക്ലാസിക് ദി ത്രീ മസ്കറ്റിയേഴ്സ് (1973), രണ്ടാമത്തെ ഓസ്കാർ നോമിനേഷൻ നേടിയ ചൈന ടൌൺ (1974), ദി ടവറിംഗ് ഇൻഫെർനോ (1974), ത്രീ ഡെയ്സ് ഓഫ് കോണ്ടൂർ (1975), മികച്ച നടിക്കുള്ള അക്കാദമി അവാർഡു നേടിയ നെറ്റ്‍വർക്ക് (1976) ഐസ് ഓഫ് ലോറ മാർസ് (1978) തുടങ്ങിയവയാണ് അവളുടെ ഏറ്റവും ശ്രദ്ധേയമായ സിനിമകൾ.
1981-ൽ പുറത്തിറങ്ങിയ മമ്മി ഡിയറസ്റ്റ് എന്ന സിനിമയിൽ ജോവാൻ ക്രോഫോർഡ് എന്ന കഥാപാത്രത്തിന്റെ വിവാദപരമായ അവതരിപ്പിച്ചതിലൂടെയും, തുടർന്നുള്ള വർഷങ്ങളിൽ, പലപ്പോഴും സ്വതന്ത്ര സിനിമകളിലൂടെയുമായി അവരുടെ കരിയർ കൂടുതൽ പക്വതയും സ്വഭാവപരമവുമായ വേഷങ്ങളിലേയ്ക്കു പരിണമിച്ചു. ബാർഫ്ലൈ (1987), ദി ഹാൻഡ്‌മെയിഡ്‌സ് ടെയിൽ (1990), അരിസോണ ഡ്രീം (1994), ദി ട്വിലൈറ്റ് ഓഫ് ഗോൾഡ്സ് (1997), ഗിയ (1998), ദി റൂൾസ് ഓഫ് ആട്രാക്ഷൻ (2002) എന്നിവയാണ് അവർ അഭിനയിച്ച മറ്റ് ശ്രദ്ധിക്കപ്പട്ട ചലച്ചിത്രങ്ങൾ. എ മാൻ ഫോർ ഓൾ സീസൺസ് (1961–63), ആഫ്റ്റർ ദ ഫാൾ (1964), ഹൊഗാൻസ് ഗോട്ട് (1965-67), എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ (1973) തുടങ്ങി നിരവധി നാടകങ്ങൾ ഡൺവേ വേദിയിൽ അവതരിപ്പിച്ചു. മാസ്റ്റർ ക്ലാസ് (1996) എന്ന നാടകത്തിൽ ഓപ്പറ ഗായിക മരിയ കാലാസിനെ അവതരിപ്പിച്ചതിന് സാറാ സിഡൻസ് അവാർഡ് ലഭിച്ചിരുന്നു.
സ്വകാര്യജീവിതത്തിന് ഏറെ ശ്രദ്ധകൊടുക്കുന്ന അവർ അപൂർവമായിമാത്രം അഭിമുഖങ്ങൾ നൽകുകയും വളരെ കുറച്ച് വേദികളിൽ മാത്രം പ്രത്യക്ഷപ്പെടുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ജെറി ഷാറ്റ്സ്ബെർഗ്, മാർസെല്ലോ മാസ്ട്രോയാനി എന്നിവരുമായുള്ള പ്രണയബന്ധത്തിന് ശേഷം ഡൺവേ രണ്ടുതവണ വിവാഹം കഴിച്ച അവർ ആദ്യം ഗായകൻ പീറ്റർ വോൾഫിനേയും പിന്നീട് ഫോട്ടോഗ്രാഫർ ടെറി ഓ നീലിനേയും വിവാഹം കഴിച്ചു. രണ്ടാമത്തെ വിവാഹത്തിൽ അവർക്ക് ലിയാം എന്ന പേരിൽ ഒരു പുത്രനുണ്ട്.
ആദ്യകാലം
[തിരുത്തുക]ഫ്ലോറിഡയിലെ ബാസ്‌കോമിൽ ഒരു വീട്ടമ്മയായിരുന്ന ഗ്രേസ് ഏപ്രിൽ (മുമ്പ്, സ്മിത്ത്; 1922–2004), യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിലെ കരിയർ നോൺ-കമ്മീഷൻഡ് ഓഫീസറായിരുന്ന ജോൺ മക്ഡൊവൽ ഡൺവേ ജൂനിയർ (1920–1984) എന്നിവരുടെ മകളായി ജനിച്ചു. അവൾ അൾസ്റ്റർ സ്കോട്ടിഷ്, ഇംഗ്ലീഷ്, ജർമ്മൻ വംശജയാണ്.[1][2] അമേരിക്കയിലും യൂറോപ്പിലും ഉടനീളം അവൾ ബാല്യകാലത്ത് സഞ്ചരിച്ചിരുന്നു.
