Jump to content

പോളി ബെർഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളി ബെർഗൻ
പോളി ബെർഗൻ 1953 ൽ
ജനനം
നെല്ലി പോളിന ബർഗിൻ

(1930-07-14)ജൂലൈ 14, 1930
മരണംസെപ്റ്റംബർ 20, 2014(2014-09-20) (പ്രായം 84)
തൊഴിൽ
  • നടി
  • ഗായിക
  • എഴുത്തുകാരി
  • സംരംഭക
സജീവ കാലം1949–2014
ജീവിതപങ്കാളി(കൾ)
കുട്ടികൾകാത്തി ഫീൽഡ്സ് (വളർത്തുമകൾ) ഉൾപ്പെടെ 3.

പോളി ബെർഗൻ (ജനനം: നെല്ലി പോളിന ബർഗിൻ; ജൂലൈ 14, 1930 - സെപ്റ്റംബർ 20, 2014) നടി, ഗായിക, ടെലിവിഷൻ അവതാരക, എഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ പ്രശസ്തയായ ഒരു അമേരിക്കൻ വനിതയായിരുന്നു. ഹെലൻ മോർഗൻ (പ്ലേഹൗസ് 90) എന്ന ടെലിവിഷൻ പരമ്പരയിലെ ഹെലൻ മോർഗനെ അവതരിപ്പിച്ച അവർ 1958 ൽ എമ്മി അവാർഡ് നേടി. നിർമ്മാണത്തിന് പ്രോഗ്രാം ഓഫ് ദ ഇയർ നാമനിർദ്ദേശത്തോടൊപ്പം മികച്ച സംവിധാനത്തിനും നാമനിർദ്ദേശങ്ങൾ ലഭിച്ചു. നാടക രംഗത്തെ നേട്ടങ്ങളിൽ, 2001-ൽ അവതരിപ്പിക്കപ്പെട്ട ഫോളീസ് എന്ന നാടകത്തിൽ കാർലോട്ട കാമ്പ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഒരു സംഗീത ചിത്രങ്ങളിലെ മികച്ച നടിക്കുള്ള ടോണി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. പൊളി ബർമൻ അഭിനയിച്ച ചിത്രങ്ങളിൽ കേപ് ഫിയ (1962), ദി കെയർടേക്കേഴ്സ് (1963) എന്നിവ ഉൾപ്പെടുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

ഒരു കൺസ്ട്രക്ഷൻ എഞ്ചിനീയറായിരുന്ന വില്യം ഹഗ് ബർഗിൻ (1909-1982) ലൂസി എന്നിവരുടെ മകളായി ടെന്നസിയിലെ നോക്‌സ്‌വില്ലിലാണ് ബെർഗൻ ജനിച്ചത്.[1] വിൽ ബെർഗൻ എന്ന് പിന്നീട് അറിയപ്പെട്ട പിതാവ്, ഗാനാലാപനത്തിലെ കഴിവു തെളിയിച്ചതോടൊപ്പം 1957-1958 ടെലിവിഷൻ സീസണിൽ സംപ്രേഷണം ചെയ്യപ്പെട്ട 18-ഭാഗങ്ങളുള്ള ഹാസ്യ പരമ്പരയായി പോളി ബെർഗൻ ഷോയുടെ നിരവധി എപ്പിസോഡുകളിൽ മകളോടൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു.

2014 സെപ്തംബർ ഇരുപതാം തിയതി എൺപ്പത്തിനാലാം വയസിൽ പോളി ബെർഗൻ അന്തരിച്ചു. തുടർച്ചയായ പുകവലി ശീലിച്ചിരുന്ന പോളി ബെർഗൻ എംഫിസീമ എന്ന ശ്വാസകോശ രോഗം ബാധിച്ചാണ് മരിച്ചത്.[2]

അവലംബം

[തിരുത്തുക]
  1. "Polly Bergen profile". filmreference.com. Archived from the original on February 5, 2010. Retrieved March 5, 2014.
  2. https://www.deccanherald.com/content/431999/cape-fear-actress-polly-bergen.html
"https://ml.wikipedia.org/w/index.php?title=പോളി_ബെർഗൻ&oldid=3947170" എന്ന താളിൽനിന്ന് ശേഖരിച്ചത്