പ്രോസെർപൈൻ
പ്രോസെർപൈൻ | |
---|---|
കലാകാരൻ | ദാന്തെ ഗബ്രിയേൽ റോസെറ്റി |
വർഷം | 1874 |
Medium | കാൻവാസിൽ എണ്ണച്ചായം |
അളവുകൾ | 125.1 cm × 61 cm (49.3 ഇഞ്ച് × 24 ഇഞ്ച്) |
സ്ഥാനം | ടേറ്റ് ബ്രിട്ടൻ, ലണ്ടൻ |
ഇംഗ്ലീഷ് കലാകാരനും കവിയുമായ ദാന്തെ ഗബ്രിയൽ റോസെറ്റി ക്യാൻവാസിൽ വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് പ്രോസെർപൈൻ (പ്രൊസെർപിന). റോസെറ്റി 1871-ൽ പെയിന്റിംഗിന്റെ ജോലി ആരംഭിച്ചു. കുറഞ്ഞത് ഈ ചിത്രത്തിൻറെ എട്ട് വ്യത്യസ്ത പതിപ്പുകളെങ്കിലും വരച്ചു. അവസാനമായി പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ മരണ വർഷമായ 1882-ൽ മാത്രമാണ്. ആദ്യ പതിപ്പുകൾ ചാൾസ് അഗസ്റ്റസ് ഹോവലിന് വാഗ്ദാനം ചെയ്തു. ഈ ലേഖനത്തിൽ ചർച്ച ചെയ്‌തിരിക്കുന്ന ചിത്രം ഫ്രെഡറിക് റിച്ചാർഡ്‌സ് ലെയ്‌ലാൻഡ് കമ്മീഷൻ ചെയ്‌ത ഏഴാമത്തെ പതിപ്പാണ്. ഇപ്പോൾ ടേറ്റ് ഗാലറിയിൽ, സമാനമായ അവസാന പതിപ്പ് ഇപ്പോൾ ബിർമിംഗ്ഹാം മ്യൂസിയം ആന്റ് ആർട്ട് ഗാലറിയിലും കാണാം.[1][2][3]
ചരിത്രം
[തിരുത്തുക]തന്റെ പ്രോസെർപൈനിൽ, ആർട്ടിസ്റ്റ് തന്റെ സാധാരണ പ്രീ-റാഫേലൈറ്റ് ശൈലിയിൽ ശൈത്യകാലത്ത് അധോലോകത്ത് താമസിക്കുന്ന ഗ്രീക്ക് ദേവതയായ പ്രോസെർപിനയെ ചിത്രീകരിക്കുന്നു. റോസെറ്റി ചിത്രത്തിൽ 1874 എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, എട്ട് വ്യത്യസ്ത ക്യാൻവാസുകളിൽ ഏഴ് വർഷത്തോളം അദ്ദേഹം ഈ ചിത്രം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മോഡൽ ജെയ്ൻ മോറിസിനെപ്പോലെ, അദ്ദേഹത്തിന്റെ പ്രോസെർപൈനും, അതിലോലമായ മുഖ സവിശേഷതകളും, മെലിഞ്ഞ കൈകളും, കട്ടിയുള്ള കറുകറുത്ത മുടിയും കുറ്റമറ്റ വിളറിയ ചർമ്മവുമുള്ള അതിസുന്ദരിയാണ്. തന്റെ മാനസികാരോഗ്യം അങ്ങേയറ്റം അപകടകരവും ജെയ്ൻ മോറിസിനോടുള്ള സ്നേഹം ഏറ്റവും ഭ്രാന്തമായതുമായ സമയത്താണ് റോസെറ്റി ഈ ചിത്രം വരച്ചത്. [4]
അവലംബം
[തിരുത്തുക]- ↑ McGann, Jerome, ed. (2005). "Proserpine, 1872". Rossetti Archive. Institute for Advanced Technology in the Humanities, University of Virginia. Retrieved 13 February 2012.
- ↑ McGann, Jerome, ed. (2005). "Proserpine (oil replica, eighth version), 1882". Rossetti Archive. Institute for Advanced Technology in the Humanities, University of Virginia. Retrieved 13 February 2012.
- ↑ "Oil Painting – Proserpine". Birmingham Museums and Art Gallery. Retrieved 14 February 2012.
- ↑ V. Surtees, Dante Gabriel Rossetti 1828–1882. The Paintings and Drawings, Clarendon Press (1971), I, pp. 131–4.
Sources
[തിരുത്തുക]- Wildman, Stephen; Laurel Bradley; Deborah Cherry; John Christian; David B. Elliott; Betty Elzea; Margaretta Fredrick; Caroline Hannah; Jan Marsh; Gayle Seymour (2004). Waking Dreams, the Art of the Pre-Raphaelites from the Delaware Art Museum. Art Services International. p. 395.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ash, Russell. (1995) Dante Gabriel Rossetti. London: Pavilion Books.
- Doughty, Oswald. (1949) A Victorian Romantic: Dante Gabriel Rossetti London: Frederick Muller.
- Fredeman, William E. (ed.) (2002–08) The correspondence of Dante Gabriel Rossetti. 7 Vols., Brewer, Cambridge.
- Hilto, Timoth. (1970) The Pre-Raphelites. London: Thames and Hudson, New York: Abrams.
- Parris, Leslie (ed.) (1984) The Pre-Raphaelites, exhibition catalogue, London: Tate Gallery.
- Surtees, Virginia. (1971) Dante Gabriel Rossetti. 2 vols. Oxford: Clarendon Press.
- Todd, Pamela. (2001) Pre-Raphaelites at Home, New York: Watson-Giptill Publications.
- Treuherz, Julian, Prettejohn, Elizabeth, and Becker, Edwin (2003). Dante Gabriel Rossetti. London: Thames & Hudson.
പുറംകണ്ണികൾ
[തിരുത്തുക]- Rossetti's Proserpine on the Victorian Web
- Longing and Connection in D.G. Rossetti's Proserpine
- Proserpine and Jane Morris: Women Trapped in Unhappy Relationships
- The Rossetti Archive
- Birmingham Museums and Art Gallery's Pre-Raphaelite Online Resource Archived 2009-07-13 at the Wayback Machine.
- Proserpine at Tate Britain Archived 2011-08-02 at the Wayback Machine.