ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം
ദൃശ്യരൂപം
Feroz Shah Kotla | |
---|---|
സ്ഥാപിക്കപ്പെട്ടത് | 1883 |
അദ്യ ടെസ്റ്റ് | India v West Indies - Nov 10-14, 1948 |
ആദ്യ വൺഡേ | India v Sri Lanka - September 15, 1982 |
ഉള്ളളവ് | 40,000[1] |
ഫ്ലഡ് ലൈറ്റ് സംവിധാനം | ഉണ്ട് |
അറ്റങ്ങളുടെ പേര് | ടാറ്റ എൻഡ്, I.T.C എൻഡ് |
സ്വന്തം ടീം | ഡെൽഹി ക്രിക്കറ്റ് ടീം, ഡെൽഹി ഡെയർഡെവിൾസ്, ഇന്ത്യൻ ടിം ക്രിക്കറ്റ് ടീം |
As of 26 Nov, 2007 |
ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിലെ ഒരു പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്‌ല അല്ലെങ്കിൽ കോട്‌ല എന്നറിയപ്പെടുന്നത്. ഇതിന്റെ പേര് ഫിറോസ് ഷാ തുഗ്ലകിന്റെ അനുസ്മരിച്ചാണ്[അവലംബം ആവശ്യമാണ്] ഇട്ടിരിക്കുന്നത്. ഇവിടെ ആദ്യത്തെ മത്സരം നടന്നത് നവംബർ 10, 1948 ലാണ്. പ്രമുഖ ഇന്ത്യൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെ ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിംങ്സിൽ 10 വിക്കറ്റ് എന്ന നേട്ടം 1999 ൽ കൈവരിച്ചത് ഈ സ്റ്റേഡിയത്തിലാണ്. 2005 ൽ ഇതിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. ഇതിന്റെ ഉടമസ്ഥത അവകാശവും നടത്തിപ്പും ഡെൽഹി ജില്ല ക്രിക്കറ്റ് അസ്സോസ്സിയേഷനിലാണ് (DDCA (Delhi District Cricket Association)). ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ഡെൽഹി ഡെയർഡെവിൾസ് ടീമിന്റെ ഹോം ഗ്രൌണ്ടായി ഇത് അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "www.delhidaredevils.com". Archived from the original on 2008-05-29. Retrieved 2008-10-19.