പൈ ദിനം
പൈ ദിനം | |
---|---|
ആചരിക്കുന്നത് | ലോകമെമ്പാടും |
പ്രാധാന്യം | 3, 1, 4 എന്നിവ പൈയുടെ ഏറ്റവും പ്രധാനപ്പെട്ട അക്കങ്ങളാണ്. |
ആഘോഷങ്ങൾ | പൈ(Pie) തിന്നുക, പൈയെ കുറിച്ച് ചർച്ച ചെയ്യുക [1] |
തിയ്യതി | മാർച്ച് 14 |
ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.
ചരിത്രം
[തിരുത്തുക]1989-ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.[5]
2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.[6]2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി.[7] 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.[8]
പൈ ദിനമായി ആഘോഷിക്കുന്ന ദിനങ്ങൾ
[തിരുത്തുക]പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015-ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.[9]
ഇരുപൈദിനം
[തിരുത്തുക]ജൂൺ 28, ഇരുപൈദിനം അഥവാ തൗദിനമായി ആചരിക്കുന്നു. 6.28 അഥവാ ജൂൺ 28 ന് 2 π സംഖ്യകൾ കൂടുന്നദിനമായി കണക്കാക്കുന്നു (3.14 X 2 = 6.28). Tau (𝜏) എന്ന ഗണിത സ്ഥിരാങ്കത്തിന്റെ മൂല്യം ഏകദേശം 6.28 ആണ്. [10]
പൈ മതിപ്പ് ദിനങ്ങൾ.
[തിരുത്തുക]22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day) ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്.[11]
നവംബർ 10 ആണ് മറ്റൊരു പൈ മതിപ്പ് ദിനം. അധിവർഷമൊഴിച്ച് മറ്റ് എല്ലാ വർഷത്തിലെയും 314-ാമത്തെ ദിവസമാണ് നവംബർ 10. ആയതിനാൽ ഈ ദിനത്തിന്റെ പൈ വാല്യു കണക്കാക്കി(3.14) പൈമതിപ്പ് ദിനമായി ആചരിക്കുന്നു. ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വർഷം ഇത് നവമ്പർ 9 ആയിരിക്കും.[12]
ആഘോഷിക്കുന്ന വിധം
[തിരുത്തുക]പൈ(Pie) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.
ഇതും കാണുക
[തിരുത്തുക]കുറിപ്പ്
[തിരുത്തുക]- ↑ Landau, Elizabeth (March 12, 2010). "On Pi Day, one number 'reeks of mystery'", CNN. Retrieved 2010-03-14.
- ↑ MacVean, Mary (March 10, 2008). "A slice of Pi, please?". Los Angeles Times Online. Retrieved 2008-03-14.
- ↑ Jonathan Borwein (10 March 2011). "The infinite appeal of pi". Australian Broadcasting Corporation. Retrieved 13 March 2011.
- ↑ Adrian Apollo (March 10, 2007). "A place where learning pi is a piece of cake". The Fresno Bee. Retrieved 2007-03-21. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Exploratorium 22nd Annual Pi Day". Exploratorium. Archived from the original on 2011-03-14. Retrieved 31 January 2011.
- ↑ Bank, Alan (March 13, 2009). "Pi Queen holds throne", Daily Pilot. Retrieved 2010-03-14.
- ↑ McCullagh, Declan (March 11, 2009). "National Pi Day? Congress makes it official". Politics and Law. CNET News. Archived from the original on 2022-03-18. Retrieved 2009-03-14.
- ↑ "Google Doodles: 2010 January - March". Google Doodles. Google. Retrieved 30 January 2011.
- ↑ "Alternative dates".
- ↑ "Alternative dates".
- ↑ "Alternative dates".
- ↑ "Alternative dates".