ഫാക്ടറി മെത്തേഡ് പാറ്റേൺ
ദൃശ്യരൂപം
സോഫ്റ്റ്വേർ എൻജിനീയറിങ്ങിൽ ഉപയോഗിക്കപ്പെടുന്ന ഒബ്ജക്റ്റ് ഓറിയന്റഡായിട്ടുള്ള ഒരു ഡിസൈൻ പാറ്റേണാണ് ഫാക്ടറി മെത്തേഡ് പാറ്റേൺ. ഒബ്ജക്റ്റുകൾ അവയുടെ യഥാർത്ഥ ക്ലാസ് അറിയാതെ തന്നെ സൃഷ്ടിക്കേണ്ട അവസരങ്ങളിൽ പ്രയോഗിക്കുവാനാണ് ഈ പാറ്റേൺ ഉപയോഗിക്കപ്പെടുന്നത്. ഒബ്ജക്റ്റുകൾ സൃഷ്ടിക്കുവാൻ വേണ്ടി പ്രത്യേകം മെത്തേഡ് ലഭ്യമാക്കുന്നതുവഴിയാണ് ഫാക്ടറി മെത്തേഡ് പാറ്റേൺ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്, നിർദ്ദിഷ്ട ക്ലാസിന്റെ ഉപക്ലാസുകൾക്ക് ഈ മേത്തേഡ് ഓവറൈഡ് ചെയ്യുകവഴി സൃഷ്ടിക്കേണ്ടതായ ഉരുത്തിരിയപ്പെടുന്ന ഒബ്ജക്റ്റുകളെ നിർണ്ണയിക്കാവുന്നതാണ്. പൊതുവായ തലത്തിൽ, ഒബ്ജക്റ്റുകൾ സൃഷ്ടിക്കുക എന്നത് പ്രധാന ധർമ്മമായ മെത്തേഡുകളെ സൂചിപ്പിക്കുവാൻ ഫാക്ടറി മെത്തേഡ് എന്ന പദം ഉപയോഗിക്കപ്പെടുന്നു.