Jump to content

ഫക്കീർ അസീസുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫക്കീർ അസീസുദ്ദീന്റെ ചിത്രം

സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ സഭയിലെ മന്ത്രിയായിരുന്നു ഫക്കീർ അസീസുദ്ദീൻ എന്ന ഫക്കീർ സയിദ് അസീസുദ്ദീൻ (ജീവിതകാലം: 1780 - 1845[1][2] ). രഞ്ജിത് സിങ്ങിന് വളരെ പ്രിയങ്കരനായിരുന്ന ഇദ്ദേഹം, പ്രധാനമായും വിദേശബന്ധങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ചിലയവസരങ്ങളിൽ നികുതിപിരിവ് പോലുള്ള മറ്റു വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനായ ഫക്കീർ നൂറുദ്ദീനും രഞ്ജിത് സിങ്ങിന്റെ സഭാംഗമായിരുന്നു.[3]

ഒരു ക്ഷുരകനായി ജീവിതം തുടങ്ങിയ അസീസുദ്ദീൻ കാലക്രമേണ ഉയർന്ന് രഞ്ജിത്തിന്റെ ഒരു പ്രധാനപ്പെട്ട ഉപദേഷ്ടാവായും പ്രധാന പരിഭാഷകനായും മാറുകയായിരുന്നു.[4]

ഫക്കീർ കുടുംബത്തിന്റെ സ്വകാര്യാധീനതയിലുള്ള ഫക്കീർ ഖാന എന്ന ഒരു മ്യൂസിയം ലാഹോറിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ മറ്റു പല പുരാവസ്തുക്കൾക്കുമൊപ്പം, അസീസുദ്ദീനും നൂറുദ്ദീനും, രഞ്ജിത് സിങ്ങിൽ നിന്നും വിക്റ്റോറിയയിൽ നിന്നും ലഭിച്ച സമ്മാനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ഫക്കീർ അസീസുദ്ദീൻ". സിഖ്‌വിക്കി.ഓർഗ്. സിഖ്നെറ്റ്.കോം. Retrieved 2013 ജനുവരി 18. {{cite web}}: Check date values in: |accessdate= (help)
  2. "ഹീറോസ് ആൻഡ് വില്ലൻസ് ഓഫ് സിഖ് റൂൾ". സിഖ്ഹെറിറ്റേജ്.കോ.യുകെ. Retrieved 2013 ജനുവരി 18. {{cite web}}: Check date values in: |accessdate= (help)
  3. "ഫക്കീർ അസീസുദ്ദീൻ". സിഖ്‌വിക്കി.ഓർഗ്. സിഖ്നെറ്റ്.കോം. Retrieved 2013 ജനുവരി 18. {{cite web}}: Check date values in: |accessdate= (help)
  4. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 118. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫക്കീർ_അസീസുദ്ദീൻ&oldid=1818978" എന്ന താളിൽനിന്ന് ശേഖരിച്ചത്