ഡാൻസ് ക്ലാസുകൾ, ടാപ്പ്, പിയാനോ, ആലാപനം എന്നിവയിൽ പങ്കെടുത്തിരുന്ന ഡണവേ, ഫ്ലോറിഡയിലെ തല്ലാഹാസിയിലെ ലിയോൺ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലും പഠനം നടത്തുകയും ചെയ്തു. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ നാടകത്തിൽ ബിരുദം നേടി. ഹാർവാർഡ് ലോബ് നാടക കേന്ദ്രത്തിലെ ഒരു സമ്മർ സ്റ്റോക്ക് കമ്പനിയിൽ സീനിയർ വർഷത്തിന് മുമ്പ് അവർ വേനൽക്കാലം ചെലവഴിക്കുകയും അവിടെ അവളുടെ സഹപ്രവർത്തകരിലൊരാളായി നാഷണൽ എൻഡോവ്‌മെന്റ് ഫോർ ആർട്ട്‌സിന്റെ ഭാവി മേധാവിയും അഭിനേത്രിയുമായി ജെയ്ൻ അലക്സാണ്ടറും ഉണ്ടായിരുന്നു.[3] 1962 ൽ, 21 ആമത്തെ വയസ്സിൽ, അമേരിക്കൻ നാഷണൽ തിയേറ്റർ ആന്റ് അക്കാദമിയിൽ അഭിനയ പരിശീലന ക്ലാസുകൾ എടുത്തു. ദി ക്രൂസിബിൾ എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിൽ സംവിധായകൻ ലോയ്ഡ് റിച്ചാർഡ്സിന്റെ ശ്രദ്ധയിൽപ്പെടുകയും, ലിങ്കൺ സെന്റർ റിപ്പർട്ടറി കമ്പനിയിൽ യുവ പ്രതിഭകളെ തേടിയിരുന്ന സംവിധായകൻ എലിയ കസാൻസിനു ശുപാർശ ചെയ്യുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ എച്ച്ബി സ്റ്റുഡിയോയിലും[4] അവർ അഭിനയം പഠിച്ചിരുന്നു.
ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയതിനുശേഷം, റോബർട്ട് ബോൾട്ടിന്റെ എ മാൻ ഫോർ ഓൾ സീസൺസ് എന്ന നാടകത്തിൽ ഒരു പകരക്കാരിയായി ബ്രോഡ്‌വേ നാടകവേദിയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ആർതർ മില്ലേഴ്സിന്റെ ആഫ്റ്റർ ദ ഫാൾ, പിന്നീട് അവളുടെ മാർഗ്ഗദർശിയും ആത്മീയ ഉപദേഷ്ടാവുമായി മാറിയ ഹാർവാർഡ് പ്രൊഫസർ വില്യം ആൽഫ്രഡ് എഴുതിയ ഹൊഗാൻ ഗോട്ട് എന്നിവയിലും പ്രത്യക്ഷപ്പെട്ടു.
സ്വകാര്യജീവിതം
[തിരുത്തുക]1962 ൽ ഡൺവേ സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ ലെന്നി ബ്രൂസുമായി ഒരു പ്രണയബന്ധം ആരംഭിക്കുകയും അത് ഒരു വർഷത്തോളം നീണ്ടുനിൽക്കുകയും ചെയ്തു.[5] 1967 മുതൽ 1968 വരെയുള്ള കാലത്ത് ഫോട്ടോഗ്രാഫർ ജെറി സ്കട്‌സ്ബെർഗുമായി അവർ വിവാഹനിശ്ചയം നടത്തി.[6][7] ഇരുവരും സുഹൃത്തുക്കളായി തുടരുകയും ഡൺവേ പിന്നീട് അയാൾ സംവിധായകനായി പ്രവർത്തിച്ച പസിൾ ഓഫ് എ ഡൗൺഫാൾ ചൈൽഡ് (1970) എന്ന ആദ്യ സിനിമയിൽ താരമാകുകയും ചെയ്തു. എ പ്ലേസ് ഫോർ ലവേഴ്‌സ് (1968) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡൺവേ തന്റെ സഹനടൻ മാർസെല്ലോ മാസ്ട്രോയാനിയുമായി പ്രണയത്തിലായി. ദമ്പതികൾക്ക് രണ്ടുവർഷത്തെ തത്സമയ ബന്ധമുണ്ടായിരുന്നു. ഡൺവേയ്ക്ക് അയാലള വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; പക്ഷേ ഇതിനകം വിവാഹിതനായിരുന്ന മാസ്ട്രോയാനിക്ക് തന്റെ കൌമാരക്കാരിയായ മകൾ ബാർബറയുടെയും അടുത്ത സുഹൃത്തായ ഫെഡറിക്കോ ഫെല്ലിനിയുടെയും എതിർപ്പിനെ അവഗണിച്ചുകൊണ്ടും ഭാര്യയെ വേദനിപ്പിക്കുന്നത് സഹിക്കാൻ കഴിയില്ലാത്തിതിനാലും ഈ ബന്ധം ഉപേക്ഷിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ 'Current Biography Yearbook, Volume 33'. H.W. Wilson Co., 1973. Original from the University of Virginia
- ↑ Johns, Stephanie Bernardo. 'The Ethnic Almanac'. Stephanie Bernardo Johns. Doubleday, 1981 ISBN 0-385-14143-2, ISBN 978-0-385-14143-7. Page 445
- ↑ Dunaway (1995), പുറം. 61.
- ↑ HB Studio Alumni
- ↑ Dunaway (1995), പുറം. 68-72.
- ↑ Dunaway (1995), പുറം. 145.
- ↑ Dunaway (1995), പുറം. 187.